തൊട്ടിവിളയിലെ പുതിയ ക്വാറിയും ക്രഷറും, പ്രതിഷേധം കനലാകുന്നു
കിളിമാനൂർ ∙ പഴയകുന്നുമ്മേൽ പഞ്ചായത്തിൽ ഒൻപതാം വാർഡിലെ തൊട്ടിവിളയിൽ പുതുതായി പാറ ക്വാറിക്കും ക്രഷറിനും അനുമതി നൽകാനുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നീക്കത്തിനെതിരെ പഞ്ചായത്തും ജനങ്ങളും ഒറ്റക്കെട്ടായി രംഗത്ത്. മുപ്പത്തി എട്ടോളം സർവേ നമ്പറുകളിലെ 20 ഏക്കറിലാണ് ക്വാറി വരുന്നത്. ജനങ്ങളുടെ

കിളിമാനൂർ ∙ പഴയകുന്നുമ്മേൽ പഞ്ചായത്തിൽ ഒൻപതാം വാർഡിലെ തൊട്ടിവിളയിൽ പുതുതായി പാറ ക്വാറിക്കും ക്രഷറിനും അനുമതി നൽകാനുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നീക്കത്തിനെതിരെ പഞ്ചായത്തും ജനങ്ങളും ഒറ്റക്കെട്ടായി രംഗത്ത്. മുപ്പത്തി എട്ടോളം സർവേ നമ്പറുകളിലെ 20 ഏക്കറിലാണ് ക്വാറി വരുന്നത്. ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി കേരള പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് നാളെ തൊളിക്കുഴിയിൽ പബ്ലിക് ഹിയറിങ് വിളിച്ചു ചേർത്തിട്ടുണ്ട്. സർവേ നമ്പറുകളിലെ വസ്തുക്കളുടെ ബ്ലോക്ക് നമ്പർ, തണ്ടപ്പേർ എന്നിവ ഇല്ലാതെയാണ് ഇതിനായുള്ള പത്ര പരസ്യം. പാറമലയിൽനിന്ന് ഏറെയകലെ തൊളിക്കുഴിയിൽ നടത്താനിരിക്കുന്ന ഹിയറിങ് പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ നടത്തണമെന്ന് പഞ്ചായത്ത് രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
പഞ്ചായത്തിൽ നിലവിൽ രണ്ട് ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. 9–ാം വാർഡിൽ നിലവിലുള്ള ക്വാറിയിൽനിന്നു 100 മീറ്റർ അകലെയാണ് പുതിയ ക്വാറി. തൊട്ടിവിളയിൽ പാറമലയ്ക്ക് സമീപം നൂറ്റൻപതോളം കുടുംബങ്ങൾ താമസിക്കുന്നു. സർക്കാരിന്റെ മിച്ച ഭൂമിയായി 10 സെന്റ് വീതം കിട്ടിയ കുടുംബങ്ങളും ഇവിടെ താമസിക്കുന്നു. നിലവിൽ പ്രവർത്തിക്കുന്ന ക്വാറികൾ ജനങ്ങളുടെ ജീവനും സ്വത്തിനും കടുത്ത വെല്ലുവിളി ഉയർത്തുന്നു എന്നാണ് പരാതി. 9, 10,12 വാർഡുകളിലെ ജനങ്ങൾ ആസ്മ, ശ്വാസം മുട്ടൽ, കാൻസർ തുടങ്ങിയ രോഗങ്ങളാൽ ക്ലേശത്തിലാണ്. ഇപ്പോഴുള്ള ക്വാറിയിൽ നിന്നു മലിനജലം ചിറ്റാർ നദിയിലാണു ഒഴുകിയെത്തുന്നത്.
പ്രദേശത്തെ റോഡുകളും തകർച്ചയിലാണ്. പുതിയ ക്വാറിക്കെതിരെ പ്രതികരിച്ച പഞ്ചായത്തംഗം സുമസുനിലിനെ ഭീഷണിപ്പെടുത്തിയ സംഘത്തിനെതിരെ പരാതി നൽകിയെങ്കിലും നടപടി എടുക്കുന്നില്ലെന്നും പരാതിയുണ്ട്. പഞ്ചായത്ത് പ്രദേശത്തുനിന്നു വ്യാവസായിക അടിസ്ഥാനത്തിൽ വൻ തോതിലാണ് മണ്ണ് കടത്തുന്നത്. മണ്ണെടുപ്പിനും പാറ ഖനനത്തിനും നിയന്ത്രണം കൊണ്ടു വരാത്ത പക്ഷം പ്രദേശം മുഴുവൻ മരുഭൂമിയായി മാറുമെന്ന ആശങ്കയിലാണു ജനങ്ങൾ.