തിരുവനന്തപുരം ∙ സിഗ്നൽ ലംഘനം കണ്ടെത്തുന്നതിനായി നഗരത്തിൽ രണ്ടിടങ്ങളിൽ സ്ഥാപിച്ച എഐ ക്യാമറകളിൽ കരമനയിലേതിൽ പിഴവുണ്ടെന്നു കണ്ടെത്തൽ. ഇതു കണക്കിലെടുത്ത് നവംബർ 4 മുതൽ 22 വരെ കരമന ജംക്‌ഷനിലെ ഒരു ക്യാമറ പകർത്തിയ നിയമലംഘനങ്ങൾക്ക് നോട്ടിസ് അയക്കേണ്ടെന്നു മോട്ടർ വാഹന വകുപ്പ് തീരുമാനിച്ചു. തമ്പാനൂർ ഭാഗത്തു

തിരുവനന്തപുരം ∙ സിഗ്നൽ ലംഘനം കണ്ടെത്തുന്നതിനായി നഗരത്തിൽ രണ്ടിടങ്ങളിൽ സ്ഥാപിച്ച എഐ ക്യാമറകളിൽ കരമനയിലേതിൽ പിഴവുണ്ടെന്നു കണ്ടെത്തൽ. ഇതു കണക്കിലെടുത്ത് നവംബർ 4 മുതൽ 22 വരെ കരമന ജംക്‌ഷനിലെ ഒരു ക്യാമറ പകർത്തിയ നിയമലംഘനങ്ങൾക്ക് നോട്ടിസ് അയക്കേണ്ടെന്നു മോട്ടർ വാഹന വകുപ്പ് തീരുമാനിച്ചു. തമ്പാനൂർ ഭാഗത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സിഗ്നൽ ലംഘനം കണ്ടെത്തുന്നതിനായി നഗരത്തിൽ രണ്ടിടങ്ങളിൽ സ്ഥാപിച്ച എഐ ക്യാമറകളിൽ കരമനയിലേതിൽ പിഴവുണ്ടെന്നു കണ്ടെത്തൽ. ഇതു കണക്കിലെടുത്ത് നവംബർ 4 മുതൽ 22 വരെ കരമന ജംക്‌ഷനിലെ ഒരു ക്യാമറ പകർത്തിയ നിയമലംഘനങ്ങൾക്ക് നോട്ടിസ് അയക്കേണ്ടെന്നു മോട്ടർ വാഹന വകുപ്പ് തീരുമാനിച്ചു. തമ്പാനൂർ ഭാഗത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സിഗ്നൽ ലംഘനം കണ്ടെത്തുന്നതിനായി നഗരത്തിൽ രണ്ടിടങ്ങളിൽ സ്ഥാപിച്ച എഐ ക്യാമറകളിൽ കരമനയിലേതിൽ പിഴവുണ്ടെന്നു കണ്ടെത്തൽ. ഇതു കണക്കിലെടുത്ത് നവംബർ 4 മുതൽ 22 വരെ കരമന ജംക്‌ഷനിലെ ഒരു ക്യാമറ പകർത്തിയ നിയമലംഘനങ്ങൾക്ക് നോട്ടിസ് അയക്കേണ്ടെന്നു മോട്ടർ വാഹന വകുപ്പ് തീരുമാനിച്ചു. തമ്പാനൂർ ഭാഗത്തു നിന്നു  പാപ്പനംകോട് ഭാഗത്തേയ്ക്കു പോകുന്ന വാഹനങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്ന ക്യാമറയിലാണു പിഴവു കണ്ടെത്തിയത്. ഇവിടുത്തെ സിഗ്നലും ക്യാമറയും തമ്മിൽ പൊരുത്തപ്പെടാത്ത തരത്തിലാണു പ്രവർത്തനം. പട്ടം, കരമന ജംക്‌ഷനുകളിലെ ട്രാഫിക് സിഗ്നൽ തകരാർ കാരണം എഐ ക്യാമറ തെറ്റായി പിഴ ചുമത്തിയ ആരും തൽക്കാലം പണം അടയ്ക്കേണ്ടതില്ലെന്നായിരുന്നു രാവിലെ ഗതാഗത കമ്മിഷണർ പറഞ്ഞത്. ഇൗ മാസം 10നു ശേഷം ഒരാഴ്ചയോളമാണു തകരാറെന്നാണു പ്രാഥമിക നിഗമനമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പിഴയടക്കാൻ നോട്ടിസ് ലഭിച്ചവരെ ഒഴിവാക്കാനായി കോടതിക്കു റിപ്പോർട്ട് നൽകുമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാറും വ്യക്തമാക്കിയിരുന്നു. എന്നാൽ രാത്രി പുറത്തിറക്കിയ പത്രക്കുറിപ്പിൽ കരമനയിലെ ക്യാമറയ്ക്കും സിഗ്നലിനും മാത്രമാണു തകരാറെന്നും കമ്മിഷണർ നിലപാടു മാറ്റി. ഏറ്റവും കൂടുതൽ പരാതി ഉയർന്ന പട്ടത്തെ സിഗ്നലിനും ക്യാമറയ്ക്കും തകരാറില്ലെന്നാണു പുതിയ വാദം. കോടതിയിൽ നൽകിക്കഴിഞ്ഞ പിഴ നോട്ടിസുകൾ പിൻവലിക്കുന്നതിലെ സാങ്കേതിക തടസ്സമാണു മോട്ടർ വാഹന വകുപ്പിന്റെ നിലപാടു മാറ്റത്തിനു കാരണമെന്നാണു സൂചന. 

