കുടിശിക അടയ്ക്കണം: നേമം∙ വാട്ടർ അതോറിറ്റി ഈസ്റ്റ് സബ് ഡിവിഷൻ, പിടിപി നഗർ, തിരുമല, കരമന സെക്‌ഷൻ പരിധികളിലെ പ്രവർത്തന രഹിതമായ വാട്ടർ മീറ്ററുകൾ ഓഫിസുമായി ബന്ധപ്പെട്ട് ഉടനടി മാറ്റി സ്ഥാപിക്കണമെന്നും കുടിശിക ഉള്ളവർ അത് ഒടുക്കണമെന്നും അധികൃതർ അറിയിച്ചു. അല്ലാത്തപക്ഷം മുന്നറിയിപ്പില്ലാതെ കണക്‌ഷൻ‌

കുടിശിക അടയ്ക്കണം: നേമം∙ വാട്ടർ അതോറിറ്റി ഈസ്റ്റ് സബ് ഡിവിഷൻ, പിടിപി നഗർ, തിരുമല, കരമന സെക്‌ഷൻ പരിധികളിലെ പ്രവർത്തന രഹിതമായ വാട്ടർ മീറ്ററുകൾ ഓഫിസുമായി ബന്ധപ്പെട്ട് ഉടനടി മാറ്റി സ്ഥാപിക്കണമെന്നും കുടിശിക ഉള്ളവർ അത് ഒടുക്കണമെന്നും അധികൃതർ അറിയിച്ചു. അല്ലാത്തപക്ഷം മുന്നറിയിപ്പില്ലാതെ കണക്‌ഷൻ‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടിശിക അടയ്ക്കണം: നേമം∙ വാട്ടർ അതോറിറ്റി ഈസ്റ്റ് സബ് ഡിവിഷൻ, പിടിപി നഗർ, തിരുമല, കരമന സെക്‌ഷൻ പരിധികളിലെ പ്രവർത്തന രഹിതമായ വാട്ടർ മീറ്ററുകൾ ഓഫിസുമായി ബന്ധപ്പെട്ട് ഉടനടി മാറ്റി സ്ഥാപിക്കണമെന്നും കുടിശിക ഉള്ളവർ അത് ഒടുക്കണമെന്നും അധികൃതർ അറിയിച്ചു. അല്ലാത്തപക്ഷം മുന്നറിയിപ്പില്ലാതെ കണക്‌ഷൻ‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടിശിക അടയ്ക്കണം: നേമം∙ വാട്ടർ അതോറിറ്റി ഈസ്റ്റ് സബ് ഡിവിഷൻ, പിടിപി നഗർ, തിരുമല, കരമന സെക്‌ഷൻ പരിധികളിലെ പ്രവർത്തന രഹിതമായ വാട്ടർ മീറ്ററുകൾ ഓഫിസുമായി ബന്ധപ്പെട്ട് ഉടനടി മാറ്റി സ്ഥാപിക്കണമെന്നും കുടിശിക ഉള്ളവർ അത് ഒടുക്കണമെന്നും അധികൃതർ അറിയിച്ചു. അല്ലാത്തപക്ഷം മുന്നറിയിപ്പില്ലാതെ കണക്‌ഷൻ‌ വിഛേദിക്കും.

ജില്ലാ സമ്മേളനം 13ന്
ബാലരാമപുരം∙ ആധാരം എഴുത്തുകാരുടെ സംഘടനയായ ആൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ‌ ജില്ലാ സമ്മേളനം 13 ന് രാവിലെ 10ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പള്ളിച്ചൽ രമ്യ കല്യാണമണ്ഡപത്തിൽ‌ നടക്കുന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ബി.സി.എസ്.നായർ അധ്യക്ഷത വഹിക്കും.

ADVERTISEMENT

രചനാ മത്സരങ്ങൾ 10ന് 
നെയ്യാറ്റിൻകര ∙ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ രചയിതാവായിരുന്ന മോശവത്സലം ശാസ്ത്രിയാരുടെ സ്മരണ നിലനിർത്തുന്നതിന്റെ ഭാഗമായി സിഎസ്ഐ ദക്ഷിണ കേരള മഹായിടവക മോശവത്സലം ശാസ്ത്രിയാർ കൾചറൽ സെന്റർ, ചിത്രരചന, ഉപന്യാസ രചന, ഗാനരചന എന്നിവയിൽ മത്സരങ്ങൾ നടത്തും. 10ന് ഉച്ചയ്ക്ക് 2ന് തിരുപുറം എം.ഡബ്ല്യു.എസ് ഓഡിറ്റോറിയത്തിൽ ആണ് മത്സരങ്ങൾ. വിശദ വിവരങ്ങൾക്ക് ഫോൺ: 9447798603

പെരുമാതുറ മാടൻവിള ശ്രീഭഗവതി ക്ഷേത്രോത്സവം ഇന്നു തുടങ്ങും 
ചിറയിൻകീഴ്∙പെരുമാതുറ മാടൻവിള ശ്രീഭഗവതിക്ഷേത്രത്തിലെ ത്രിദിന മകരഉത്രാട ഉൽസവാഘോഷങ്ങൾ ഇന്നു  തുടങ്ങും. ഉത്സവ ദിവസങ്ങളിൽ മഹാഗണപതിഹോമം, സുദർശനഹോമം, ഉച്ചപൂജ, ദീപാരാധനയും വിളക്കും, സമൂഹസദ്യ, മ‍ൃത്യുഞ്ജയഹോമം, കലശപൂജ, കലശാഭിഷേകം എന്നീ പൂജാവിധികൾ ഉണ്ടാവും. 

