തിരുവനന്തപുരം ∙ മലബാർ കലാപത്തെ സ്വാതന്ത്ര്യസമര ചരിത്രത്തിൽനിന്നു പുറത്താക്കുന്ന സംഘപരിവാർ ബ്രിട്ടിഷ് അജൻഡയാണു പിൻപറ്റുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബ്രിട്ടിഷുകാർക്കെതിരായ നീക്കമായതിനാലാണു ബ്രിട്ടിഷുകാർ മലബാർ കലാപത്തെ വർഗീയമായി മുദ്രകുത്തിയത്. ആർഎസ്എസ് ഇതേ പാത പിന്തുടരുന്നതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മലബാർ കലാപത്തെ സ്വാതന്ത്ര്യസമര ചരിത്രത്തിൽനിന്നു പുറത്താക്കുന്ന സംഘപരിവാർ ബ്രിട്ടിഷ് അജൻഡയാണു പിൻപറ്റുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബ്രിട്ടിഷുകാർക്കെതിരായ നീക്കമായതിനാലാണു ബ്രിട്ടിഷുകാർ മലബാർ കലാപത്തെ വർഗീയമായി മുദ്രകുത്തിയത്. ആർഎസ്എസ് ഇതേ പാത പിന്തുടരുന്നതു ചരിത്രത്തിന്റെ വ്യാജനിർമിതിക്കും ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യത്തിനും വേണ്ടിയാണെന്നു പിണറായി ആരോപിച്ചു. 

മലബാർ കലാപത്തിന്റെ 100–ാം വാർഷികത്തോടനുബന്ധിച്ചു ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി 100 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സെമിനാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരെയും ജീവത്യാഗം ചെയ്തവരെയും ചരിത്രത്തിൽനിന്നു പുറത്താക്കാനും കിട്ടിയ അവസരത്തിലെല്ലാം സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരെ സ്വാതന്ത്ര്യസമര സേനാനികളായി ചിത്രീകരിക്കാനുമാണു സംഘപരിവാർ ശ്രമം. 

ADVERTISEMENT

മലബാർ സമരത്തിന്റെ ലക്ഷ്യം ഇസ്‌ലാമിക രാഷ്ട്ര സ്ഥാപനമായിരുന്നു എന്നാണു പ്രചാരണം നടത്തുന്നത്. കലാപകാലത്തു രൂപീകരിച്ച സംയുക്ത സമരസമിതിയിൽ ആരൊക്കെയുണ്ടായിരുന്നു എന്നതും സമരത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും ചരിത്രവസ്തുതകളാണ്. ഇവയെ വക്രീകരിക്കാനും തിരുത്തി പുതിയ ചരിത്രമുണ്ടാക്കാനുമാണു ചിലരിപ്പോൾ ശ്രമിക്കുന്നത്. 

കർഷകസമരത്തിലൂടെ ഹിന്ദു–മുസ്‍ലിം ഐക്യം ശക്തിപ്പെട്ടതു മലബാർ കലാപത്തിനു വലിയ ഇന്ധനമായി മാറി. ഇതും തമസ്കരിക്കാൻ ശ്രമം നടക്കുന്നു. പുതിയ തലമുറയെ ചരിത്രബോധമില്ലാത്തവരാക്കാനും അവരുടെ മസ്തിഷ്കത്തിൽനിന്നു നവോത്ഥാന മൂല്യങ്ങൾ തുടച്ചു നീക്കാനുമുള്ള സംഘപരിവാർ പദ്ധതിയുടെ ഭാഗമാണു മലബാർ കലാപത്തിനു നേരെയുള്ള കടന്നാക്രമണമെന്നു മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.എ.റഹീം, ട്രഷറർ എസ്.കെ.സജീഷ്, സുനിൽ പി.ഇളയിടം, വെങ്കിടേഷ് രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.