ADVERTISEMENT

മരക്കൊമ്പുകൾ വെട്ടി; വീണ്ടും പിഴയിടൽ 
കോർപറേഷൻ സ്മാർട് സിറ്റിയുടെ ഭാഗമായാണ് ഇപ്പോൾ സിഗ്നലുകൾ കൈകാര്യം ചെയ്യുന്നത്. മിക്ക ജംക്‌ഷനുകളിലും മരക്കൊമ്പുകൾ മറഞ്ഞ് സിഗ്നലുകൾ കാണാൻ കഴിയുന്നില്ല. മോട്ടർ വാഹന വകുപ്പ് കത്തെഴുതിയെങ്കിലും കോർപറേഷൻ അനങ്ങിയില്ല. തുടർന്ന് മോട്ടർ  വാഹന വകുപ്പ് ഉദ്യോഗസ്ഥർ തന്നെ രംഗത്തിറങ്ങി കരമനയിലെ സിഗ്നൽ മറച്ച മരക്കൊമ്പുകൾ വെട്ടിമാറ്റി. എന്നാൽ, പട്ടത്തും കരമനയിലും വാഹനങ്ങൾ നിർത്തേണ്ട വെള്ള വരകളും സീബ്ര വരകളും മങ്ങിയ നിലയിലാണ്. ഇവയ്ക്കു മേൽ വീണ്ടും വരയ്ക്കാൻ പൊതുമരാമത്ത് വകുപ്പിനു കത്തെഴുതിയെങ്കിലും അവർ അനങ്ങിയിട്ടില്ല. സിഗ്നലുകളിലെ പ്രശ്നം പരിഹരിച്ചതും മരക്കൊമ്പുകൾ നീക്കിയതും കണക്കിലെടുത്ത് പട്ടം, കരമന എന്നിവിടങ്ങളിലെ എഐ ക്യാമറകൾ വീണ്ടും പ്രവർത്തിപ്പിച്ചു തുടങ്ങി. ഇൗ ക്യാമറകളിലെ പിഴ നോട്ടിസുകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഇപ്പോൾ കോടതിക്കു കൈമാറുന്നത്. കെൽട്രോണും മോട്ടർ വാഹന വകുപ്പും ചേർന്നാണ് എഐ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. 

കൗണ്ട്ഡൗൺ ടൈമർ ഇനിയില്ല
നഗരത്തിലെ മിക്ക ജംക്‌ഷനുകളിലും ഇനി കൗണ്ട്ഡൗൺ ടൈമർ ഉണ്ടാകില്ല. കോർപറേഷന്റെ സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ സിഗ്നൽ ലൈറ്റുകൾക്ക് ഒപ്പം ടൈമർ സ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്നാണു വിലയിരുത്തൽ. ടൈമർ പ്രവർത്തിപ്പിക്കണമെന്നു മോട്ടർ വാഹന വകുപ്പ് ആവശ്യപ്പെട്ടപ്പോഴാണ് കോർപറേഷനിൽ നിന്ന് ഇൗ മറുപടി ലഭിച്ചത്. സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായ സിഗ്നൽ പ്രവർത്തിക്കുന്നത് വാഹനത്തിരക്കിന്റെ അടിസ്ഥാനത്തിലാണ്. ജംക്‌ഷനുകളിലെ ക്യാമറ വാഹനത്തിരക്ക് നിരീക്ഷിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് സിഗ്നലുകൾ പ്രവർത്തിക്കുക. എപ്പോഴും ഓരോ സമയദൈർഘ്യമായിരിക്കില്ല സിഗ്നലുകൾക്ക്. അതിനാൽ പഴയതുപോലെ ടൈമർ പ്രായോഗികമല്ലെന്നാണു വിലയിരുത്തൽ. 

ADVERTISEMENT

പിഴ ചുമത്തുന്നതും അടയ്ക്കേണ്ടതും ഇങ്ങനെ 
തിരുവനന്തപുരം ∙ സിഗ്നൽ ലംഘനത്തിന് ആദ്യം ലഭിക്കുന്ന എസ്എംഎസിലെ ലിങ്കിൽ പ്രവേശിച്ചാൽ പിഴത്തുക അറിയാനാകില്ല. ഇത് സിഗ്നൽ തെറ്റിച്ചെന്ന് അറിയിക്കാനായി മോട്ടർ വാഹന വകുപ്പിൽ നിന്നു ലഭിക്കുന്ന സന്ദേശമാണ്. ദിവസങ്ങൾക്കുള്ളിൽ വെർച്വൽ കോടതിയിൽ നിന്നു ലഭിക്കുന്ന എസ്എംഎസിലാണു പിഴത്തുക രേഖപ്പെടുത്തിയിരിക്കുക. ഇൗ ലിങ്ക് വഴി പണം അടയ്ക്കാം. സിഗ്നൽ തെറ്റിക്കുന്നതിന് 3,000 രൂപയാണ് പിഴ. ഗുരുതര കുറ്റകൃത്യം ആയതിനാലാണ് കോടതി നേരിട്ട് പിഴ ചുമത്തി എസ്എംഎസ് അയയ്ക്കുന്നത്. എസ്എംഎസ് ലഭിച്ചില്ലെങ്കിൽ കോടതിയിൽ നിന്നു രേഖാമൂലം സമൻസ് ആയും പിഴ ചുമത്തിയ അറിയിപ്പ് പ്രതീക്ഷിക്കാം. ഇൗ തുക നേരിട്ടു കോടതിയിലെത്തി അടയ്ക്കണം. ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തതു പോലുള്ള ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങൾക്ക് കോടതി വഴിയല്ലാതെ ഓൺലൈനായി പിഴ അടയ്ക്കാം.

English Summary:

An AI camera installed in Thiruvananthapuram to detect traffic violations malfunctioned, leading to incorrect fines. The Motor Vehicle Department is addressing the issue, while signal visibility and countdown timer concerns are also raised.