ചിറയിൻകീഴ്∙ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ മീരാൻകടവ്, കൊച്ചുതിട്ട പ്രദേശങ്ങൾ കേന്ദ്രീകരിച്ചു അക്രമിസംഘത്തിന്റെ പെരുപ്പം നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. ഇവരുടെ രാത്രികാല അഴിഞ്ഞാട്ടം കടയ്ക്കാവൂർ നിന്നും മീരാൻകടവ് പാലം വഴി അഞ്ചുതെങ്ങിലേക്കുള്ള വാഹനയാത്രയടക്കം ഭീതിയിലാഴ്ത്തിട്ടു മാസങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറയിൻകീഴ്∙ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ മീരാൻകടവ്, കൊച്ചുതിട്ട പ്രദേശങ്ങൾ കേന്ദ്രീകരിച്ചു അക്രമിസംഘത്തിന്റെ പെരുപ്പം നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. ഇവരുടെ രാത്രികാല അഴിഞ്ഞാട്ടം കടയ്ക്കാവൂർ നിന്നും മീരാൻകടവ് പാലം വഴി അഞ്ചുതെങ്ങിലേക്കുള്ള വാഹനയാത്രയടക്കം ഭീതിയിലാഴ്ത്തിട്ടു മാസങ്ങൾ പിന്നിടുകയാണ്. പൊതു സ്ഥലങ്ങൾ കേന്ദ്രീകരിച്ചു കൂട്ടംകൂടി മദ്യപിച്ചശേഷം വഴിയാത്രക്കാർക്കുനേരെ അക്രമമഴിച്ചുവിടുക, എതിർക്കുന്നവരെ തടഞ്ഞുനിറുത്തി ദേഹോപദ്രവം ഏൽപ്പിക്കുക, വാഹനങ്ങൾ വഴിയിൽതടഞ്ഞു ആയുധങ്ങ ളുപയോഗിച്ചു അടിച്ചുപൊളിക്കുക എന്നിവ പതിവു സംഭവങ്ങളാണെന്നു സമീപവാസികൾ പരാതി ഉയർത്തുന്നു.

അർധരാത്രികളിൽ പുരുഷൻമാർ ഇല്ലാത്ത വീടുകളിൽ കടന്നുകയറി വൈദ്യുതി ബന്ധം വിഛേദിക്കുന്നതും ലൈറ്റുകൾ, ചെടിച്ചട്ടികൾ എന്നിവ തല്ലിത്തകർക്കുന്നതും പതിവാണിവിടെ. അക്രമം പതിവായി മാറിയതോടെ സന്ധ്യമയങ്ങിയാൽ മീരാൻകടവ്, കൊച്ചുതിട്ട പാതകളിലൂടെ വഴിനടക്കാൻ കഴിയാത്ത സ്ഥിതി സംജാതമായിട്ടു നാളുകളേറെയാവുന്നു. മാസങ്ങൾക്കുമുൻപു മീരാൻകടവിനടുത്തുള്ള കടകളിൽ നാടൻബോംബെറിഞ്ഞു ഭീതിപരത്തിയശേഷം ആയുധങ്ങളുമായി കടകളിൽ അതിക്രമിച്ചുകയറുകയും വ്യാപക അക്രമങ്ങൾ അഴിച്ചുവിടുകയും കടയുടമകളായ രണ്ടുയുവാക്കളെ ഭീകരമായി വെട്ടിപ്പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

ADVERTISEMENT

ഇതേ കേസിലെ പ്രതികൾ കുടുംബസമേതം ബൈക്കിൽ പോവുകയായിരുന്നവരെ റോഡിൽ തടഞ്ഞു അക്രമിച്ചു പരുക്കേൽപ്പിക്കുകയും ഇവരുടെ കൈയ്യിലുണ്ടായിരുന്ന പണമടക്കം പിടിച്ചുപറിക്കുകയും ചെയ്തു. സൈക്കിളിൽ പഠിക്കാൻ പോയ വിദ്യാർഥികൾക്കു നേർക്കും അക്രമമുണ്ടായി. കടയ്ക്കാവൂർ മീരാൻകടവ് ആമ്പോലി ഭാഗങ്ങൾ കേന്ദ്രീകരിച്ചു പുറമെ നിന്നുള്ള സംഘങ്ങൾ തമ്പടിച്ചിട്ടുള്ളതു അക്രമികളെ ഭയന്നു വിവരങ്ങൾ പൊലീസിനു കൈമാറാൻ സ്ഥലവാസികൾ ഭയപ്പെടുന്നു.