കൊടും വളവിൽ ലോറി നിർത്തിച്ച് വാഹന പരിശോധന, ഇതാണോ ‘ ഹൈവേ പൊലീസ് മാതൃക’?
പാറശാല∙ദേശീയപാതയിലെ കൊടും വളവിൽ ലോറി നിർത്തിച്ച് ഹൈവേ പൊലീസിന്റെ വാഹന പരിശോധന. ഇന്നലെ വൈകിട്ട് 4.00ന് ഇടിച്ചക്കപ്ലാമൂടിനു സമീപം വളവിൽ ആണ് പന്ത്രണ്ട് ടയറുള്ള ലോറി പതിനഞ്ച് മിനിറ്റോളം നിർത്തിച്ച് പരിശോധന നടത്തിയത്. ഇറക്കവും വളവും വരുന്ന ഭാഗത്ത് റോഡിന്റെ മുക്കാൽ ഭാഗവും കയ്യേറി പാർക്ക് ചെയ്തതോടെ

പാറശാല∙ ദേശീയപാതയിലെ കൊടും വളവിൽ ലോറി നിർത്തിച്ച് ഹൈവേ പൊലീസിന്റെ വാഹന പരിശോധന. ഇന്നലെ വൈകിട്ട് 4.00ന് ഇടിച്ചക്കപ്ലാമൂടിനു സമീപം വളവിൽ ആണ് പന്ത്രണ്ട് ടയറുള്ള ലോറി പതിനഞ്ച് മിനിറ്റോളം നിർത്തിച്ച് പരിശോധന നടത്തിയത്. ഇറക്കവും വളവും വരുന്ന ഭാഗത്ത് റോഡിന്റെ മുക്കാൽ ഭാഗവും കയ്യേറി പാർക്ക് ചെയ്തതോടെ പിന്നിൽ നിന്ന് എത്തുന്ന വാഹനങ്ങൾ മറികടക്കാൻ ഏറെ പണിപ്പെട്ടു.
വളവ് ആയതിനാൽ ഏതിർദിശയിൽ നിന്ന് വാഹനങ്ങൾ എത്തുന്നത് കാണാൻ കഴിയാത്തത് വൻ അപകടങ്ങൾക്ക് ഇടക്കുന്ന സാഹചര്യം കണ്ടിട്ടും പരിശോധന പതിനഞ്ച് മിനീറ്റോളം തുടർന്നു. ഒരാഴ്ചക്ക് മുൻപ് ഉദിയൻകുളങ്ങര ഇറക്കത്തിൽ മറിഞ്ഞ ലോറി ഉയർത്തുന്നതിനിടയിൽ റോഡിൽ ട്രാഫിക് കുരുക്ക് മുറുകിയിട്ടും പരിഹരിക്കാതെ ഹൈവേ പൊലീസ് പിഴ ചുമത്താൻ ഒാടി വാഹനങ്ങൾക്ക് പിന്നാലെ പായുന്ന കാഴ്ച പ്രതിഷേധത്തിനു ഇടയാക്കി. റോഡ് സുരക്ഷ മറന്ന് പെറ്റി പിരിക്കാൻ മാത്രം ഒാടി നടക്കുന്ന ഉദ്യോഗസ്ഥരുടെ നടപടിയിൽ വിമർശനം ഉയർന്നിട്ടുണ്ട്.
English Summary: Vehicle inspection by stopping lorry at Kattum bend