വോട്ടെണ്ണൽ കേന്ദ്രം കനത്ത പൊലീസ് നിയന്ത്രണത്തിൽ; നിശ്ശബ്ദ തുടക്കം, ഒടുവിൽ തർക്കം, റീക്കൗണ്ടിങ്ങും
തിരുവനന്തപുരം ∙ മാർ ഇവാനിയോസ് വിദ്യാനഗർ ക്യാംപസിലേക്കുള്ള പ്രവേശന കവാടത്തിനു മുന്നിലെ രണ്ടുവരി എംസി റോഡിൽ ഒരു വരി പൊലീസ് കെട്ടിയടച്ചു. വോട്ടെണ്ണൽ തുടങ്ങുന്നതിന് അര മണിക്കൂർ മുൻപു തന്നെ പൂർണമായും സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി പ്രദേശത്താകെ പൊലീസിനെ വിന്യസിച്ചിരുന്നു. ആളുകളെ കൂട്ടം കൂടാൻ
തിരുവനന്തപുരം ∙ മാർ ഇവാനിയോസ് വിദ്യാനഗർ ക്യാംപസിലേക്കുള്ള പ്രവേശന കവാടത്തിനു മുന്നിലെ രണ്ടുവരി എംസി റോഡിൽ ഒരു വരി പൊലീസ് കെട്ടിയടച്ചു. വോട്ടെണ്ണൽ തുടങ്ങുന്നതിന് അര മണിക്കൂർ മുൻപു തന്നെ പൂർണമായും സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി പ്രദേശത്താകെ പൊലീസിനെ വിന്യസിച്ചിരുന്നു. ആളുകളെ കൂട്ടം കൂടാൻ
തിരുവനന്തപുരം ∙ മാർ ഇവാനിയോസ് വിദ്യാനഗർ ക്യാംപസിലേക്കുള്ള പ്രവേശന കവാടത്തിനു മുന്നിലെ രണ്ടുവരി എംസി റോഡിൽ ഒരു വരി പൊലീസ് കെട്ടിയടച്ചു. വോട്ടെണ്ണൽ തുടങ്ങുന്നതിന് അര മണിക്കൂർ മുൻപു തന്നെ പൂർണമായും സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി പ്രദേശത്താകെ പൊലീസിനെ വിന്യസിച്ചിരുന്നു. ആളുകളെ കൂട്ടം കൂടാൻ
തിരുവനന്തപുരം ∙ മാർ ഇവാനിയോസ് വിദ്യാനഗർ ക്യാംപസിലേക്കുള്ള പ്രവേശന കവാടത്തിനു മുന്നിലെ രണ്ടുവരി എംസി റോഡിൽ ഒരു വരി പൊലീസ് കെട്ടിയടച്ചു. വോട്ടെണ്ണൽ തുടങ്ങുന്നതിന് അര മണിക്കൂർ മുൻപു തന്നെ പൂർണമായും സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി പ്രദേശത്താകെ പൊലീസിനെ വിന്യസിച്ചിരുന്നു.
ആളുകളെ കൂട്ടം കൂടാൻ അനുവദിക്കാതെ പിരിച്ചുവിട്ടും വാഹനങ്ങൾ റോഡിൽ നിർത്തിയിടുന്നതു തടഞ്ഞും നിയന്ത്രണം കർശനമാക്കി. വോട്ടെണ്ണൽ കേന്ദ്രത്തിന് ഒരു കിലോമീറ്റർ പരിധിയിൽ പൊലീസ് നിയന്ത്രണമുണ്ടായിരുന്നു.
തിരഞ്ഞെടുപ്പു കമ്മിഷൻ അനുവദിച്ച പാസ് ഉള്ളവരെ മാത്രമാണ് ഉള്ളിലേക്കു കടത്തിവിട്ടത്. 8 മണിക്കു വോട്ടെണ്ണൽ തുടങ്ങിയെങ്കിലും ക്യാംപസിനുള്ളിൽ ഒരിടത്തും ആൾക്കൂട്ടമോ ബഹളമോ ഉണ്ടായിരുന്നില്ല.
തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ 14 കേന്ദ്രങ്ങളിലായി ആരംഭിച്ചു. വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തന്നെ അന്തരീക്ഷം പിരിമുറുക്കത്തിന്റേതായി.
ആറ്റിങ്ങൽ മണ്ഡലത്തിലെ സ്ഥാനാർഥികളായ വി.ജോയിയും വി.മുരളീധരനും വോട്ടെണ്ണൽ കേന്ദ്രം സന്ദർശിച്ചു മടങ്ങി. ലീഡ് നിലകൾ മാറിമറിഞ്ഞു. എന്നാൽ, വോട്ടെണ്ണലിന്റെ വേഗം പൊതുവേ കുറവായിരുന്നു.
തിരുവനന്തപുരം മണ്ഡലത്തിലെ വോട്ടെണ്ണൽ ഉച്ചയ്ക്കു മൂന്നു മണിയോടെ അവസാനിച്ചെങ്കിലും ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടെണ്ണൽ വൈകി.
നാലരയോടെ വോട്ടെണ്ണൽ അവസാനിച്ച്, അടൂർ പ്രകാശിന് 1708 വോട്ടിന്റെ ഭൂരിപക്ഷം ഔദ്യോഗിക വെബ്സൈറ്റിൽ വന്നു. എന്നാൽ, പോസ്റ്റൽ വോട്ട് എണ്ണി ഫലം വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്തതോടെ തർക്കമായി.
അടൂർ പ്രകാശിന്റെ ഭൂരിപക്ഷം 1708 വോട്ടിൽ നിന്ന് 685 ആയി കുറഞ്ഞതോടെ എൽഡിഎഫ് രംഗത്തെത്തി. പോസ്റ്റൽ ബാലറ്റ് വീണ്ടും എണ്ണണം എന്ന് അവർ ആവശ്യപ്പെട്ടു.
റീ കൗണ്ടിങ്ങിന് അനുമതിയായതോടെ എ.എ.റഹീം എംപിയുടെ നേതൃത്വത്തിൽ കൂടുതൽ സിപിഎം പ്രവർത്തകരെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്കു കയറ്റാനുള്ള ശ്രമം കോൺഗ്രസ് പ്രവർത്തകരും പൊലീസും ചേർന്നു തടഞ്ഞത് സംഘർഷാവസ്ഥയുണ്ടാക്കി. രാത്രി വൈകിയാണ് റീകൗണ്ടിങ് അവസാനിച്ചത്.
ഇവിഎം പണിമുടക്കി; വിവി പാറ്റിൽ വോട്ടെണ്ണി
നെടുമങ്ങാട് ∙ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ വോട്ടെണ്ണലിനിടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇവിഎം) പണിമുടക്കിയപ്പോൾ ചിലയിടങ്ങളിൽ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണി ഫലം തിട്ടപ്പെടുത്തി.
അരുവിക്കര നിയോജക മണ്ഡലത്തിലെ 78 ാം നമ്പർ ബൂത്തിലെ യന്ത്രത്തിന്റെ വോട്ടെണ്ണുന്നതിനിടെ ഇവിഎം കേടായതിനാൽ ആദ്യം വോട്ടെണ്ണാൻ കഴിഞ്ഞില്ല. തുടർന്ന് വിവിപാറ്റ് തിട്ടപ്പെടുത്തി ഫലം രേഖപ്പെടുത്തി
യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ ഭൂരിപക്ഷം 1708ൽ നിന്ന് ഇതോടെ താഴ്ന്ന് 1661ൽ എത്തി. ഉഴമലയ്ക്കൽ പഞ്ചായത്തിലെ ഈ ബൂത്തിൽ ആകെ 706 വോട്ട് ആയിരുന്നു പോൾ ചെയ്തത്. ഇവിടെ വിവിപാറ്റ് എണ്ണിയപ്പോൾ അടൂർ പ്രകാശിന് 191 വോട്ടും ഇടതു സ്ഥാനാർഥി വി. ജോയിക്ക് 238 വോട്ടും ബിജെപി സ്ഥാനാർഥി വി.മുരളീധരന് 257 വോട്ടും സ്വതന്ത്രന്മാരായ അഡ്വ സുരഭിക്ക് അഞ്ചും പി.എം.പ്രകാശ്, എസ്.പ്രകാശ്, കെ.സന്തോഷ് എന്നിവർക്ക് ഓരോ വോട്ടും നോട്ടയ്ക്ക് 11 വോട്ടുമാണ് ലഭിച്ചത്.
ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിലെ ചെറുന്നിയൂർ പഞ്ചായത്തിലെ 12–ാം നമ്പർ ബൂത്ത് അടക്കം വിവിപാറ്റ് ഉപയോഗിച്ച് വോട്ടെണ്ണൽ നടത്തിയ 2 ബൂത്തുകളിലും ബിജെപിക്ക് ലീഡ് ലഭിച്ചു. വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്നാണ് വിവിപാറ്റ് ഉപയോഗിച്ച് വോട്ടെണ്ണിയത്. വോട്ടിങ് യന്ത്രങ്ങളിൽ സ്ഥാനാർഥികൾ നേടിയ വോട്ടുകൾ തെളിയാത്തതിനെ തുടർന്നാണ് വിവി–പാറ്റിന്റെ സഹായം തേടിയത്.
ആഹ്ലാദ പ്രകടനം: ബിജെപി–കോൺഗ്രസ് സംഘർഷം
നേമം∙ ഡോ.ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നടത്തിയ പ്രകടനത്തിനിടെ കോൺഗ്രസ് –ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. നേമം പൊന്നുമംഗലത്ത് കോർപറേഷൻ ബിജെപി കക്ഷി നേതാവ് എം.ആർ.ഗോപന്റെ വീടിന് മുന്നിൽ വച്ചാണിവർ ഏറ്റുമുട്ടിയത്.
വീടിനു നേരെ കല്ലേറും നടന്നു. ഇരു വിഭാഗങ്ങളിലുമായി 5 പേർക്കു പരുക്കേറ്റു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ എസ്.ഇജാബ്(25), യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആർ.എസ്.വിപിൻ(31), വിവേക്(29), ബിജെപി പ്രവർത്തകരായ എ.മധു(53), വിപിൻ(36) എന്നിവർക്കാണ് പരുക്കേറ്റത്.
ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. കോൺഗ്രസ് പ്രവർത്തകൻ സോമനെ പൊന്നുമംഗലത്തുവച്ച് ഒരു സംഘം ആക്രമിച്ചിരുന്നു. ഇതിനിടെയാണ് വിജയാഹ്ലാദ ബൈക്ക് റാലി എം.ആർ.ഗോപന്റെ വീടിന് മുന്നിലെത്തിയത്. അവിടെ കൂടിനിന്നവരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഇതു സംബന്ധിച്ച് വാക്കേറ്റവും കൈയേറ്റവും നടന്നു.
ഇതിനിടെ ഗോപന്റെ വീടിന് നേരെ ഒരു സംഘം പടക്കമെറിഞ്ഞു. വീടിന്റെ മുൻവശത്തെ ജനാല ചില്ല് തകർന്നു. സംഭവമറിഞ്ഞ് വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഇരു വിഭാഗം പ്രവർത്തകർക്കെതിരെയും കേസെടുക്കുമെന്ന് ഫോർട്ട് അസി.കമ്മിഷണർ എം.കെ.ബിനുകുമാർ അറിയിച്ചു.