തിരുവനന്തപുരം ∙ റോഡു വക്കിൽ വാഹന പാർക്കിങ്ങിന് പറ്റിയ 62 സ്ഥലങ്ങളുടെ പട്ടിക തയാറാക്കി നാഷനൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്). നിലവിൽ പേ ആൻഡ് പാർക്ക് സംവിധാനമുള്ള റോഡുകളും ഇതിൽ ഉൾപ്പെടും. പട്ടികയിൽപ്പെട്ട 48 റോഡുകളിൽ സ്മാർട് പാർക്കിങ് സംവിധാനം നടപ്പാക്കാൻ ഒരുങ്ങി സ്മാർട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ റോഡു വക്കിൽ വാഹന പാർക്കിങ്ങിന് പറ്റിയ 62 സ്ഥലങ്ങളുടെ പട്ടിക തയാറാക്കി നാഷനൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്). നിലവിൽ പേ ആൻഡ് പാർക്ക് സംവിധാനമുള്ള റോഡുകളും ഇതിൽ ഉൾപ്പെടും. പട്ടികയിൽപ്പെട്ട 48 റോഡുകളിൽ സ്മാർട് പാർക്കിങ് സംവിധാനം നടപ്പാക്കാൻ ഒരുങ്ങി സ്മാർട് സിറ്റി തിരുവനന്തപുരം ലിമിറ്റ‍ഡ്. വാഹനം പാർക്കു ചെയ്യാൻ സ്ഥലമുണ്ടോയെന്ന് മുൻകൂട്ടി അറിയാൻ തയാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ പരീക്ഷണ ഘട്ടത്തിലാണ്. 

∙ സ്മാർട് പാർക്കിങ്
ഒരു സമയം ഗതാഗതവും പാർക്കിങ്ങും സുഗമമായി നടത്തുക എന്ന ലക്ഷ്യത്തോടെയാണ് എംജി റോഡിൽ പേ ആൻഡ് പാർക്ക് സംവിധാനം നടപ്പാക്കിയത്. നിലവിൽ പാർക്കു ചെയ്യാൻ കഴിയുന്ന സ്ഥലങ്ങൾ ഏതൊക്കെയെന്നും അവിടെ ഒഴിവുണ്ടോ എന്നും അറിയുന്നതിന് സംവിധാനമില്ല. ഇതു പരിഹരിക്കാനാണ് സ്മാർട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയത്. മൾട്ടി ലവൽ പാർക്കിങ് കേന്ദ്രങ്ങളിൽ ഉൾപ്പെടെ പാർക്കിങ്ങിന് സൗകര്യമുണ്ടോയെന്ന് ആപ്ലിക്കേഷനിലൂടെ അറിയാൻ കഴിയും. ഈ മാസം അവസാനത്തോടെ സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് സ്മാർട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് അധികൃതർ അറിയിച്ചു.

ADVERTISEMENT

∙ റോഡുകൾ ഇവയൊക്കെ
കേശവദാസപുരം മുതൽ കിഴക്കേകോട്ട വരെയുള്ള 62 സ്ഥലങ്ങളുടെ പട്ടികയാണ് നാറ്റ്പാക് തയാറാക്കിയിരിക്കുന്നത്. ഗതാഗത വകുപ്പ്, കോർപറേഷൻ, പൊലീസ് തുടങ്ങിയവ ഉൾപ്പെടുന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റി അംഗീകാരം നൽകിയാൽ ഈ സ്ഥലങ്ങളിൽ പാർക്കിങ് ആരംഭിക്കാം. പാർക്കിങ് സ്ഥലങ്ങളിൽ തിരിച്ചറിയുന്നതിന് പ്രത്യേക മാർക്കിങ് നൽകണമെന്ന് നാറ്റ്പാക്കിന്റെ ശുപാർശയിലുണ്ട്. 

∙ സ്റ്റാച്യു സൗത്ത് ഗേറ്റ് - പുളിമൂട് 
∙ പുളിമൂടിന് സമീപം ക്യൂആർഎസിന് ഇടതുവശം
∙ ക്യുആർഎസ് - ആയുർവേദ കോളജ് 
∙ ഓവർബ്രിഡ്ജ് - പഴവങ്ങാടി 
∙ അട്ടക്കുളങ്ങര കാമാക്ഷി അമ്പലം - കിള്ളിപ്പാലം ജംക്‌ഷൻ 

ADVERTISEMENT

∙ ഐഒസി പെട്രോൾ പമ്പ് - കരമന 
∙ കരമന - കരമന പാലം
∙ ശ്രീകണ്ഠേശ്വരം - മേലെ പഴവങ്ങാടി 
∙ പവർ ഹൗസ് - റെയിൽവേ സ്റ്റേഷൻ 
∙ റെയിൽവേ സ്റ്റേഷൻ - ചെന്തിട്ട 

∙ ട്രിവാൻഡ്രം ക്ളബ് - വഴുതക്കാട് ജംക്‌ഷൻ 
∙ വഴുതക്കാട് ജംക്‌ഷൻ - വിമെൻസ് കോളജ് 
∙ വിമെൻസ് കോളജ് നോർത്ത് ഗേറ്റ് മുതൽ സൗത്ത് ഗേറ്റ് വരെ 
∙ വിമെൻസ് കോളജ് - തൈക്കാട് ജംക്‌ഷൻ
∙ ശ്രീമൂലം ക്ലബ് - കോട്ടൺഹിൽ സ്കൂൾ

ADVERTISEMENT

∙ കോട്ടൺ ഹിൽ -ഇടപ്പഴിഞ്ഞി 
∙ പാളയം പള്ളി -സംസം ഹോട്ടൽ
∙ സംസം ഹോട്ടൽ - അയ്യൻകാളി ഹാൾ റോഡിന്റെ ഇടതുവശംവെള്ളയമ്പലം - ∙ ജവഹർനഗർ, ജവഹർനഗർ - ജാൻവില്ല ലെയിൻ, ജാൻവില്ല ലെയിൻ - എസ്ബിഐ ∙ എടിഎം, എസ്ബിഐ എടിഎം - ശാസ്തമംഗലം

∙ പ്ലാമൂട് - പട്ടം - കേശവദാസപുരം
∙ പട്ടം കേന്ദ്രീയ വിദ്യാലയം - ചാലക്കുഴി
∙ ചാലക്കുഴി - സെന്റ് മേരീസ് സ്കൂൾ
∙ സെന്റ്.മേരീസ് സ്കൂൾ- കേശവദാസപുരം: ഇടതുവശം
∙ മരപ്പാലം - കുറവൻകോണം - കവടിയാർ

കുറവൻകോണം -ബ്രെഡ് ഫാക്ടറി
ബ്രെഡ് ഫാക്ടറി - കവടിയാർ
മുറിഞ്ഞപാലം - ട്രിനിറ്റി മാർത്തോമ പള്ളി,  ട്രിനിറ്റി മാർത്തോമ പള്ളി -ട്രാവൻകൂർ സ്കാൻസ്, ട്രാവൻകൂർ സ്കാൻസ് - മെഡി.കോളജ്
മെഡിക്കൽ കോളജ് -ഉള്ളൂർ -കേശവദാസപുരം
മെഡിക്കൽ കോളജ് - മെട്രോ സ്കാൻസ്
മെട്രോ സ്കാൻസ് - ഉള്ളൂർ ജംക്‌ഷൻ, മെട്രോ സ്കാൻസ് മുതൽ പിടി.ചാക്കോ നഗർ വരെ
മുറിഞ്ഞപാലം -കുമാരപുരം