ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പൂജിച്ച ഓണവില്ലുകൾ അയോധ്യയിലേക്ക്
തിരുവനന്തപുരം∙ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പൂജിച്ച ഓണവില്ലുകൾ അയോധ്യയിലെ ശ്രീരാമ ക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിനായി കൈമാറി. ക്ഷേത്രം തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാൾ അദിത്യവർമ, തുളസി ഭാസ്‌കരൻ, എക്‌സിക്യൂട്ടീവ് ഓഫിസർ ബി.മഹേഷ്, മാനേജർ ബി.ശ്രീകുമാർ

തിരുവനന്തപുരം∙ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പൂജിച്ച ഓണവില്ലുകൾ അയോധ്യയിലെ ശ്രീരാമ ക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിനായി കൈമാറി. ക്ഷേത്രം തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാൾ അദിത്യവർമ, തുളസി ഭാസ്‌കരൻ, എക്‌സിക്യൂട്ടീവ് ഓഫിസർ ബി.മഹേഷ്, മാനേജർ ബി.ശ്രീകുമാർ എന്നിവരാണ് ഓണവില്ല് സമർപ്പിച്ചത്.
ശ്രീരാമതീർഥം ക്ഷേത്ര ട്രസ്റ്റിന്റെ കേരളത്തിലെ പ്രതിനിധികളായ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് വത്സൻ തില്ലങ്കേരി, മുൻ ഡിജിപി ടി.പി.സെൻകുമാർ, ആർഎസ്എസ് ഭാരവാഹി എം.മുരളി, ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി മോക്ഷവ്രതാനന്ദ, സ്വാമി ഹരിഹരാനന്ദ സരസ്വതി എന്നിവരാണ് ഏറ്റുവാങ്ങിയത്. എട്ടരയോഗത്തിലെ പോറ്റിമാരും പങ്കെടുത്തു. അലങ്കരിച്ച രഥത്തിൽ ഓണവില്ലുകളുമായി നഗരപ്രദക്ഷിണവും നടന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മൂന്നുദിവസം വില്ലുകൾ പൂജിച്ചിരുന്നു.
കൊച്ചിയിലെ പാവക്കുളം ക്ഷേത്രത്തിലേക്കാണ് വില്ലുകൾ കൊണ്ടുപോകുന്നത്. അവിടെ നിന്നും 21ന് വിമാനമാർഗം അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിക്കും. ചടങ്ങിന്റെ ഭാഗമായി പത്മതീർഥക്കരയിൽ ദീപങ്ങളും പൂക്കളുമായി ഭക്തർ പ്രാർഥന സംഘടിപ്പിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നു നാമജപ ഘോഷയാത്രകളും കിഴക്കേനടയിലേക്ക് എത്തിയിരുന്നു.