ഹയർസെക്കൻഡറി പരീക്ഷകൾ ഉച്ചതിരിഞ്ഞ് നടത്താനുള്ള നീക്കം ഉപേക്ഷിക്കണം
തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ ഉച്ചതിരിഞ്ഞ് നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. മാർച്ച് 3 മുതൽ 29 വരെ 18 ദിവസങ്ങളായാണ് പരീക്ഷകൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ദേശീയ മത്സര പരീക്ഷകളുടെ റാങ്കിന് ഹയർസെക്കൻഡറി പരീക്ഷയുടെ മാർക്ക് പരിഗണിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് മികച്ച രീതിയിൽ പൊതുപരീക്ഷ എഴുതാൻ കഴിയാതെ വരുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്.

അതിനായി ഹയർ സെക്കൻഡറി പരീക്ഷാ സമയം ഇതുവരെ നടന്ന രീതിയിൽ രാവിലെയായി ക്രമീകരിക്കണം. എട്ടര ലക്ഷത്തോളം വിദ്യാർഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നതാണ് സർക്കാരിന്റെ പുതിയ തീരുമാനം. ഈ സാഹചര്യത്തിൽ മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഹയർസെക്കൻഡറി പരീക്ഷാ രാവിലെ നടത്തുന്ന രീതിയിൽ ടൈംടേബിൾ പുന:ക്രമീകരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ ചുവടുപിടിച്ച് നടത്തുന്ന ഇത്തരം നീക്കങ്ങൾ ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കൂടാതെ ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെയും അധ്യാപകരുടെയും സ്ഥലം മാറ്റത്തിൽ അടിയന്തിര നടപടികൾ വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. സംസ്ഥാന സമ്മേളനം 2025 ഫെബ്രുവരി 12 ,13, 14 തീയതികളിൽ തിരുവനന്തപുരത്ത് നടത്താനും തീരുമാനമായി.
കെപിസിസി ജനറൽ സെക്രട്ടറി അഡ്വ: ജി. സുബോധൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ. വെങ്കിടമൂർത്തി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം. ജോർജ്, ഉപദേശക സമിതി അംഗം പി. രാധാകൃഷ്ണൻ, സംസ്ഥാന ട്രഷറർ എം. റിയാസ് അസോസിയേറ്റ് ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ, ഡോ. എസ്. ശേഖർ, സി.എൽ. വിൻസൺ, എൻ. സദാശിവൻ, പി.കെ. രാജരാജൻ, റോണി ജേക്കബ്, കെ.എം. സുരേഷ് കുമാർ, വിനോദ് കുമാർ, ഷിബു ഫ്രാൻസിസ്, ധീര പി. ദേവസ്യ തുടങ്ങിയവർ സംസാരിച്ചു.