നെയ്യാറ്റിൻകരയിൽ 3 അപകടങ്ങൾ, 7 പേർ കഷ്ടിച്ച് രക്ഷപ്പെട്ടു
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകരയിൽ വ്യാഴാഴ്ച നടന്ന 3 വ്യത്യസ്ത അപകടങ്ങളിൽ 7 പേർ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇതിൽ 2 പേരുടെ ജീവൻ രക്ഷിച്ചത് നെയ്യാറ്റിൻകര ഫയർ ഫോഴ്സ്. ജീവൻ തിരിച്ചു കിട്ടിയവരിൽ കാസർകോട് സ്വദേശിയും. മിനിയാന്നു പുലർച്ചെ 3 പേരുടെ ഇടയിലേക്ക് പിക്കപ് വാൻ ഇടിച്ചു കയറിയതാണ് ആദ്യ അപകടം.

നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകരയിൽ വ്യാഴാഴ്ച നടന്ന 3 വ്യത്യസ്ത അപകടങ്ങളിൽ 7 പേർ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇതിൽ 2 പേരുടെ ജീവൻ രക്ഷിച്ചത് നെയ്യാറ്റിൻകര ഫയർ ഫോഴ്സ്. ജീവൻ തിരിച്ചു കിട്ടിയവരിൽ കാസർകോട് സ്വദേശിയും. മിനിയാന്നു പുലർച്ചെ 3 പേരുടെ ഇടയിലേക്ക് പിക്കപ് വാൻ ഇടിച്ചു കയറിയതാണ് ആദ്യ അപകടം. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംക്‌ഷനിൽ പുലർച്ചെ 1.15ന് ആണിത്. തൊഴുക്കൽ ചെമ്പരത്തിവിള സ്വദേശി ബാബു (55), കാരോട് സ്വദേശി വിജിൽ (47), കാസർകോട് സ്വദേശി അസീസ് (34) എന്നിവരെയാണ് പിക്കപ് വാൻ ഇടിച്ചു തെറിപ്പിച്ചത്.
ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പുലർച്ചെ 3.45ന് തൊഴുക്കലിൽ ആണ് രണ്ടാമത്തെ അപകടം. ഇന്റർലോക്ക് കട്ട ഇറക്കിയിട്ട് മടങ്ങിയ ലോറി, നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിലേക്ക് ഇടിച്ചു കയറി. ഡ്രൈവർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടെങ്കിലും ഒപ്പമുണ്ടായിരുന്ന ധനുവച്ചപുരം സ്വദേശികളായ അനി (31), രാഖിൽ (28) എന്നിവർ കുടുങ്ങി. ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫിസർ രൂപേഷിന്റെ നേതൃത്വത്തിൽ മണ്ണുമാന്തിയുടെയും ഹൈഡ്രോളിക് കട്ടറിന്റെയും സഹായത്തോടെ ഒന്നര മണിക്കൂർ പണിപ്പെട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇരുവരുടെയും കാലുകൾക്കു പൊട്ടലുണ്ട്.
രക്ഷാ പ്രവർത്തനത്തിനിടെ ഗ്ലാസ് ചില്ലുകൾ പൊട്ടി ഫയർ ഫോഴ്സ് സംഘത്തിലെ 4 പേർക്കു മുറിവേറ്റു. ഫയർ ഓഫിസർ ഡ്രൈവർ വി.എസ്. സുജൻ ഇരു വാഹനങ്ങൾക്കും ഇടയിൽ അകപ്പെട്ടെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു. സീനിയർ ഫയർ ഓഫിസർ പത്മകുമാർ, ഫയർ ഓഫിസർമാരായ സുമേഷ് ലാൽ, അജിത്, ഹരീഷ് കുമാർ, അനി, വൈശാഖ്, റോബർട്ട് ഫയർ ഓഫിസർ ഡ്രൈവർമാരായ എച്ച്.ജി. പ്രശാന്ത്, സുനിൽദത്ത് എന്നിവരാണ് രക്ഷാ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്. ബസ് സ്റ്റാൻഡ് ജംക്‌ഷനിൽ രാവിലെ 10.50ന് ആണു മറ്റൊരു അപകടം. കെഎസ്ആർടിസി ബസ് തട്ടി സ്കൂട്ടർ യാത്രക്കാരൻ ബസിന്റെ അടിയിൽ വീണു. യാത്രികൻ ഉരുണ്ടു നീങ്ങിയതിനാൽ ജീവൻ തിരിച്ചു കിട്ടി.