അവർ അഞ്ചു പേരും വിടവാങ്ങി, ഉറ്റവരെല്ലാം നഷ്ടപ്പെട്ട് വിലപിക്കാൻ പോലുമാകാതെ രാഹുൽ; നാടിന്റെ തേങ്ങൽ ബാക്കിയായി...
വർക്കല∙ വീടിന് തീപടർന്നു ശ്വാസം മുട്ടി മരിച്ച കുടുംബാംഗങ്ങൾക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി. കുടുംബത്തിന് നേരിട്ട വിധിയെ പഴിച്ചെത്തിയവരുടെ തേങ്ങലായിരുന്നു എങ്ങും. ശവ പേടകത്തിൽ ജീവനറ്റു കിടന്ന കുഞ്ഞു റയാനൊപ്പം കളിപ്പാവയും ചേർത്തുവച്ച കാഴ്ച കണ്ടു നിന്നവരുടെ ദു:ഖം ഇരട്ടിപ്പിച്ചു. അയന്തി
വർക്കല∙ വീടിന് തീപടർന്നു ശ്വാസം മുട്ടി മരിച്ച കുടുംബാംഗങ്ങൾക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി. കുടുംബത്തിന് നേരിട്ട വിധിയെ പഴിച്ചെത്തിയവരുടെ തേങ്ങലായിരുന്നു എങ്ങും. ശവ പേടകത്തിൽ ജീവനറ്റു കിടന്ന കുഞ്ഞു റയാനൊപ്പം കളിപ്പാവയും ചേർത്തുവച്ച കാഴ്ച കണ്ടു നിന്നവരുടെ ദു:ഖം ഇരട്ടിപ്പിച്ചു. അയന്തി
വർക്കല∙ വീടിന് തീപടർന്നു ശ്വാസം മുട്ടി മരിച്ച കുടുംബാംഗങ്ങൾക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി. കുടുംബത്തിന് നേരിട്ട വിധിയെ പഴിച്ചെത്തിയവരുടെ തേങ്ങലായിരുന്നു എങ്ങും. ശവ പേടകത്തിൽ ജീവനറ്റു കിടന്ന കുഞ്ഞു റയാനൊപ്പം കളിപ്പാവയും ചേർത്തുവച്ച കാഴ്ച കണ്ടു നിന്നവരുടെ ദു:ഖം ഇരട്ടിപ്പിച്ചു. അയന്തി
വർക്കല∙ വീടിന് തീപടർന്നു ശ്വാസം മുട്ടി മരിച്ച കുടുംബാംഗങ്ങൾക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി. കുടുംബത്തിന് നേരിട്ട വിധിയെ പഴിച്ചെത്തിയവരുടെ തേങ്ങലായിരുന്നു എങ്ങും. ശവ പേടകത്തിൽ ജീവനറ്റു കിടന്ന കുഞ്ഞു റയാനൊപ്പം കളിപ്പാവയും ചേർത്തുവച്ച കാഴ്ച കണ്ടു നിന്നവരുടെ ദു:ഖം ഇരട്ടിപ്പിച്ചു. അയന്തി പന്തുവിളയിലെ ‘സ്നേഹതീരം’ വീട്ടിൽ ഇന്നലെ ഉച്ചയോടെയാണ് പ്രതാപൻ (62), ഭാര്യ ഷേർളി (53), മകൻ അഹിൽ (29), മരുമകൾ അഭിരാമി (25), ചെറുമകൻ റയാൻ (8 മാസം) എന്നിവരുടെ മൃതദേഹങ്ങൾ എത്തിച്ചത്.
ഉറ്റവരെല്ലാം നഷ്ടപ്പെട്ട് അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും മൃതദേഹങ്ങൾക്കരികെ വിലപിക്കാൻ പോലുമാകാതെ ഇരുന്ന പ്രതാപന്റെ മൂത്തമകൻ രാഹുലിനെ താങ്ങി ബന്ധുക്കളും ദു:ഖം കടിച്ചമർത്തി നിന്നു. ഏതാണ്ട് ഒന്നര മണിക്കൂർ നീണ്ട പൊതു ദർശനത്തിന് ശേഷം പ്രാർഥനാ ചടങ്ങുകൾ പൂർത്തിയാക്കി അഞ്ചു പേരെയും അപകടം വരുത്തിയ കുടുംബ വീട്ടുമുറ്റത്ത് തിരിച്ചെത്തിച്ചു.വീടിനോട് ചേർന്നു പൂന്തോട്ടമായിരുന്ന സ്ഥലത്ത് അഭിരാമിയുടെ മാറോടു ചേർത്തു കുഞ്ഞു റയാനെയും ഒരു കുഴിമാടത്തിൽ അടക്കിയപ്പോൾ പ്രതാപൻ, ഷെർളി, അഹിൽ എന്നിവരെ ഗ്യാസ് ക്രിമറ്റോറിയത്തിലാണ് സംസ്കരിച്ചത്.
