സമൃദ്ധിയുടെ വിളംബരമായി നാളെ തൈപ്പൊങ്കൽ
നാഗർകോവിൽ∙ വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കൽ നാളെ . വിളവെടുപ്പിന്റെ സമൃദ്ധി നൽകിയതിന് സൂര്യദേവന് നന്ദി പറയുന്ന ആചാരമായാണ് ഇതു കൊണ്ടാടുന്നത്. അതു കൊണ്ട് ഇത് സമൃദ്ധിയുടെയും സമ്പത്തിന്റെയും നന്മയുടെയും ഉത്സവം കൂടിയാണ്. ബോഗി, തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, കാണുംപൊങ്കൽ എന്നിവയാണ് പൊങ്കലിനോടനുബന്ധിച്ചുള്ള

നാഗർകോവിൽ∙ വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കൽ നാളെ . വിളവെടുപ്പിന്റെ സമൃദ്ധി നൽകിയതിന് സൂര്യദേവന് നന്ദി പറയുന്ന ആചാരമായാണ് ഇതു കൊണ്ടാടുന്നത്. അതു കൊണ്ട് ഇത് സമൃദ്ധിയുടെയും സമ്പത്തിന്റെയും നന്മയുടെയും ഉത്സവം കൂടിയാണ്. ബോഗി, തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, കാണുംപൊങ്കൽ എന്നിവയാണ് പൊങ്കലിനോടനുബന്ധിച്ചുള്ള പ്രധാന ആഘോഷ ദിവസങ്ങൾ.
∙മാട്ടുപ്പൊങ്കൽ
ചൊവ്വാഴ്ചയാണ് മാട്ടുപ്പൊങ്കൽ. കാർഷിക വൃത്തിയിൽ തങ്ങൾക്കു തുണയാകുന്ന കാളകളെ ആരാധിക്കുകയാണ് സങ്കൽപം. കാളകളെ കുളിപ്പിച്ച് അലങ്കരിച്ച് കൊമ്പുകളിൽ ചായം പൂശി പൂജിക്കും. ഇൗ ദിവസം തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ ജല്ലിക്കെട്ട് നടത്തുന്നതും പതിവാണ്.
∙കാണുംപൊങ്കൽ
കാണുംപൊങ്കൽ ദിവസത്തെ പ്രധാന പരിപാടി ബന്ധുക്കളുടെ ഗൃഹങ്ങൾ സന്ദർശനം നടത്തുകയാണ്. നവദമ്പതികൾക്ക് തലപ്പൊങ്കലിന് (ആദ്യ പൊങ്കൽ) പൊങ്കൽപടി കൊടുക്കുന്ന സമ്പ്രദായവും തമിഴകത്ത് നിലവിലുണ്ട്.
∙ബോഗി പൊങ്കൽ
ഇന്നാണ് ബോഗി. പഴയ സാധനങ്ങളൊക്കെ കത്തിച്ചു കളഞ്ഞു പുതുമയെ വരവേൽക്കുകയാണ് ബോഗിയുടെ സങ്കൽപം. വീടുകൾ ശുദ്ധിയും വൃത്തിയുമാക്കി കോലമിട്ട് അലങ്കരിക്കും. നാളെ തൈപ്പൊങ്കൽ ദിവസമാണ് മൺ,പിത്തള കലങ്ങളിൽ പൊങ്കൽ നിവേദ്യം അർപ്പിക്കുക. പൊങ്കൽ അടുപ്പിനു സമീപത്തായി സമീപത്തായി കരിമ്പ്, മഞ്ഞൾക്കുല, വിവിധയിനം കിഴങ്ങു വകകൾ, പച്ചക്കറികൾ എന്നിവയും സമർപ്പിക്കും.
തമിഴ്നാട്ടിൽ 17വരെ അവധി,ആഘോഷം
പൊങ്കലിനോടനുബന്ധിച്ച് തമിഴ്നാട്ടിൽ ഇന്നലെ മുതൽ 17വരെ സർക്കാർ ഓഫിസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തുടർ അവധിയായതിനാൽ ഓഫിസുകളിലും സ്കൂൾ–കോളജുകളിലും പൊങ്കൽ ആഘോഷം കഴിഞ്ഞ ദിവസം സംഘടിപ്പിച്ചു. തമിഴ്നാട് സർക്കാർ പൊങ്കൽ ആഘോഷത്തോടനുബന്ധിച്ച് റേഷൻ കാർഡുടമകൾക്ക് സൗജന്യ പൊങ്കൽ സമ്മാനം വിതരണം ചെയ്തിരുന്നു. പൊങ്കലി നോടനുബന്ധിച്ച് നാഗർകോവിലിൽ പച്ചക്കറി മാർക്കറ്റുകളിൽ കരിമ്പ്, മഞ്ഞൾക്കുല, കിഴങ്ങുവകകൾ എന്നിവയുടെ വൻശേഖരം എത്തിക്കഴിഞ്ഞു. കരിമ്പ് ഒന്നിന് 50 രൂപയും മഞ്ഞൾക്കുലകൾ 25–35 രൂപയുമായിരുന്നു ഇന്നലെ വില