'വിഴിഞ്ഞം തുറമുഖത്തിനുള്ള ആ പ്രത്യേകത രാജ്യത്തെ മറ്റ് ഒരു തുറമുഖത്തിനുമില്ല'; കപ്പൽച്ചാലിന് തൊട്ടടുത്ത്
രാജ്യാന്തര കപ്പൽച്ചാലിൽ നിന്ന് ഏറ്റവും അടുത്തുള്ള ഇന്ത്യയിലെ തുറമുഖമാണ് വിഴിഞ്ഞം. കരയിൽ നിന്ന് ഏകദേശം 13.76 കിലോമീറ്റർ മാത്രം. തുറമുഖത്തുനിന്ന് 13.76 കിലോമീറ്റർ ആകാശദൂരം അടുത്താണ് രാജ്യാന്തര വിമാനത്താവളവുംവിഴിഞ്ഞം തുറമുഖത്തിനുള്ള ഒരു പ്രത്യേകത രാജ്യത്തെ മറ്റ് ഒരു തുറമുഖത്തിനുമില്ല– രാജ്യാന്തര

രാജ്യാന്തര കപ്പൽച്ചാലിൽ നിന്ന് ഏറ്റവും അടുത്തുള്ള ഇന്ത്യയിലെ തുറമുഖമാണ് വിഴിഞ്ഞം. കരയിൽ നിന്ന് ഏകദേശം 13.76 കിലോമീറ്റർ മാത്രം. തുറമുഖത്തുനിന്ന് 13.76 കിലോമീറ്റർ ആകാശദൂരം അടുത്താണ് രാജ്യാന്തര വിമാനത്താവളവും. വിഴിഞ്ഞം തുറമുഖത്തിനുള്ള ഒരു പ്രത്യേകത രാജ്യത്തെ മറ്റ് ഒരു തുറമുഖത്തിനുമില്ല– രാജ്യാന്തര കപ്പൽച്ചാലിൽ നിന്ന് ഏറ്റവും അടുത്തുള്ള ഇന്ത്യയിലെ തുറമുഖമാണ് വിഴിഞ്ഞം. ഇതോടൊപ്പമുള്ള കൂറ്റൻ ചരക്കു കപ്പൽ ‘കോട്ട ലയാങ്’ കാണപ്പെട്ട സ്ഥാനമാണ് ഈ ഭൂപടത്തിലുള്ളത്.
കരയിൽ നിന്ന് ഏകദേശം 13.76 കിലോമീറ്റർ (ഏകദേശം 7.43 നോട്ടിക്കൽ മൈൽ) മാത്രം അകലെയാണ് ഈ കപ്പൽ കടന്നു പോകുന്ന സ്ഥാനം. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളവുമായി താരതമ്യപ്പെടുത്തിയാൽ, ഒരു വിമാനം വിഴിഞ്ഞം തുറമുഖത്തിനു മുകളിലെത്തിയാൽ അവിടെ നിന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളവുമായി ആകാശ ദൂരം കണക്കാക്കിയാൽ ഏകദേശം അതേ ദൂരം തന്നെയാകും രാജ്യാന്തര കപ്പൽച്ചാലുമായും ഉണ്ടാകുക.
രാജ്യാന്തര കപ്പൽച്ചാൽ വിഴിഞ്ഞം തുറമുഖത്ത് എത്തിയ ശേഷം അതേ ദൂരം കിഴക്കോട്ടു സഞ്ചരിച്ചാൽ നെയ്യാറിലെത്താം. നെയ്യാറിന്റെ കരയിലെ തത്തമല ഭാഗത്തോളം ദൂരമാണ് കടലിൽ കപ്പൽ ചാൽ വരെയുള്ളത്. തെക്കു ഭാഗത്തേക്കാണു പോകുന്നതെങ്കിൽ ഏതാണ്ട് പൊഴിയൂർ എത്തുന്ന ദൂരം. അത്രയും പടിഞ്ഞാറു ഭാഗത്തേക്കു സഞ്ചരിച്ചാൽ രാജ്യാന്തര കപ്പൽച്ചാലിൽ എത്തുമെന്നു ചുരുക്കം! ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും കൂറ്റൻ ചരക്കു കപ്പലിനു പോലും വിഴിഞ്ഞത്തു സുഖമായി നങ്കൂരമിടാൻ കഴിയും. അധികം വൈകാതെ കൂറ്റൻ ചരക്കു കപ്പലുകളുടെ മദർപോർട്ട് ആയി വിഴിഞ്ഞം മാറുന്നതും നമുക്കു കാണാം.
സിംഗപ്പൂരിൽ നിന്നുള്ള ചരക്കു കപ്പലാണ് കോട്ട ലയാങ് (Kota Layang). നിറയെ കണ്ടെയ്നറുകളുമായി മലേഷ്യയിലെ ക്ലാങ് തുറമുഖത്തു നിന്നു ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിലേക്കു കുതിക്കുകയാണ് ഈ കൂറ്റൻ കപ്പൽ. കേരളത്തിന്റെ ഏറ്റവും അടുത്തുള്ള കപ്പൽച്ചാലിൽ നിന്നാണ് ഈ കപ്പലിന്റെ ചിത്രം പകർത്തിയത്.
ഈ കപ്പൽ പോകുന്നത് ഇന്ത്യയുടെ ഏറ്റവും അടുത്തുള്ള രാജ്യാന്തര കപ്പൽ ചാലിലൂടെയാണ്. അക്ഷാംശം ഏകദേശം 8.21, രേഖാംശം ഏതാണ്ട് 76.52. ഭൂമിയിലെ ഒരു വസ്തുവിന്റെ സ്ഥാനം കൃത്യമായി മനസ്സിലാക്കാൻ ഉപയോഗിക്കുന്ന അക്ഷാംശ, രേഖാംശ രേഖകളുടെ ഏകദേശം ഈ പറഞ്ഞ നമ്പറുകൾക്കിടയിലാണ് കടലിൽ ഈ കപ്പലിന്റെ സ്ഥാനം. അതാണ് ഏറെക്കുറെ കേരളത്തിന്റെ തീരത്തോട് ഏറ്റവും അടുത്ത രാജ്യാന്തര കപ്പൽച്ചാൽ കടന്നു പോകുന്ന ഭാഗം. തീരത്തു നിന്ന് 13.76 കിലോമീറ്റർ മാത്രം അകലെ.