പാലോട്∙ തിരഞ്ഞെടുപ്പിന്റെ മറവിൽ ബൂത്ത് ഓഫിസ് നിർമിക്കാനും കൊടിതോരണങ്ങൾ കെട്ടാനും എന്ന വ്യാജേന പൊൻമുടി വനാന്തരത്തിൽ നിന്ന് വ്യാപകമായി മരങ്ങൾ വെട്ടിയ കേസിൽ നിന്ന് വനസംരക്ഷണ സമിതിയിലെ അംഗത്തെ ഒഴിവാക്കിയത് വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നു. പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഈ വ്യക്തിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലോട്∙ തിരഞ്ഞെടുപ്പിന്റെ മറവിൽ ബൂത്ത് ഓഫിസ് നിർമിക്കാനും കൊടിതോരണങ്ങൾ കെട്ടാനും എന്ന വ്യാജേന പൊൻമുടി വനാന്തരത്തിൽ നിന്ന് വ്യാപകമായി മരങ്ങൾ വെട്ടിയ കേസിൽ നിന്ന് വനസംരക്ഷണ സമിതിയിലെ അംഗത്തെ ഒഴിവാക്കിയത് വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നു. പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഈ വ്യക്തിയുടെ പങ്ക് നിഷേധിച്ച പാലോട് റേഞ്ച് ഓഫിസർ വ്യക്തിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് ഇന്നലെ അറിയിച്ചു. അതേ സമയം ഈ വിഎസ്എസ് അംഗത്തിനെതിരെ മൊഴി നൽകിയ മറ്റൊരു അംഗത്തെ കഴിഞ്ഞ ദിവസം വഴിയിൽ തടഞ്ഞു നിർത്തി വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്.

മരം വെട്ട് കേസിൽ മുനിയാണ്ടി(44), മണികണ്ഠൻ(44) എന്നീ സിഐടിയു തൊഴിലാളികൾക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. എന്നാൽ ഇതിന് നേതൃത്വം നൽകിയ വിഎസ്എസ് അംഗവും പാർട്ടി പ്രവർത്തകനുമായ വ്യക്തിക്കെതിരെ പാലോട് റേഞ്ച് ഓഫിസർക്ക് രേഖാമൂലം പരാതി നൽകിയെങ്കിലും കേസിൽ നിന്ന് ഒഴിവാക്കി. രണ്ടു പേർക്കെതിരെ കേസെടുത്തതൊഴിച്ചാൽ മറ്റൊരു നടപടിയിലേക്കും ഇതുവരെ കടന്നിട്ടില്ല.

ADVERTISEMENT

കേസെടുത്തവരുടെ പേരു പോലും പുറത്തു പറയാൻ വനം വകുപ്പ് നേരത്തെ കൂട്ടാക്കിയില്ല. ഒതുക്കി തീർക്കാൻ ശ്രമിച്ച മരം വെട്ട് കേസ് ഇക്കഴിഞ്ഞ 16ന് ‘മനോരമയാണ്’ പുറത്തു കൊണ്ടു വന്നത്. കല്ലാർ പട്ടാണി ഭാഗത്തു നിന്നാണ് നൂറോളം ചെറുമരങ്ങൾ മുറിച്ചു ട്രാക്ടറിൽ കടത്തിയത്. വിവരം അറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ ഒരു വിഭാഗം തടയുകയും പിന്നാലെ പൊലീസ് സ്ഥലത്തെത്തിയതിനെ തുടർന്ന്  തൊണ്ടി മുതൽ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അടിക്കടി പൊൻമുടി മേഖലകളിൽ നിന്ന് ഇത്തരത്തിൽ വിവിധ ആവശ്യങ്ങൾക്ക് എന്ന വ്യാജേന മരങ്ങൾ മുറിക്കുന്നുണ്ടെന്ന് പറയുന്നു. 

മാസങ്ങൾക്കു മുൻപ് പൊലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് ഇത്തരത്തിൽ മരങ്ങൾ മുറിച്ചതായും ആക്ഷേപമുണ്ട്. മുൻപ് ബ്രൈമൂറിൽ നടന്ന വൈഡൂര്യ ഖനനത്തിന്റെയും അവസ്ഥ ഇതു തന്നെയായിരുന്നു. സ്ഥലത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുക്കുകയും സംഘം ദിവസങ്ങളോളം തമ്പടിച്ചതിന്റെയും അടക്കം വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും  പ്രതികൾ വെളിച്ചത്തായിട്ടില്ല.