തിരുവനന്തപുരം ∙ ആനയറ മഹാരാജാസ് ഗാർഡൻസ് റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി 107 ദിവസമായി വീടുകൾക്കു മുന്നിൽ കൊണ്ടിട്ടിരിക്കുന്ന ഡ്രെയിനേജ് പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ മറ്റന്നാൾ തുടങ്ങും. പൈപ്പുകൾ സ്ഥാപിക്കുന്ന ഹൊറിസോണ്ടൽ ഡയഗ്നൽ ഡ്രില്ലിങ് മെഷീന്റെ തകരാറിലായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ആനയറ മഹാരാജാസ് ഗാർഡൻസ് റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി 107 ദിവസമായി വീടുകൾക്കു മുന്നിൽ കൊണ്ടിട്ടിരിക്കുന്ന ഡ്രെയിനേജ് പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ മറ്റന്നാൾ തുടങ്ങും. പൈപ്പുകൾ സ്ഥാപിക്കുന്ന ഹൊറിസോണ്ടൽ ഡയഗ്നൽ ഡ്രില്ലിങ് മെഷീന്റെ തകരാറിലായ ഭാഗത്തിന് പകരം ചൈനയിൽ നിന്ന് എത്തിച്ച റൊട്ടേറ്റിങ് ഗ്രൂപ്പ് കിറ്റ് ചെന്നൈയിലെ വർക്ക്‌ഷോപ്പിൽ ഇന്ന് എത്തും. യന്ത്രഭാഗങ്ങൾ യോജിപ്പിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കി റോഡു മാർഗമാണ് റൊട്ടേറ്റിങ് കിറ്റ് ആനയറയിലെത്തിക്കുക. 

ആനയറ മഹാരാജാസ് ഗാർഡൻസ് റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ കോൺഗ്രസ് കടകംപള്ളി മണ്ഡലം കമ്മിറ്റി നടത്തിയ ധർണ കെപിസിസി മുൻ ഉപാധ്യക്ഷൻ ടി.ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

ശനിയാഴ്ചയാണ് റൊട്ടേറ്റിങ് ഗ്രൂപ്പ് കിറ്റ് ചൈനയിൽ നിന്നു ഡൽഹിയിലെത്തിച്ചത്. കസ്റ്റംസ് ക്ലിയറൻസ് ലഭിക്കാനുള്ള നടപടികൾ നീണ്ടത് പൈപ്പുകൾ ഭൂമിക്കടിയിൽ സ്ഥാപിക്കുന്ന ജോലികൾ വൈകിപ്പിച്ചു.  മഴ ശക്തമാകുന്ന സാഹചര്യത്തിൽ എത്ര ദിവസത്തിനകം പൈപ്പുകൾ ഭൂമിക്കടിയിൽ സ്ഥാപിക്കാൻ ജലഅതോറിറ്റി അധികൃതർക്ക് കഴിയുമെന്ന സംശയവും നാട്ടുകാർ ഉന്നയിക്കുന്നു. അതിനിടെ, പൈപ്പുകൾ സ്ഥാപിക്കുന്നതിനു മുന്നോടിയായി ഇവിടെ നിർമിക്കുന്ന തുരങ്കത്തിന്റെ അന്തിമ തയാറെടുപ്പുകൾ ഇന്നലെ തുടങ്ങി.  മാർച്ച് 15 നാണ് കൂറ്റൻ പൈപ്പുകൾ വീടുകൾക്കു മുന്നിൽ കൊണ്ടിട്ടത്.  

videograb(manoramanews)
ADVERTISEMENT

ഏപ്രിൽ അവസാനം യന്ത്രഭാഗം തകരാറിലായതോടെ പണികൾ നിലച്ചു. ജനങ്ങൾ ദുരിതത്തിലുമായി. 107 ദിവസമായി കൊടും ദുരിതം അനുഭവിക്കുമ്പോഴും ജലവിഭവ മന്ത്രി   സ്ഥലത്തെത്താനോ, നാട്ടുകാരുടെ പരാതികൾ കേൾക്കാനോ തയാറാകാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. മന്ത്രിക്കും സ്ഥലം എംഎൽഎയ്ക്കുമെതിരെ രൂക്ഷ വിമർശനമാണ് കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണയിൽ നേതാക്കൾ ഉന്നയിച്ചത്.

English Summary : The work of replacing the huge pipes in front of the houses started