പാറശാല ∙ അമിതവേഗത്തിൽ എത്തി അപകടങ്ങൾ സൃഷ്ടിച്ച കെഎസ്‍ആർടി–സ്വിഫ്റ്റ് ബസ് ഡ്രൈവറെ യാത്രക്കാർ തടഞ്ഞ് പെ‍ാലീസിനു കൈമാറി. ബെംഗളൂരുവിൽ നിന്ന് ബോഡി നിർമിച്ച ശേഷം കെഎസ്ആർടിസിക്ക് കൈമാറാൻ എത്തിക്കുമ്പോൾ ആണ് സംഭവം. തിരുവനന്തപുരത്തേക്ക് ബസ് എത്തിക്കാൻ കരാർ‌ എടുത്ത സ്ഥാപനത്തിലെ ഡ്രൈവറാണ് ബസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാറശാല ∙ അമിതവേഗത്തിൽ എത്തി അപകടങ്ങൾ സൃഷ്ടിച്ച കെഎസ്‍ആർടി–സ്വിഫ്റ്റ് ബസ് ഡ്രൈവറെ യാത്രക്കാർ തടഞ്ഞ് പെ‍ാലീസിനു കൈമാറി. ബെംഗളൂരുവിൽ നിന്ന് ബോഡി നിർമിച്ച ശേഷം കെഎസ്ആർടിസിക്ക് കൈമാറാൻ എത്തിക്കുമ്പോൾ ആണ് സംഭവം. തിരുവനന്തപുരത്തേക്ക് ബസ് എത്തിക്കാൻ കരാർ‌ എടുത്ത സ്ഥാപനത്തിലെ ഡ്രൈവറാണ് ബസ് ഒ‍ാടിച്ചിരുന്നത്. പാറശാലയിൽ നിന്ന് അമരവിളയിൽ എത്തുന്നതിനിടയിൽ മാത്രം ഇരുചക്രവാഹനങ്ങൾ അടക്കം നാലോളം വാഹനങ്ങളിൽ ബസ് തട്ടി.

അപകടത്തിൽ യാത്രികർക്ക് നിസ്സാര പരുക്കേറ്റു. ബസിലുണ്ടായിരുന്ന ഡ്രൈവർ, സഹായി എന്നിവർ മദ്യ ലഹരിയിൽ ആയിരുന്നതായി യാത്രക്കാർ പറയുന്നു. അമരവിള താന്നിമൂട്ടിൽ പാറശാല സ്വദേശി ദീപുവും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന്റെ പിന്നിൽ ഇടിച്ചിട്ടും ഡ്രൈവർ ബസ് നിർത്തിയില്ല. കാർ യാത്രികൻ അമരവിള ചെക്പോസ്റ്റിൽ ബസ് മറികടന്ന് തടഞ്ഞ് പെ‍ാലീസിനെ വിവരം അറിയിച്ചു. ചെക്പോസ്റ്റിനുള്ളിൽ ബസ് കയറ്റി നടത്തിയ പരിശോധനയിൽ കാബിനിൽ നിന്ന് മദ്യക്കുപ്പിയും ഗ്ലാസും കണ്ടെത്തി. 

ADVERTISEMENT

റോഡിൽ ഒ‍ാടുന്ന വാഹനങ്ങളിൽ റജിസ്ട്രേഷൻ നമ്പർ അടക്കം നിർബന്ധമായിട്ടും അപകടം സൃഷ്ടിച്ച കെഎസ്ആർടിസിയുടെ നിയന്ത്രണത്തിലുള്ള ബസിൽ യാതൊരു രേഖകളും ഉണ്ടായിരുന്നില്ല. മദ്യപിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് ഡ്രൈവർ ബെംഗളൂരു സ്വദേശി മുനിയപ്പ രാമസ്വാമി (32)നെ പെ‍ാലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പരിശോധനകളിൽ ലഹരി സാന്നിധ്യം കണ്ടെത്തിയില്ല. അലക്ഷ്യമായി വാഹനം ഒ‍ാടിച്ചതിന് ഇയാൾക്കെതിരെ കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT