തിരുവനന്തപുരം∙ അരനൂറ്റാണ്ടു കാലത്തെ വെല്ലുവിളിയും പ്രതിസന്ധിയും നിറഞ്ഞ തന്റെ ജീവിതം, പ്രിയപ്പെട്ടവർ വാക്കുകൾ കൊണ്ടു വരച്ചു വച്ചപ്പോൾ മല്ലിക സുകുമാരന്റെ കണ്ണുകൾ നിറഞ്ഞു. പോരാടി നേടിയ ജീവിതവിജയത്തിനു ലഭിച്ച ആശംസകൾക്കു കൈ കൂപ്പിയും കണ്ണീരണിഞ്ഞും മറുപടി. മല്ലിക സുകുമാരന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ അരനൂറ്റാണ്ടു കാലത്തെ വെല്ലുവിളിയും പ്രതിസന്ധിയും നിറഞ്ഞ തന്റെ ജീവിതം, പ്രിയപ്പെട്ടവർ വാക്കുകൾ കൊണ്ടു വരച്ചു വച്ചപ്പോൾ മല്ലിക സുകുമാരന്റെ കണ്ണുകൾ നിറഞ്ഞു. പോരാടി നേടിയ ജീവിതവിജയത്തിനു ലഭിച്ച ആശംസകൾക്കു കൈ കൂപ്പിയും കണ്ണീരണിഞ്ഞും മറുപടി. മല്ലിക സുകുമാരന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50 വർഷങ്ങൾ തലസ്ഥാനം ആഘോഷിച്ച ചടങ്ങിനെത്തിയത് ചലച്ചിത്ര സാംസ്കാരിക സാമൂഹിക രംഗത്തെ നീണ്ട നിര. 

‘ഉത്തരായനം’, ‘സ്വപ്നാടനം’ എന്നിങ്ങനെ മലയാള സിനിമയുടെ ദിശയെ നിയന്ത്രിച്ച 2 സിനിമകളിലെ വ്യക്തിത്വമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച മല്ലിക സുകുമാരനെ മറക്കാനാകില്ലെന്ന് ‘മല്ലികാ വസന്തം’ എന്നു പേരിട്ട പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി പി.രാജീവ് പറഞ്ഞു. പ്രതിസന്ധികളെ അസാമാന്യ ധൈര്യത്തോടെ നേരിട്ട അഭിനേത്രിയും വ്യക്തിയുമാണ് മല്ലിക. ജീവിതാനുഭവങ്ങൾ പോരാളിയാക്കി മാറ്റിയ മല്ലികയെ വിശേഷിപ്പിക്കാൻ ‘പൗരുഷം’ എന്ന പദത്തിന് തുല്യമായ മറ്റൊരു മലയാള പദമില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജി.ആർ.അനിൽ ചടങ്ങിൽ അധ്യക്ഷനായി. 

ADVERTISEMENT

ജീവിതത്തിലെ ഏറ്റവും ശക്തയായ സ്ത്രീയായ അമ്മ തന്നെയാണ് താൻ കണ്ട വലിയ അഭിനേത്രിയെന്നു മകൻ ഇന്ദ്രജിത്തും തന്റെ ജീവിതത്തിലെ ഏറ്റവും ശക്തയായ സ്ത്രീയാണ് അമ്മയെന്നു മകൻ പൃഥ്വിരാജും പറഞ്ഞു. അച്ഛൻ സുകുമാരന്റെ മരണത്തിനു ശേഷം അമ്മ കടന്നുപോയ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെക്കുറിച്ചു മക്കൾ വികാരാധീനരായി പറഞ്ഞപ്പോൾ മല്ലികയുടെ കണ്ണുകൾ നിറഞ്ഞു. ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമയും പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും മറ്റു കുടുംബാംഗങ്ങളും ചടങ്ങിനെത്തിയിരുന്നു. 

ജീവിതത്തിൽ മോഹങ്ങൾ ബാക്കി നിൽക്കുന്നില്ലെന്നും ഇതുവരെ ജ​ഗദീശ്വരൻ നൽകിയ അനുഗ്രഹങ്ങൾക്കെല്ലാം കടപ്പാടുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു. ജീവിതത്തിലെ ദുർഘടമായ അവസ്ഥകൾ മറികടക്കാൻ കൂടെ നിന്ന ജ്യേഷ്ഠൻ ഡോ.എം.വി.പിള്ള, ചേച്ചിമാർ, മറ്റു കുടുംബാംഗങ്ങൾ, മക്കൾ എന്നിവരുടെ പിന്തുണ വലുതായിരുന്നു. ഒരുപാട് അമ്മമാരുടെയും സ്ത്രീകളെയും പ്രാർഥനയും പിന്തുണയുമാണ് ഇവിടെ വരെ എത്തിനിൽക്കാൻ കാരണം.

ADVERTISEMENT

50–ാം വാർഷികം ആഘോഷിക്കുകയെന്നതു സുഹൃത് സംഘത്തിന്റെ താൽപര്യമായിരുന്നുവെന്നും അതേറ്റെടുത്ത എല്ലാവർക്കും നന്ദി അർപ്പിക്കുന്നതായും അവർ പറഞ്ഞു. ‌ മുൻ എംപി പന്ന്യൻ രവീന്ദ്രൻ, സംവിധായകൻ ഷാജി.എൻ.കരുൺ എന്നിവർ പരിപാടിയുടെ സംഘാടകരായ ‘ഫ്രണ്ട്സ് ആൻഡ് ഫോസ് കൂട്ടായ്മ’യുടെ ഉപഹാരം സമർപ്പിച്ചു.ഡോ എം.വി.പിള്ള, ബിജു പ്രഭാകർ, ജി.സുരേഷ് കുമാർ, ഇന്ദ്രൻസ്, മണിയൻപിള്ള രാജു, എം.ജയചന്ദ്രൻ, ജ്യോതികുമാർ ചാമക്കാല, ഡോ. ഭീമ ​ഗോവിന്ദൻ, ശങ്കരൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT