തിരുവനന്തപുരം ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനു സുരക്ഷ ഒരുക്കാൻ യാത്ര പുറപ്പെട്ട കേരള പൊലീസിനു ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ ഉൾപ്പെടെ കഠിനയാത്ര. ഇന്ത്യ റിസർവ് ബറ്റാലിയനിൽ നിന്നും കേരള ആംഡ് പൊലീസ് രണ്ട് ബറ്റാലിയനിലും നിന്നും 90 പേർ വീതം അടങ്ങുന്ന രണ്ടു കമ്പനി പൊലീസുദ്യോഗസ്ഥരാണ് രണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനു സുരക്ഷ ഒരുക്കാൻ യാത്ര പുറപ്പെട്ട കേരള പൊലീസിനു ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ ഉൾപ്പെടെ കഠിനയാത്ര. ഇന്ത്യ റിസർവ് ബറ്റാലിയനിൽ നിന്നും കേരള ആംഡ് പൊലീസ് രണ്ട് ബറ്റാലിയനിലും നിന്നും 90 പേർ വീതം അടങ്ങുന്ന രണ്ടു കമ്പനി പൊലീസുദ്യോഗസ്ഥരാണ് രണ്ടു ട്രെയിനുകളിലായി സൂറത്തിലേക്കു പുറപ്പെട്ടത്. ഇരുസംഘങ്ങൾക്കും സ്വന്തം ലഗേജും പാചക ഉപകരണങ്ങളും പാത്രങ്ങളും ആയുധങ്ങളും പ്രതിരോധ കവചങ്ങളും ഒപ്പം കൊണ്ടു പോകാൻ മൂന്നു റെയിൽവേ കോച്ചുകളെങ്കിലും വേണം. തികയാതെ വന്നതോടെയാണു ജനറൽ കോച്ചിലും ഇരിപ്പിടം ഉറപ്പിക്കേണ്ടി വന്നത്. 

ഇതിനായി പാലക്കാട് കെഎപി 2 ബറ്റാലിയനിലെ സംഘത്തിലെ പകുതി പേർ തിങ്കളാഴ്ച തിരുനെൽവേലിയിൽ എത്തി ഇന്നലെ ജാംനഗർ എക്സ്പ്രസിലും  ഐആർബിയിലെ സംഘത്തിലെ ഒരു വിഭാഗം ഇന്നലെ നാഗർകോവിലിൽ എത്തി ഗാന്ധിധാം എക്സ്പ്രസിലും ജനറൽ കോച്ചുകളിൽ മറ്റു യാത്രക്കാർക്കൊപ്പം ഇടം കണ്ടെത്തി.

ADVERTISEMENT

തൃശൂരിൽ നിന്നു ബാക്കി സംഘാംഗങ്ങൾ ഇവർക്കൊപ്പം റിസർവ് ചെയ്ത കോച്ചുകളിൽ യാത്രയിൽ പങ്കുചേർന്നു. എല്ലാവർക്കും ടിക്കറ്റ് ബുക്ക് ചെയ്തത് തൃശൂരിൽ നിന്നാണ്. ഇവിടെ നിന്ന് സൂറത്തിലേക്ക്  30 മണിക്കൂർ യാത്രാസമയം ഉണ്ട്. സിആർപിഎഫിന് ആണ് യാത്രയുടെ ഏകോപനം. അടുത്ത മാസം ആദ്യമാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ്. 

മൂന്നാഴ്ച മുൻപേ കേന്ദ്രത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചെങ്കിലും യാത്രാസൗകര്യം ഒരുക്കുന്നതിൽ വീഴ്ച വന്നത് എങ്ങനെയെന്നു വ്യക്തമല്ല.  ഗാന്ധിധാം ട്രെയിനിൽ ഒരു സ്ലീപ്പർ, ഒരു ജനറൽ എന്നിങ്ങനെ കോച്ചുകളും ബ്രേക്ക് വാനിന്റെ ഒരു ഭാഗവും അനുവദിച്ചിട്ടുണ്ടെന്നും തങ്ങളുടെ ഭാഗത്തു നിന്നു പിഴവുകളില്ലെന്നുമാണ് റെയിൽവേയുടെ വിശദീകരണം. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT