ഓട നിർമിക്കാൻ കുഴി എടുത്തപ്പോൾ എം.ജി.രാധാകൃഷ്ണന്റെ വീടിനു മുന്നിലെ മതിലും കാർ ഷെഡും ഇടിഞ്ഞു വീണു
തിരുവനന്തപുരം∙ അന്തരിച്ച സംഗീതസംവിധായകൻ എം.ജി രാധാകൃഷ്ണന്റെ വീടിനു മുന്നിലെ മതിലും കാർ ഷെഡും ഇടിഞ്ഞുവീണു വൻ അപകടം. റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി ഓട നിർമിക്കാൻ കുഴി എടുക്കുന്നതിനിടെ ആയിരുന്നു അപകടം. ഷെഡിനുള്ളിൽ ഉണ്ടായിരുന്ന കാർ ഉൾപ്പെടെ തകർന്നു. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. ഇന്നലെ രാവിലെ

തിരുവനന്തപുരം∙ അന്തരിച്ച സംഗീതസംവിധായകൻ എം.ജി രാധാകൃഷ്ണന്റെ വീടിനു മുന്നിലെ മതിലും കാർ ഷെഡും ഇടിഞ്ഞുവീണു വൻ അപകടം. റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി ഓട നിർമിക്കാൻ കുഴി എടുക്കുന്നതിനിടെ ആയിരുന്നു അപകടം. ഷെഡിനുള്ളിൽ ഉണ്ടായിരുന്ന കാർ ഉൾപ്പെടെ തകർന്നു. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. ഇന്നലെ രാവിലെ തൈക്കാട് എം.ജി രാധാ കൃഷ്ണൻ റോഡിൽ ആയിരുന്നു അപകടം.
സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി റോഡിൽ ഓടകീറാനായി മണ്ണുമാന്തി ഉപയോഗിച്ച് മതിലിനോട് ചേർന്നു കുഴി എടുക്കുന്നതിനിടെ മതിൽ നിലം പതിക്കുകയായിരുന്നു. മതിലിനോട് ചേർത്തു നിർമിച്ചിരുന്ന കാർ ഷെഡും തകർന്നു വീണു. കാർ ഷെഡിന്റെ മേൽക്കൂര വീണാണ് കാറിനു നാശനഷ്ടം സംഭവിച്ചത്. ശബ്ദം കേട്ട് സമീപത്തെ വീട്ടുകാരാണ് ആദ്യം എത്തിയത്. ഇവർ ഉടൻ തന്നെ ചെങ്കൽചൂള ഫയർസ്റ്റേഷനിൽ വിവരം അറിയിച്ചു.
അഗ്നിരക്ഷാസേനയുടെ യൂണിറ്റ് എത്തി തകർന്നു വീണ ഷെഡിനടിയിൽ കുടുങ്ങി കിടന്ന കാർ പുറത്തെടുത്തു. മേൽക്കൂരയിലെ ഓടുകളും,തറയോടുകളും പൂർണമായും തകർന്നു. വിവരം അറിഞ്ഞ് കോൺ ട്രാക്ടറും റോഡ്ഫണ്ട് ബോർഡ് അധികൃതരും സ്ഥലത്ത് എത്തിയ ശേഷം എം.ജി രാധാകൃണന്റെ മകൻ എം.ആർ രാജാകൃഷ്ണനെ ഫോണിൽ ബന്ധപ്പെടുകയും മതിൽ നിർമിച്ചു നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
രണ്ട് മാസം മുൻപാണ് വീടും മതിലും നവീകരിച്ചത്. അതിനു ശേഷം വീട് അടച്ചിട്ടിരിക്കു കയായിരുന്നു. ഓടനിർമാണത്തിനായി മതിലിനോട് ചേർത്ത് കുഴി എടുക്കുന്ന വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. മണ്ണുമാന്തി ഉപയോഗിച്ച് കുഴിയെടുത്തപ്പോൾ മതിലിന്റെ അടിയിലെ പാറ ഉൾപ്പെടെ ഇളകിപ്പോയി.
ജലഅതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി വെള്ളം ഒഴുകിയതോടെ അടിയിലെ മണ്ണ് ശക്തമായി ഒലിച്ചുപോകുകയും മതിൽ ഇടിഞ്ഞു വീഴുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം സമീപത്തെ മറ്റൊരു മതിലും തകർന്നു വീണു. ഉദ്യോഗസ്ഥരുടെ മേൽനോട്ടമില്ലാതെ തോന്നിയതു പോലെയാണ് നിർമാണമെന്നാണ് നാട്ടുകാരുടെ പരാതി. സ്റ്റേഷൻ ഓഫിസർ രാമമൂർത്തിയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ എം.ഷാഫി, അനിൽകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ അരുൺ കുമാർ, പ്രവീൺ,അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കാർ പുറത്തെടുത്തത്.
പൊട്ടിപൊളിഞ്ഞ മോഡൽ സ്കൂൾ ജംക്‌ഷൻ:
എം.ജി.രാധാകൃഷ്ണൻ റോഡ് നവീകരണ ത്തിനായി റോഡിലെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. വഴുതക്കാട്, ഡിപിഐ ഭാഗത്ത് നിന്നും തൈക്കാട് ഭാരത് ഭവൻ വഴി ധർമ്മശാസ്ത്രക്ഷേത്രം കടന്ന് എളുപ്പത്തിൽ മോഡൽ സ്കൂൾ ജംക്‌ഷനിൽ എത്താൻ സാധിക്കുന്ന റോഡാണിത്. അപകടങ്ങളും നിർമാണം ഇഴഞ്ഞുനീങ്ങുന്നതും കാരണം പ്രദേശവാസികളുടെ ദുരിതം വർധിച്ചു.
∙എം.ജി രാധാകൃഷ്ണന്റെ മകൻ എം.ആർ.രാജാകൃഷ്ണൻ പറയുന്നു, ‘ രണ്ട് മാസം മുൻപാണ് വീടും മതിലും നവീകരിച്ച് മതിലിനു മുൻപിൽ അച്ഛന്റെയും അമ്മയുടെയും ചിത്രങ്ങളുള്ള ഫലകവും സ്ഥാപിച്ചത്. അച്ഛന്റെ പേരിലുള്ള റോഡ് മനോഹരമാകുമ്പോൾ വീടും നന്നായിരിക്കട്ടെ എന്നു കരുതി. ഏകദേശം 8 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.സാമ്പത്തിക നഷ്ടത്തെക്കാൾ അച്ഛന്റെ ഓർമയ്ക്കായി മനോഹരമാക്കിയ മതിൽ തകർന്നതിലാണ് പ്രയാസം ’.