കിളിമാനൂർ ∙ ചിത്രമെഴുത്ത് തമ്പുരാൻ രാജാ രവിവർമയുടെ ജന്മവാർഷിക ദിനത്തിൽ വിശ്രുത ചിത്രകാരന്റെ ഓർമ പുതുക്കി കലാകാരസംഗമം. കിളിമാനൂർ കൊട്ടാരത്തിൽ നടന്ന രാജാ രവിവർമയുടെ 176–ാമത് ജന്മവാർഷിക ചടങ്ങിൽ രവിവർമയുടെ ‘ഇന്ദുലേഖ’ ഉൾപ്പെടെ നാലു പ്രമുഖ ചിത്രങ്ങൾ കൊട്ടാരത്തിലെ ചിത്രശാലയിലേക്ക് സമർപ്പിക്കപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിളിമാനൂർ ∙ ചിത്രമെഴുത്ത് തമ്പുരാൻ രാജാ രവിവർമയുടെ ജന്മവാർഷിക ദിനത്തിൽ വിശ്രുത ചിത്രകാരന്റെ ഓർമ പുതുക്കി കലാകാരസംഗമം. കിളിമാനൂർ കൊട്ടാരത്തിൽ നടന്ന രാജാ രവിവർമയുടെ 176–ാമത് ജന്മവാർഷിക ചടങ്ങിൽ രവിവർമയുടെ ‘ഇന്ദുലേഖ’ ഉൾപ്പെടെ നാലു പ്രമുഖ ചിത്രങ്ങൾ കൊട്ടാരത്തിലെ ചിത്രശാലയിലേക്ക് സമർപ്പിക്കപ്പെട്ടു. ഒ.ചന്തുമേനോന്റെ ഇതേ പേരിലുള്ള വിഖ്യാതമായ നോവലിലെ നായികയാണ് ഇന്ദുലേഖ. ചിത്രത്തിന്റെ യഥാർഥ പതിപ്പ് കൈവശമുള്ള പി.ശശികല ഇരിങ്ങാലക്കുടയാണ് (ശശികല പാറയ്ക്കൽ) ഇന്ദുലേഖ ചിത്രത്തിന്റെ പകർപ്പ് കൊട്ടാരത്തിന് കൈമാറിയത്. 

കിളിമാനൂർ രാജകുടുംബാംഗം ഡോ.കെ.രവിവർമ വരച്ച അന്തരിച്ച സി.ആർ.കേരള വർമയുടെ ചിത്രം, ആർട്ടിസ്റ്റ് സുരേഷ് കൊളാഷ് വരച്ച രാജാ രവിവർമയുടെ സഹോദരങ്ങളായ സി.രാജരാജ വർമ, മംഗളാബായി തമ്പുരാട്ടി എന്നിവരുടെ ഛായ ചിത്രങ്ങൾ എന്നിവയാണ് ചിത്രശാലയിൽ സ്ഥാപിച്ച മറ്റു രചനകൾ. ചിത്രങ്ങളുടെ  അനാഛാദനം വിഴിഞ്ഞം പോർട്ട് ട്രസ്റ്റ് എംഡി ഡോ.ദിവ്യ എസ്.അയ്യർ നിർവഹിച്ചു. പുഷ്പാർച്ചന,  ഭദ്രദീപം സമർപ്പണം, മുതിർന്ന ചിത്രകാരന്മാരുടെ ചിത്രകലാ ക്യാംപ്, കുട്ടികളുടെ ചിത്രാ‍ഞ്ജലി, സമൂഹ ചിത്രരചന, ചിത്രകാരന്മാരെ ആദരിക്കൽ എന്നിവയും നടന്നു.

ADVERTISEMENT

ചടങ്ങുകൾ ഒ.എസ്.അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. പാലസ് ട്രസ്റ്റ് പ്രസിഡന്റ് കെ.ദിവാകര വർമ അധ്യക്ഷനായി. ഗുരുവായൂർ ചുമർച്ചിത്ര പഠനകേന്ദ്രം മേധാവി ഡോ. കെ.യു.കൃഷ്ണകുമാർ രവിവർമ അനുസ്മരണ പ്രഭാഷണം നടത്തി. പാലസ് ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.ആർ.രാമവർമ, കിളിമാനൂർ പഞ്ചാ.പ്രസിഡന്റ് ടി.ആർ.മനോജ്, കൊട്ടറ കെ.എം.മോഹൻകുമാർ, എം.എൻ.ബീന, കെ.ആർ.കൃഷ്ണകുമാരി എന്നിവർ പ്രസംഗിച്ചു. ചിത്രകാരന്മാരായ പാർഥസാരഥി വർമ, മണിലാൽ ശബരിമല, പ്രേം പി.ലക്ഷ്മൺ കണ്ണൂർ, ഡോ. കെ.രവിവർമ, ആർ.കിഷോർ കുമാർ, എസ്.എൻ.ശ്രീപ്രകാശ്, സുരേഷ് കൊളാഷ്, സുജിത് ഭാവനന്ദൻ, കിളിമാനൂർ ഷാജി എന്നിവരെ അനുമോദിച്ചു.