പാറശാല∙ ധനുവച്ചപുരത്ത് എസ്എഫ്ഐ – എബിവിപി പ്രവർത്തകർ ഏറ്റുമുട്ടി. ഇരു ഭാഗത്തുമായി ഏഴുപേർക്ക് പരുക്കേറ്റു. എബിവിപിയുടെ 5 പ്രവർത്തകർക്കും എസ്എഫ്ഐയിലെ 2 പേർക്കുമാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് 3.45ന് ആയിരുന്നു സംഭവം. വിടിഎം എൻഎസ്എസ് കോളജിൽ നിന്നു യൂണിയന്റെ സത്യപ്രതിജ്ഞ കഴിഞ്ഞ് മടങ്ങുകയായിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാറശാല∙ ധനുവച്ചപുരത്ത് എസ്എഫ്ഐ – എബിവിപി പ്രവർത്തകർ ഏറ്റുമുട്ടി. ഇരു ഭാഗത്തുമായി ഏഴുപേർക്ക് പരുക്കേറ്റു. എബിവിപിയുടെ 5 പ്രവർത്തകർക്കും എസ്എഫ്ഐയിലെ 2 പേർക്കുമാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് 3.45ന് ആയിരുന്നു സംഭവം. വിടിഎം എൻഎസ്എസ് കോളജിൽ നിന്നു യൂണിയന്റെ സത്യപ്രതിജ്ഞ കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവർത്തകരെ ഐച്ച്ആർഡിയിലെയും ഐടിഐയിലെയും എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതാണ് പ്രശ്നത്തിന്റെ തുടക്കമെന്ന് എബിവിപി പറഞ്ഞു.

എന്നാൽ എബിവിപി പ്രവർത്തകർ ആയുധങ്ങളുമായി ഐഎച്ച്ആർഡിയിലെത്തി പ്രവർത്തകരെ ആക്രമിച്ചുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം. എബിവിപി പ്രവർത്തകരായ ആരോമലിന്റെ തലപൊട്ടി. ഇയാളെ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്എഫ്ഐ പ്രവർത്തകനായ സജ്ജീവിന്റെ കൈക്ക് പൊട്ടലുണ്ട്. 

ADVERTISEMENT

സംഘട്ടനം അറിഞ്ഞെത്തിയ പൊലീസ്  ഇരുഭാഗത്തെയും ശാന്തരാക്കാൻ ശ്രമിച്ചു. കൂടുതൽ പൊലീസെത്തിയശേഷമാണ് നിയന്ത്രണവിധേയമായത്.  തുടർന്ന് എബിവിപി പ്രവർത്തകർ ആക്രമിച്ചുവെന്നാരോപിച്ച് എസ്എഫ്ഐ പ്രവർത്തകർ അമരവിള–കാരക്കോണം റോഡ് ഉപരോധിച്ചു. പിന്നീട് പൊലീസ് സമരക്കാരെ അനുനയിപ്പിച്ച് റോഡിൽനിന്നും മാറ്റി. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പ്രദേശത്ത്  പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. പരീക്ഷ തുടങ്ങാനിരിക്കെ വിദ്യാർഥി സംഘട്ടനം പതിവാകുന്നതിൽ രക്ഷിതാക്കൾ ആശങ്ക പ്രകടിപ്പിച്ചു.

കോളജിന് അവധി 

ADVERTISEMENT

പാറശാല∙ ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിന് ഇന്നും നാളെയും ഡിസംബർ 1നും അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT