ശിവഗിരിയിലേക്ക് തീർഥാടകരൊഴുകുന്നു; ഇന്ന് കുമാരനാശാൻ ദേഹവിയോഗ ശതാബ്ദി ആചരണ സമ്മേളനം
വർക്കല∙ 91–ാം ശിവഗിരി തീർഥാടന സമ്മേളനങ്ങൾ ശനിയാഴ്ച തുടങ്ങാനിരിക്കെ വർക്കല നഗരി തീർഥാടക പ്രവാഹത്തിലേക്ക്. വന്നെത്തുന്ന ജനലക്ഷങ്ങളെ സ്വാഗതം ചെയ്തു കൂറ്റൻ കമാനങ്ങളും പീതവർണ കൊടികളും വൈദ്യുത ദീപാലരങ്കാരങ്ങളും എല്ലായിടത്തുമായി നിറഞ്ഞു. തീർഥാടനത്തിനു ഡിസംബർ 15നു തന്നെ ഔദ്യോഗികമായി തുടക്കം കുറിച്ച ശേഷം

വർക്കല∙ 91–ാം ശിവഗിരി തീർഥാടന സമ്മേളനങ്ങൾ ശനിയാഴ്ച തുടങ്ങാനിരിക്കെ വർക്കല നഗരി തീർഥാടക പ്രവാഹത്തിലേക്ക്. വന്നെത്തുന്ന ജനലക്ഷങ്ങളെ സ്വാഗതം ചെയ്തു കൂറ്റൻ കമാനങ്ങളും പീതവർണ കൊടികളും വൈദ്യുത ദീപാലരങ്കാരങ്ങളും എല്ലായിടത്തുമായി നിറഞ്ഞു. തീർഥാടനത്തിനു ഡിസംബർ 15നു തന്നെ ഔദ്യോഗികമായി തുടക്കം കുറിച്ച ശേഷം നിത്യവും വൻതോതിൽ ഭക്തരുടെ വരവ് ദൃശ്യമായിരുന്നു. ഇന്ന് 10ന് കുമാരനാശാൻ ദേഹവിയോഗ ശതാബ്ദി ആചരണ സമ്മേളനം മന്ത്രി എം.ബി.രാജേഷും നാളെ 9.30ന് ശിവഗിരി എച്ച്്എസ് ശതാബ്ദി ആഘോഷ പരിപാടികൾ മന്ത്രി വി.ശിവൻകുട്ടിയും ഉദ്ഘാടനം ചെയ്യും. തുടർന്നു 30, 31, ജനുവരി 1 തീയതികളിൽ ഗുരുദേവൻ വിഭാവനം ചെയ്ത തീർഥാടന ലക്ഷ്യങ്ങൾ അടങ്ങിയ സമ്മേളനങ്ങൾ. 30ന് 10ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
31നു രാവിലെ തീർഥാടന സമ്മേളനം കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം നിർവഹിക്കും. തീർഥാടന വേദികളിലെ കലാപരിപാടികൾക്കും തുടക്കമായിട്ടുണ്ട്. ഔദ്യോഗികമായ ഉദ്ഘാടനം 30ന് വൈകിട്ട് നടൻ ദേവൻ നിർവഹിക്കും. നൂറിലേറെ പദയാത്രകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വരും ദിവസങ്ങളിൽ ശിവഗിരിയിൽ എത്തിച്ചേരും. ആലുവ സർവമത സമ്മേളന ശതാബ്ദി, വൈക്കം സത്യഗ്രഹ ശതാബ്ദി എന്നിവയുടെ സ്മരണകളുണർത്തി പദയാത്രകൾ ഉൾപ്പെടെ 29നു ശിവഗിരിയിലെത്തും. ലക്ഷക്കണക്കിനു തീർഥാടകർക്കായി അന്നദാനത്തിനുള്ള താൽക്കാലിക പന്തൽ നിർമാണവും പൂർത്തിയായി. വാണിജ്യ വ്യാപാര മേളകളും സജീവമായി.
ഗുരുപൂജ ഉൽപന്നം സമർപ്പണം തുടങ്ങി
വർക്കല∙ ലക്ഷക്കണക്കിനു തീർഥാടകർക്കായി തയാറാക്കുന്ന ഗുരുപൂജ പ്രസാദം അന്നദാനത്തിനുള്ള കാർഷിക വിളകളും പലവ്യഞ്ജനങ്ങളും വിവിധ ജില്ലകളിൽ നിന്നു ഭക്തർ എത്തിച്ചു തുടങ്ങി. ഗുരുധർമ പ്രചാരണസഭ കോട്ടയം ജില്ലാക്കമ്മിറ്റി നാഗമ്പടം ക്ഷേത്രത്തിൽ നിന്നു ആലപ്പുഴ ജില്ലാക്കമ്മിറ്റി വിശ്വഗാജി മഠത്തിൽ നിന്നുമാണ് ഉൽപന്നങ്ങളുമായി തിരിച്ചത്. ശിവഗിരിയിൽ ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ശിവഗിരി മഠം പിആർഒ ഇ.എം.സോമനാഥൻ, ഗുരുധർമ പ്രചാരണസഭ വൈസ് പ്രസിഡന്റ് അനിൽ തടാലിൽ, എം.മധു ഉൾപ്പെടെയുള്ളവർ സ്വീകരിച്ചു.