ADVERTISEMENT

ഇന്നു രാത്രി എട്ടിനു കളിയാട്ടം–നാടൻപാട്ടുകളുടെ ദൃശ്യാവിഷ്കാരം. നാളെ(ബുധൻ) വൈകിട്ടു ആറിനു പുഷ്പാഭിഷേകം, രാത്രി 9.30നു കുട്ടിഗാനമേള.സമാപനദിവസമായ വ്യാഴം രാവിലെ 8.45നു പൊങ്കാലസമർപ്പണം, 10.45നു പൊങ്കാലനിവേദ്യം, 11.30നു സമൂഹസദ്യ, വൈകിട്ടു മൂന്നിനു ആറാട്ടുഘോഷയാത്ര മാടൻവിള ആൽത്തറമൂട്ടിൽ നിന്നു വിവിധവാദ്യമേളങ്ങൾ,നാടൻകലാരൂപങ്ങൾ, ഫ്ലോട്ടുകൾ, ഗജവീരൻമാർ എന്നിവയുടെ അകമ്പടിയോടെ പുറപ്പെട്ടു അഴൂർ ശ്രീഭഗവതിക്ഷേത്രം,അഴൂർ നാഗർനട, വാറുവിളാകംക്ഷേത്രം, ആറാട്ടുകടവ് പാലം വഴി ക്ഷേത്രസന്നിയിൽ എത്തിച്ചേരും. രാത്രി 9.30നു ഗാനമേളയോടെ സമാപിക്കും.

പാലക്കാവ് ഭഗവതി ക്ഷേത്രോത്സവം
ഇടവ∙ പാലക്കാവ് ഭഗവതി ക്ഷേത്രത്തിലെ കാർത്തിക നാൾ ഉത്സവം 7 മുതൽ 16 വരെ. ഉത്സവ നാളുകളിൽ രാവിലെ  ഭാഗവതപാരായണം, ഉച്ചയ്ക്കു അന്നദാനം വൈകിട്ട് ദീപാരാധന, സോപാനസംഗീതം, അത്താഴപൂജ എന്നിവ ഉണ്ടായിരിക്കും. 7നു വൈകിട്ട് 5 മണിക്ക് പഞ്ചാരിമേളം തുടർന്നു 7ന് കൊടിയേറ്റ്, രാത്രി 9ന് കലാപരിപാടി കോമഡിഷോ. 8നു പതിവു ചടങ്ങുകൾക്ക് പുറമേ രാത്രി 9ന് ഗാനമേള, 9നു രാത്രി 9ന് നാടൻപാട്ട്, 10നു വൈകിട്ട് 5ന് സംഗീതാർച്ചന, 9ന് നാടകം–അപരാജിതൻ. 11നു  രാവിലെ നാഗർക്ക് കളമെഴുത്തും പാട്ടും, രാത്രി 9ന് കഥകളി–ദക്ഷയാഗം. 

ADVERTISEMENT

12നു വൈകിട്ട് 5ന് ഓട്ടൻതുള്ളൽ തുടർന്നു തോറ്റംപാട്ട് ആരംഭം, രാത്രി 9ന് നൃത്താർച്ചന, 13നു രാവിലെയും വൈകിട്ടു തോറ്റംപാട്ട്, രാത്രി 9ന് നൃത്തപരിപാടി, 14നു രാവിലെ തോറ്റംപാട്ട് 9.30ന് ഉത്സവബലി, രാത്രി 9ന് നാടൻപാട്ട്. 15നു രാവിലെ 8.30ന് പൊങ്കൽ തുടർന്നു ഉരുൾ, തുലാഭാരം, രാത്രി 7.30ന് വിളക്ക് തുടർന്നു പള്ളിവേട്ട. 16നു 8മണിക്ക് തുലാഭാരം, 11ന് അന്നദാനം, രാവിലെയും വൈകിട്ടും ഓട്ടൻതുള്ളൽ, 2 മണിക്ക് ഘോഷയാത്ര ആരംഭം. രാത്രി 9 മുതൽ നാദസ്വരക്കച്ചേരി, 10.45ന് ആറാട്ട് പുറപ്പാട്, 11.30ന് നൃത്തനാടകം. 17നു രാവിലെ തോറ്റംപാട്ട് സമാപനം, വൈകിട്ട് വലിയ കുരുതിയോടെ ഉത്സവ സമാപനം.

പുത്തൻപൂങ്കാവ് ഭദ്രകാളി ക്ഷേത്രം
വർക്കല∙ കരുനിലക്കോട് പുത്തൻപൂങ്കാവ് ഭദ്രകാളി ക്ഷേത്രത്തിലെ ബലിക്കല്ലുകൾ പിത്തളയിൽ പൊതിഞ്ഞതിന്റെ പ്രതിഷ്ഠ ചടങ്ങ് വ്യാഴം 12 മണിക്ക് നടക്കും

ഐശ്വര്യപൂജ വെള്ളിയാഴ്ച
ഇടവ∙ കച്ചിനാംവിളാകം ദുർഗാദേവി ക്ഷേത്രത്തിലെ മകരമാസം ഐശ്വര്യപൂജ വെള്ളി 9 മണി മുതൽ ആരംഭിക്കും. തുടർന്നു കലശാഭിഷേകം, ഉച്ചയ്ക്കു അന്നദാനം എന്നിവ ഉണ്ടാകും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT