തിരുവനന്തപുരം ∙ വർഷങ്ങളായുള്ള കാത്തിരിപ്പാണ് ആക്കുളം കായൽ നവീകരണ പദ്ധതി. 2 വർഷം കൊണ്ടു പൂർത്തിയാക്കുമെന്ന പ്രഖ്യാപനവുമായി 2022 സെപ്റ്റംബറിൽ മന്ത്രിസഭാ യോഗം 96 കോടി രൂപയുടെ ആദ്യഘട്ട നിർമാണത്തിന് അനുമതി നൽകിയെങ്കിലും 2 വർഷമായിട്ടും പദ്ധതിക്കു തുടക്കമിടാൻ പോലുമായില്ല. അതേസമയം, ആക്കുളം സാഹസിക വിനോദ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വർഷങ്ങളായുള്ള കാത്തിരിപ്പാണ് ആക്കുളം കായൽ നവീകരണ പദ്ധതി. 2 വർഷം കൊണ്ടു പൂർത്തിയാക്കുമെന്ന പ്രഖ്യാപനവുമായി 2022 സെപ്റ്റംബറിൽ മന്ത്രിസഭാ യോഗം 96 കോടി രൂപയുടെ ആദ്യഘട്ട നിർമാണത്തിന് അനുമതി നൽകിയെങ്കിലും 2 വർഷമായിട്ടും പദ്ധതിക്കു തുടക്കമിടാൻ പോലുമായില്ല. അതേസമയം, ആക്കുളം സാഹസിക വിനോദ സഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രവർത്തനങ്ങൾ ഈ സമയത്തിനുള്ളിൽ ചെയ്തു തീർക്കുകയും ചെയ്തു.

സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിലെ കണ്ണാടിപ്പാലം ഉൾപ്പെടെയുള്ളവയുടെ നിർമാണവുമായി ബന്ധപ്പെട്ട് ക്രമക്കേട് ആരോപണവും ഉയർന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ടൂറിസം വകുപ്പിനെതിരെ നിയമസഭയിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ആഞ്ഞടിച്ചത്. കായൽ പുനരുജ്ജീവിപ്പിക്കാതെ പ്രദേശത്തു ടൂറിസം വികസനത്തിനു പ്രസക്തിയില്ലെന്ന തിരിച്ചറിവിലാണ് ആറു വർഷം മുൻപ് പദ്ധതിയുടെ ആശയം മുന്നോട്ടു വച്ചത്. 185.23 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ അനുവദിച്ചത്.

ADVERTISEMENT

മന്ത്രിസഭാ അനുമതി നൽകിയതിന്റെ തൊട്ടടുത്ത മാസം വർക്ക് ഓർഡർ‍ നൽകി. കേന്ദ്ര സർക്കാർ സ്ഥാപനമായ വാപ്കോസിനെയാണ് നിർവഹണ ഏജൻസിയായി തിരഞ്ഞെടുത്തത്. ഹൈദരാബാദിലെ അവന്തിക കമ്പനിക്കാണ് കരാർ നൽകിയത്. 2022 ഒക്ടോബറിൽ നിർമാണം തുടങ്ങുമെന്നു ടൂറിസം വകുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും ഒരു നടപടിയും തുടങ്ങിയിട്ടില്ല.കായൽ സംരക്ഷണം, വിനോദസഞ്ചാര വികസനം, മത്സ്യസമ്പത്തിന്റെ വീണ്ടെടുപ്പ് എന്നിങ്ങനെ സമഗ്രമായ പുനരുജ്ജീവന പദ്ധതിയായിരുന്നു ലക്ഷ്യം.

64 കോടി രൂപ ചെലവിൽ പുനരുജ്ജീവന പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും‍ ടെൻഡർ വിളിച്ച് നിർമാണ കമ്പനിയുമായി ധാരണയിൽ എത്തിയപ്പോൾ പദ്ധതി 64 കോടിയിൽ തീരില്ലെന്ന് കമ്പനി അറിയിക്കുകയായിരുന്നു. 15 വർഷത്തെ പരിപാലനം കൂടി ചേരുന്ന പദ്ധതി നടപ്പാക്കാൻ 32 കോടി രൂപ കൂടി കമ്പനി ആവശ്യപ്പെട്ടു.  തുടർന്ന് പ്രത്യേക സംഘം പഠനം നടത്തിയാണ് തുക 96.13 കോടി രൂപയായി പുതുക്കി നിശ്ചയിച്ചത്.