തീരുമാനങ്ങൾ എവിടെ വരെ? വർക്കല ബീച്ചിൽ സുരക്ഷ ഉറപ്പാക്കണം
വർക്കല ∙ മുങ്ങിമരണങ്ങൾ ആവർത്തിക്കുന്നതിനാൽ ബീച്ചിൽ സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാൻ തിരക്കു കൂടുന്ന സന്ദർഭങ്ങളിൽ പൊലീസ് സാന്നിധ്യം തീരത്ത് ഉറപ്പാക്കണമെന്നു ലൈഫ് ഗാർഡുകളുടെ ആവശ്യം. വിലക്ക് ലംഘിച്ചു നിശ്ചിത ദൂരം പിന്നിട്ടു കടലിലേക്കു ഇറങ്ങുന്നവരുടെ എണ്ണം കൂടുന്നതിനാൽ അത്തരക്കാരെ നിയന്ത്രിക്കാൻ കഴിയാത്ത

വർക്കല ∙ മുങ്ങിമരണങ്ങൾ ആവർത്തിക്കുന്നതിനാൽ ബീച്ചിൽ സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാൻ തിരക്കു കൂടുന്ന സന്ദർഭങ്ങളിൽ പൊലീസ് സാന്നിധ്യം തീരത്ത് ഉറപ്പാക്കണമെന്നു ലൈഫ് ഗാർഡുകളുടെ ആവശ്യം. വിലക്ക് ലംഘിച്ചു നിശ്ചിത ദൂരം പിന്നിട്ടു കടലിലേക്കു ഇറങ്ങുന്നവരുടെ എണ്ണം കൂടുന്നതിനാൽ അത്തരക്കാരെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പൊലീസ് സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
വിരലിലെണ്ണാവുന്ന അംഗങ്ങളുമായി ഏതാണ് രണ്ടു കിലോമീറ്റർ ദൂരം തീരത്ത് കാവൽ നിൽക്കുന്നതിനു പുറമേ സന്ദർശകർക്കു മുന്നറിയിപ്പ് നൽകുന്നതും ലൈഫ് ഗാർഡുകളാണ്. എന്നാൽ, സന്ദർശകരിൽ ചിലരുടെ തട്ടിക്കയറി സംസാരിക്കുന്ന സമീപനവും സംഘർഷത്തിനു ഇടയാക്കുന്നതായി ലൈഫ് ഗാർഡുകൾ പറയുന്നു.
ഒരാഴ്ച മുൻപ് തിരുവമ്പാടി ബീച്ചിൽ കുളിക്കാനെത്തിയ തമിഴ്നാട് നിന്നുള്ള യുവാക്കളുടെ സംഘത്തിലെ ഒരാൾ മുങ്ങി മരിച്ചു. ഇവർ കടലിലേക്ക് ഇറങ്ങുന്നതിനു തൊട്ടുമുൻപ് തീരത്ത് കാവൽ നിന്ന ലൈഫ് ഗാർഡ് അംഗം ഇവരെ വിലക്കിയതാണ്. തീരത്ത് ഉയർന്ന തിരമാല സാധ്യതയുണ്ടെന്ന മുന്നറിയിപ്പു ജില്ലാ ഭരണകൂടം നൽകുന്ന വേളയിൽ പോലും ഇത്തരക്കാരെ നിയന്ത്രിക്കാൻ സംവിധാനമില്ലാത്ത സ്ഥിതിയുണ്ട്. ഫ്ലോട്ടിങ് ബ്രിജ് അപകടം നടന്ന ദിവസം ശക്തമായ തിരകൾ ഉണ്ടായിട്ടും അവഗണിച്ചതാണ് പാലം ഒരു ഭാഗത്തേക്കു മറിഞ്ഞു ഒട്ടേറെ പേർ അപകടത്തിന് ഇരയാകാൻ കാരണമായത്.
അതേസമയം വിരലിൽ എണ്ണാവുന്ന പൊലീസുകാരെ മാത്രമാണ് ബീച്ച് ഡ്യൂട്ടിക്കായി ക്രമീകരിച്ചിരിക്കുന്നത്. പാപനാശം, ഹെലിപ്പാഡ് ഭാഗത്ത് പൊലീസ് എയ്ഡ് പോസ്റ്റുമുണ്ട്. നിലവിലെ തിരക്കിൽ കടലിലേക്ക് ഇറങ്ങുന്നവരെ വിലക്കാനോ നിയന്ത്രിക്കാനോ ഇതിനാൽ പൊലീസ് മെനക്കെടാറില്ല. ഇതു ലൈഫ് ഗാർഡിന്റെ ചുമതലയിൽ തന്നെ തുടരുന്നു.
തീരുമാനങ്ങൾ എവിടെ വരെ?
ബീച്ചും പരിസരവും ആഗോള നിലവാരത്തിൽ വികസിപ്പിക്കാനും സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനും സമഗ്രപദ്ധതി തയാറാക്കുമെന്ന് എംഎൽഎയുടെ നേതൃത്വത്തിൽ ഏതാനും മാസം മുൻപ് ജില്ലാ കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ വ്യക്തമാക്കിയിരുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം സഞ്ചാരികളെത്തുന്ന സാഹചര്യത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ടൂറിസം യൂണിറ്റ് സ്ഥാപിക്കാനും സിസിടിവി ക്യാമറകളുടെ അഭാവമുള്ളതും വെളിച്ചക്കുറവും ഉള്ളതുമായ പ്രദേശങ്ങൾ കണ്ടെത്താൻ പ്രത്യേക സംഘം പരിശോധന നടത്തുമെന്നായിരുന്നു തീരുമാനം.
സുരക്ഷയ്ക്കു കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും പട്രോളിങും ഉറപ്പുവരുത്താനും അധികമായി ലൈഫ് ഗാർഡുകളെ നിയമിച്ച് സഞ്ചാരികൾക്കു സുരക്ഷിതമായി കടലിലിറങ്ങാനുള്ള അവസരമൊരുക്കും ഉൾപ്പെടെ തീരുമാനങ്ങളും ഉണ്ടായിരുന്നു.