ചിറയിൻകീഴ് ∙ ശിവഗിരിയിലേക്കെത്തുന്ന തീർഥാടക സംഘങ്ങളെ വരവേൽക്കാൻ ചിറയിൻകീഴിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നു മുതൽ ജനുവരി ഒന്ന് വരെ ചിറയിൻകീഴ് വഴി വർക്കല ശിവഗിരിയിലേക്കു പോകുന്ന തീർഥാടന പദയാത്ര സംഘങ്ങൾക്കും ഗുരു വിശ്വാസികൾക്കും ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപം ഇടത്താവളമാക്കി സൗകര്യങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറയിൻകീഴ് ∙ ശിവഗിരിയിലേക്കെത്തുന്ന തീർഥാടക സംഘങ്ങളെ വരവേൽക്കാൻ ചിറയിൻകീഴിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നു മുതൽ ജനുവരി ഒന്ന് വരെ ചിറയിൻകീഴ് വഴി വർക്കല ശിവഗിരിയിലേക്കു പോകുന്ന തീർഥാടന പദയാത്ര സംഘങ്ങൾക്കും ഗുരു വിശ്വാസികൾക്കും ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപം ഇടത്താവളമാക്കി സൗകര്യങ്ങൾ ഒരുക്കി. 

നാളെ കുളത്തൂർ കോലത്തുകര ശിവക്ഷേത്ര സന്നിധിയിൽ നിന്നു വരുന്ന ശിവഗിരി തീർഥാടന മതമൈത്രി പദയാത്രയ്ക്കു താലൂക്കതിർത്തിയായ പെരുങ്ങുഴി നാലുമുക്ക് ഗുരുമണ്ഡപത്തിൽ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഐക്യവേദി ചിറയിൻകീഴ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്തിനിർഭരമായ വരവേൽപ്പൊരുക്കും. തുടർന്നു ഇടഞ്ഞുംമൂല എസ്എൻഡിപി ശാഖാ യോഗവും ഗുരുമണ്ഡപ സമിതിയും ചേർന്നു സ്വീകരിക്കും.

ADVERTISEMENT

പെരുങ്ങുഴി ഗുരുമന്ദിരം, മുസ്‌ലിം ജമാഅത്ത്, അഴൂർ ഗുരുമന്ദിരം, കടകം എസ്എൻഡിപി ശാഖായോഗം, മഞ്ചാടിമൂട് ഗുരുമന്ദിരം എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഉച്ചയ്ക്കു ഒന്നിനു ശാർക്കര ഗുരുക്ഷേത്ര മണ്ഡപത്തിലെത്തുന്ന പദയാത്രയ്ക്കു ശിവഗിരി തീർഥാടന ചിറയിൻകീഴ് പഞ്ചായത്തു സ്വീകരണ കമ്മിറ്റി ഭക്തിനിർഭര വരവേൽപ്പ് നൽകും. 

തുടർന്നു ശാർക്കര ക്ഷേത്ര ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ സമൂഹസദ്യ നൽകും. ഉച്ചയ്ക്കു 2.30നു ഗുരുക്ഷേത്ര ഗുരുമണ്ഡപ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ പദയാത്രയെ ആനയിച്ചു പണ്ടകശാല, ആനത്തലവട്ടം, തെക്കുംഭാഗം, കടയ്ക്കാവൂർ ചെക്കാലവിളാകം, അഞ്ചുതെങ്ങ്, കായിക്കര, നെടുങ്ങണ്ട ഗുരുമന്ദിരങ്ങൾ വഴി വർക്കല താലൂക്ക് അതിർത്തിയായ വിളബ് ഭാഗം ഗുരുക്ഷേത്ര മണ്ഡപത്തിലെത്തിക്കും. രാത്രിയോടെ ശിവഗിരി മഹാസമാധി പീഠത്തിലെത്തി പ്രണാമങ്ങളർപ്പിക്കും.

ADVERTISEMENT

ശിവഗിരി തീർഥാടനത്തോടനുബന്ധിച്ചു മേഖലയിലെ എസ്എൻഡിപി ശാഖായോഗം ആസ്ഥാന മന്ദിരങ്ങൾ, ഗുരു ക്ഷേത്രങ്ങൾ എന്നിവ പീതപതാകകൾ കെട്ടിയും തീർഥാടകരെ സ്വാഗതം ചെയ്തുകൊണ്ടുള്ള കമാനങ്ങളുയർത്തിയും വൈദ്യുത ദീപാലങ്കാരങ്ങളാലും വർണാഭമാക്കി. എസ്എൻഡിപി യോഗം ചിറയിൻകീഴ് യൂണിയനും വനിതാസംഘം–യൂത്ത് മൂവ്മെന്റ് യൂണിറ്റുകളും ശിവഗിരി തീർഥാടകർക്കു ആവശ്യമായ സഹായങ്ങളൊരുക്കി രംഗത്തുണ്ട്. 

ശാർക്കര ഗുരുക്ഷേത്ര ഭക്തജനസമിതി, സഭവിള ശ്രീനാരായണാശ്രമം വനിതാ ഭക്തജന സമിതി എന്നീ സംഘടനകളും വിപുലമായ ഒരുക്കങ്ങളിലാണ്. ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തിൽ ഇടത്താവള സൗകര്യങ്ങൾക്കു 9633394130 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.