ഡോ.എ.ജെ.ഷഹ്നയുടെ ആത്മഹത്യ; റുവൈസ് ജയിലിലേക്കു മടങ്ങി
തിരുവനന്തപുരം ∙ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥി ഡോ.എ.ജെ.ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ഡോ.ഇ.എ.റുവൈസ് ജയിലിലേക്കു മടങ്ങി. വിവാഹ ആലോചനയ്ക്കിടയിൽ റുവൈസിന്റെ കുടുംബം വൻതുക സ്ത്രീധനം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഡോ.ഷഹ്ന ജീവനൊടുക്കിയത്. കേസിൽ റിമാൻഡിലായ റുവൈസിനെ മെഡിക്കൽ

തിരുവനന്തപുരം ∙ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥി ഡോ.എ.ജെ.ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ഡോ.ഇ.എ.റുവൈസ് ജയിലിലേക്കു മടങ്ങി. വിവാഹ ആലോചനയ്ക്കിടയിൽ റുവൈസിന്റെ കുടുംബം വൻതുക സ്ത്രീധനം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഡോ.ഷഹ്ന ജീവനൊടുക്കിയത്. കേസിൽ റിമാൻഡിലായ റുവൈസിനെ മെഡിക്കൽ കോളജ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങിയതിന്റെ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് പൂജപ്പുര ജില്ലാ ജയിലിലേക്കു തിരിച്ചയച്ചത്. ഇയാളുടെ റിമാൻഡ് കാലാവധി 21 ന് അവസാനിക്കും.
കരുനാഗപ്പള്ളി സ്വദേശിയായ റുവൈസിന്റെ പിതാവ് അബ്ദുൽ റഷീദിനെ പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം നടത്തിയെങ്കിലും ഇയാൾ ഹൈക്കോടതിയെ സമീപിച്ച് അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് വാങ്ങിയിരുന്നു. ഇയാളോട് ചോദ്യം ചെയ്യലുമായി സഹകരിക്കാൻ കോടതി നിർദേശിച്ചതിനെത്തുടർന്ന് നാളെ മുതൽ 3 ദിവസം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ ഹാജരാകും. ചോദ്യം ചെയ്ത ശേഷം ഇയാൾക്കെതിരായ തെളിവുകൾ ശേഖരിച്ചു കോടതിയിൽ സമർപ്പിക്കുമെന്നു മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു.
കോടതിയുടെ അനുവാദമില്ലാതെ കേരളത്തിനു പുറത്തേക്കു യാത്ര ചെയ്യരുതെന്നും പാസ്പോർട്ട് പൊലീസിനു കൈമാറണമെന്നും അബ്ദുൽ റഷീദിനോട് കോടതി നിർദേശിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വിവാഹം നടന്നിട്ടില്ലാത്തതിനാൽ സ്ത്രീധന പീഡനം എന്ന കേസ് നിലനിൽക്കില്ലെന്നും ഷഹ്നയുടെ മരണവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നുമാണ് അബ്ദുൽ റഷീദ് കോടതിയെ അറിയിച്ചത്.റിമാൻഡിലുള്ള റുവൈസ് ജാമ്യത്തിനായി നീക്കം നടത്തിയെങ്കിലും ഇതിനെതിരെ പൊലീസ് നൽകിയ റിപ്പോർട്ടിനെത്തുടർന്ന് കോടതി തള്ളുകയായിരുന്നു.