ഇലക്ട്രിക് ബസ്: മന്ത്രിക്ക് നൽകിയ കണക്ക് തെറ്റെന്ന് എം.വിൻസെന്റ് എംഎൽഎ
തിരുവനന്തപുരം∙ കെഎസ്ആർടിസി സ്വിഫ്റ്റ് കമ്പനിയുടെ ഇലക്ട്രിക് ബസുകൾ ലാഭത്തിലെന്നു കാണിച്ച് മാനേജ്മെന്റ് മന്ത്രിക്കു നൽകിയ കണക്കുകൾ തെറ്റാണെന്ന് കെഎസ്ആർടിസിയിലെ യുഡിഎഫ് സംഘടനയായ ടിഡിഎഫിന്റെ വർക്കിങ് പ്രസിഡന്റ് കൂടിയായ എം.വിൻസെന്റ് എംഎൽഎ. പിഎംഐ കമ്പനിയുടെ 50 ഇലക്ട്രിക് ബസുകൾ വാങ്ങിയതിൽ

തിരുവനന്തപുരം∙ കെഎസ്ആർടിസി സ്വിഫ്റ്റ് കമ്പനിയുടെ ഇലക്ട്രിക് ബസുകൾ ലാഭത്തിലെന്നു കാണിച്ച് മാനേജ്മെന്റ് മന്ത്രിക്കു നൽകിയ കണക്കുകൾ തെറ്റാണെന്ന് കെഎസ്ആർടിസിയിലെ യുഡിഎഫ് സംഘടനയായ ടിഡിഎഫിന്റെ വർക്കിങ് പ്രസിഡന്റ് കൂടിയായ എം.വിൻസെന്റ് എംഎൽഎ. പിഎംഐ കമ്പനിയുടെ 50 ഇലക്ട്രിക് ബസുകൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
‘രണ്ടോ മൂന്നോ ബസ് വാങ്ങി പരീക്ഷിക്കാതെ ഒറ്റയടിക്ക് 50 ബസുകൾ 4% കിഫ്ബി വായ്പയ്ക്ക് വാങ്ങിയത് സംശയകരമാണ്. പുതിയ ബസുകളിൽ റിജക്റ്റഡ് സ്റ്റിക്കറുകൾ പതിച്ചിരുന്നതായാണ് വിവരം. ബസുകളുടെ പർച്ചേസ് ഉടമ്പടിയും വാങ്ങും മുൻപ് ഗുണനിലവാരം പരിശോധിച്ച വിദഗ്ധ സമിതി റിപ്പോർട്ടും പുറത്തുവിടണം. മന്ത്രിക്ക് നൽകിയ കണക്ക് പ്രകാരം
6026 രൂപ ഒരു ബസിന് പ്രതിദിന വരുമാനവും 4752 രൂപ പ്രതിദിന ചെലവുമാണ്. എന്നാൽ വായ്പ തിരിച്ചടവും ബാറ്ററി മാറുന്നതിനുള്ള ചെലവും കൂട്ടുമ്പോൾ പ്രതിദിനച്ചെലവ് 9299 രൂപയാകും. 50 ബസുകൾ പ്രതിവർഷം 5.89 കോടിയും നഷ്ടത്തിലാണ്’– എംഎൽഎ ആരോപിച്ചു.നിലവാരമില്ലാത്ത ടിക്കറ്റ് മെഷീനുകൾ വാങ്ങി 2 വർഷത്തിനിടെ 10 കോടിയിലേറെ ചെലവിട്ട് ഇടിഎമ്മുകൾ വാങ്ങുന്നുവെന്നും അദ്ദേഹം ആരോപിച്ചു.