നെയ്യാറ്റിൻകര ∙ ജനറൽ ആശുപത്രിയിൽ മന്ദിരം നിർമിക്കാൻ 6 കോടി രൂപ, 2018 പ്രളയത്തിൽ തകർന്ന അമരവിള പുല്ലാമല ബണ്ട് പുനഃസ്ഥാപിക്കാൻ 3 കോടി ഉൾപ്പെടെ, നെയ്യാറ്റിൻകര മണ്ഡലത്തിൽ ഒട്ടേറെ പദ്ധതികൾക്ക് തുക അനുവദിച്ചതായി കെ.ആൻസലൻ എംഎൽഎ അറിയിച്ചു. ആശുപത്രി ഐപി കെട്ടിടത്തിനായി പ്രഖ്യാപിച്ച 6 കോടി രൂപയിൽ 1.20 കോടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെയ്യാറ്റിൻകര ∙ ജനറൽ ആശുപത്രിയിൽ മന്ദിരം നിർമിക്കാൻ 6 കോടി രൂപ, 2018 പ്രളയത്തിൽ തകർന്ന അമരവിള പുല്ലാമല ബണ്ട് പുനഃസ്ഥാപിക്കാൻ 3 കോടി ഉൾപ്പെടെ, നെയ്യാറ്റിൻകര മണ്ഡലത്തിൽ ഒട്ടേറെ പദ്ധതികൾക്ക് തുക അനുവദിച്ചതായി കെ.ആൻസലൻ എംഎൽഎ അറിയിച്ചു.

ആശുപത്രി ഐപി കെട്ടിടത്തിനായി പ്രഖ്യാപിച്ച 6 കോടി രൂപയിൽ 1.20 കോടി രൂപ ടോക്കൺ പ്രൊവിഷൻ ആയി ഉൾപ്പെടുത്തിയിട്ടുണ്ട്. പുല്ലാമല ബണ്ടിന്റെ പുനഃസ്ഥാപനത്തിനു വേണ്ടി ടോക്കൺ പ്രൊവിഷൻ ആയി 60 ലക്ഷം രൂപ ഉൾപ്പെടുത്തി. ബജറ്റിൽ ഇടം നേടിയ പദ്ധതികൾ ചുവടെ.

ADVERTISEMENT

Also read: അവശനിലയിലെത്തിയ യുവതിയെ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ; മെഡി. കോളജിൽ സുരക്ഷിതരല്ലാതെ ഡോക്ടറും രോഗിയും

∙ അമരവിള ജെബിഎസ്, ആറയൂർ എൽവിഎച്ച്എസ്, പൊഴിയൂർ യുപിഎസ്, നെയ്യാറ്റിൻകര ജെബിഎസ്, ശാസ്താംതല യുപിഎസ് എന്നീ സ്കൂളുകൾക്ക് പുതിയ കെട്ടിടം.

ADVERTISEMENT

∙ നെയ്യാറ്റിൻകര പോക്സോ – കുടുംബ കോടതികൾക്കു വേണ്ടി പുതിയ മന്ദിരം.

∙ പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ പുതിയ അതിഥി മന്ദിരം, കോംപ്ലക്സ് നിർമാണം.

ADVERTISEMENT

∙ സിവിൽ സ്റ്റേഷൻ നവീകരണം

∙ അരുവിപ്പുറം – പെരുമ്പഴുതൂർ – കീളിയോട് – മാമ്പഴക്കര റോഡ്, വ്ലാത്താങ്കര – ആവണക്കിൻവിള – പൂഴിക്കുന്ന് റോഡ്, കൊറ്റാമം – പുതുക്കുളങ്ങര – അഞ്ചാലിക്കോണം റോഡ്, ആറയൂർ ക്ഷേത്രം – പൊൻവിള റോഡ്, പൂവാർ – ശങ്കുരുട്ടി റോഡ് എന്നിവയുടെ നവീകരണം.

∙ നെയ്യാർ നദി മുറിച്ചു കടക്കുന്നതിന് കുളത്തൂർ പഞ്ചായത്തിലെ ചാലക്കരയിലും നെയ്യാറ്റിൻകര നഗരസഭയിലെ ഓലത്താന്നി പാതിരിശ്ശേരിയിലും ചെമ്പരത്തിവിള അരുവിപ്പുറത്തും ക്രോസ് വേ നിർമാണം.

∙ നെയ്യാറ്റിൻകര താലൂക്ക് ആയുർവേദ ആശുപത്രി, പൊഴിയൂർ കുടുംബാരോഗ്യ കേന്ദ്രം, കാരോട് കുടുംബാരോഗ്യ കേന്ദ്രം എന്നിവയ്ക്ക് പുതിയ കെട്ടിടം.

∙ കിലയുടെ റീജനൽ ഓഫിസിന് സ്ഥലം ഏറ്റെടുക്കലും നിർമാണവും.

∙ ആറാലുംമൂട്, ഉദിയൻകുളങ്ങര മാർക്കറ്റുകളുടെ നവീകരണം.