അഞ്ചു പേരെയും അവസാനമായി കാണാൻ നാടെങ്ങു നിന്നും വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. ഇന്നലെ രാവിലെ മുതൽ തന്നെ പൊതുദർശനത്തിനും സംസ്കാരത്തിനും വിപുലമായ ഒരുക്കം തുടങ്ങിയിരുന്നു. അഭിരാമിയുടെ പിതാവ് സൈൻ നടേശൻ ലണ്ടനിൽ നിന്നു എത്തിച്ചേരാനുണ്ടായ കാലതാമസം മൂലം കാരണം സംസ്കാര ചടങ്ങുകൾ ഏതാനും ദിവസത്തേക്ക് നീട്ടി വെയ്ക്കേണ്ടി വന്നിരുന്നു. ഇന്നലെ രാവിലെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിന്നു രാവിലെ അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ ജന്മനാടായ വക്കത്തെ കുടുംബവീട്ടിൽ എത്തിച്ചു പൊതു ദർശനത്തിന് വച്ചു.
തുടർന്നു സംസ്കാരത്തിനായി വർക്കലയിലേക്ക് തിരിച്ചവേളയിൽ, പ്രതാപൻ, ഷേർളി, അഹിൽ എന്നിവരുടെ മൃതദേഹങ്ങൾ പാരിപ്പള്ളിയിൽ നിന്നു പുറപ്പെട്ടു വർക്കല പുത്തൻചന്തയിൽ എത്തി. തുടർന്നു അഞ്ച് ആംബുലുൻസുകളിലായി വിലാപയാത്ര നാട്ടുകാരുടെയും വ്യാപാരികളുടെ നേതൃത്വത്തിൽ അയന്തിയിലേക്ക് തിരിച്ചു. ഇതിന് മുന്നോടിയായി ദളവാപുരം റോഡിൽ നിന്നു നൂറുകണക്കിന് പേർ കാൽനടയായി ആംബുലുൻസിനെ വീടു വരെ അനുഗമിച്ചു. 12.15 ഓടെ വീട്ടിലെത്തിച്ച മൃതദേഹങ്ങളിൽ ആദ്യം പ്രതാപന്റെ മൃതദേഹം വീട്ടുമുറ്റത്തേക്ക് എടുത്തു.
തുടർന്നു ഷെർളി, അഹിൽ, അഭിരാമി പിന്നാലെ റയാന്റെയും മൃതദേഹങ്ങൾ പൊതു ദർശനത്തിന് വച്ചു. ഒന്നര വരെ നീണ്ട പൊതു ദർശന വേളയിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, അടൂർ പ്രകാശ് എംപി, എംഎൽഎമാരായ വി.ജോയി, ഒ.എസ്.അംബിക തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.തുടർന്നു ശിവഗിരി മഠത്തിലെ സന്യാസിമാരുടെ നേതൃത്വത്തിൽ പ്രാർഥനാ ചടങ്ങുകൾ നടന്നു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ബോർഡ് അംഗങ്ങളായ സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ബോധിതീർഥ, സ്വാമി ഗോവിന്ദാനന്ദ, സ്വാമി ശങ്കരാനന്ദ എന്നിവർ നേതൃത്വം നൽകി.
മൂന്നു മണിയോടെയാണ് കുടുംബ വീടിനോട് ചേർന്ന സ്ഥലത്ത് സംസ്കാര ചടങ്ങുകൾ തുടങ്ങിയത്.വിറങ്ങലിച്ചു പോയ നാട്. അതൊന്നാകെ സംസ്കാര ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി. മരണം നടന്നു ദിവസങ്ങൾ പിന്നിട്ടിട്ടും ജനങ്ങളിൽ തുടരുന്ന നടുക്കം വിട്ടുമാറിയിരുന്നില്ല. കുടുംബത്തിൽ ശേഷിക്കുന്നവരെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാത്ത സ്ഥിതിവിശേഷം. കൈകൂപ്പി എല്ലാവരും വിട നൽകി. സംസ്കാരചടങ്ങുകളിൽ രാഹുൽ, രാഹുലിന്റെ മകൻ ആദിദേവ്, അഭിരാമിയുടെ ബന്ധുക്കളായ അരുൺ, അദ്വൈത് തുടങ്ങിയവർ ചടങ്ങിലെ ക്രിയകൾ നടത്തി.