തിരുവനന്തപുരം∙ യുഡിഎഫ് എംഎൽഎമാർ ഗതി കിട്ടാത്ത പ്രേതങ്ങളാണെന്നു എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ഇപി ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ തിരിച്ചടി. ഇന്ധന സെസ് അടക്കമുള്ള നികുതി വർധനയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎൽഎമാർ ‘പ്രതിഷേധ നടത്ത’ത്തിലൂടെ നിയമസഭയിൽ എത്തിയതിനെയാണ് ജയരാജൻ പരിഹസിച്ചത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ യുഡിഎഫ് എംഎൽഎമാർ ഗതി കിട്ടാത്ത പ്രേതങ്ങളാണെന്നു എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ഇപി ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ തിരിച്ചടി.  ഇന്ധന സെസ് അടക്കമുള്ള നികുതി വർധനയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎൽഎമാർ ‘പ്രതിഷേധ നടത്ത’ത്തിലൂടെ നിയമസഭയിൽ എത്തിയതിനെയാണ് ജയരാജൻ പരിഹസിച്ചത്. 

∙ ജയരാജൻ പറഞ്ഞത് 

ADVERTISEMENT

‘ഒരു സർക്കാരിനും നികുതി പിരിക്കാതെ ഭരിക്കാൻ കഴിയില്ല. പിരിക്കാതെ വേറെന്താ വഴി ? വിമർശിക്കുന്നവർ അതു കൂടി പരിശോധിക്കണം. ഇവിടെ വികസനം വരേണ്ടേ? ക്ഷേമപ്രവർത്തനങ്ങളും വേണം. ദാരിദ്ര്യം ഇല്ലാതാക്കണം. വീടും ആരോഗ്യവും സംരക്ഷിക്കണം. പണം വേണ്ടേ? കേന്ദ്രം സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കുകയാണ്. അതിനാൽ വിഭവ സമാഹരണം ജനങ്ങളിൽ നിന്നു വേണം. നികുതി കിട്ടാതെ രക്ഷയില്ല. പ്രതിപക്ഷത്തിന് വേറെ പിടിവള്ളിയില്ല.ഗതി കിട്ടാത്ത പ്രേതങ്ങളെപ്പോലെ നടക്കുകയാണ്. ജനപക്ഷത്തു നിന്ന് ജനകീയ പ്രശ്നങ്ങളെ കാണണം .നിയമസഭയിലേക്കു നടന്നു പോകുന്നത് രാവിലത്തെ മോണിങ് വാക്ക് ആണ്.’

∙ വി.ഡി.സതീശന്റെ മറുപടി

ADVERTISEMENT

‘ഇ.പി. ജയരാജനോ? അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് ഇപ്പോൾ മനസ്സിലായി. കുറെ നാളായി കാണാതിരുന്ന ആളാണ്. ഇപ്പോൾ വീണ്ടും സജീവമായി എന്നറിഞ്ഞതിൽ വലിയ സന്തോഷം’

∙ ഇന്ധന സെസ് അടക്കമുള്ള നികുതി വർധനയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎൽഎമാർ ‘പ്രതിഷേധ നടത്ത’ത്തിലൂടെ നിയമസഭയിൽ എത്തിയതിനെയാണ് ജയരാജൻ പരിഹസിച്ചത്
∙ ഇപി സജീവമായതിൽ സന്തോഷമെന്ന് സതീശൻ തിരിച്ചടിച്ചു