തിരുവനന്തപുരം ∙ മൃഗശാലയിലെ 17 വയസ്സുള്ള ബംഗാ‍ൾ കടുവ ചത്തു. മൃഗശാലയിൽ ജനിച്ചു വളർന്ന മനുവെന്ന കടുവയാണ് ഇന്നലെ രാവിലെ ഏഴോടെ ചത്തത്. പ്രായാധിക്യവും കരൾരോഗവും മൂലം അവശനായതോടെ 18 മുതൽ പ്രത്യേക കൂട്ടിലായിരുന്നു പാർപ്പിച്ചിരുന്നത്. കരിഷ്മയെന്ന കടുവയ്ക്ക് 2007 ജനുവരി 13ന് ജനിച്ചതാണ് മനു. ശരാശരി ആയുസ്സ് 12

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മൃഗശാലയിലെ 17 വയസ്സുള്ള ബംഗാ‍ൾ കടുവ ചത്തു. മൃഗശാലയിൽ ജനിച്ചു വളർന്ന മനുവെന്ന കടുവയാണ് ഇന്നലെ രാവിലെ ഏഴോടെ ചത്തത്. പ്രായാധിക്യവും കരൾരോഗവും മൂലം അവശനായതോടെ 18 മുതൽ  പ്രത്യേക കൂട്ടിലായിരുന്നു പാർപ്പിച്ചിരുന്നത്. കരിഷ്മയെന്ന കടുവയ്ക്ക് 2007 ജനുവരി 13ന് ജനിച്ചതാണ് മനു.  

ശരാശരി ആയുസ്സ് 12 വയസ്സാണെങ്കിലും മൃഗശാലകളിൽ 17 മുതൽ 19 വയസ്സ് വരെ കടുവകൾ ജീവിക്കാറുണ്ട്. ഡിസംബർ മുതൽ‌ മനു ചികിത്സയിലായിരുന്നു. ഇറച്ചി എല്ലിൽ നിന്നു കടിച്ചെടുക്കാൻ കഴിയാതെ വന്നതോടെ ആടിന്റെ എല്ലില്ലാത്ത ഇറച്ചിയും സൂപ്പും കുറച്ച് പാലുമാണ് നൽകി വന്നിരുന്നത്. ഭക്ഷണം ഫോർസെപ്സ്  ഉപയോഗിച്ച് വായിൽ വച്ചു കൊടുക്കുകയായിരുന്നു. കൂട്ടിൽ ഇൻഫ്രാറെഡ് ലൈറ്റ് ഉപയോഗിച്ച് ഊഷ്മാവും ക്രമീകരിച്ചിരുന്നു. 

ADVERTISEMENT

നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി.  ന്യുമോണിയ ആണ് മരണകാരണമെന്ന് മൃഗശാല വെറ്ററിനറി സർജൻ ഡോ.നികേഷ് കിരൺ അറിയിച്ചു. 19 വയസ്സുള്ള ബംഗാൾ കടുവ രാഹുൽ, വയനാട്ടിൽ നിന്നു വന്ന ആറു വയസ്സുകാരി ബബിത, മലർ, ശ്രാവൺ എന്നീ രണ്ടു വെള്ളക്കടുവകളുമാണ് ഇനി മൃഗശാലയിൽ ഉള്ളത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT