വെള്ളനാട്∙ നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ വശം കരിങ്കല്ല് കെട്ടി ഉയർത്തിയതോടെ ജീവിതം ദുരുതത്തിലായ കുടുംബത്തിന് ഒടുവിൽ പെ‌ാതുമരാമത്ത് അധികൃതർ വഴി ഒരുക്കുന്നു. അരുവിക്കര പഞ്ചായത്തിലെ മുളയറ ഗാന്ധിജി നഗർ എസ്എസ് നിവാസിൽ ബി.ശിവകുമാറിന്റെയും കുടുംബത്തിന്റെയും അവസ്ഥ മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. വഴിക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളനാട്∙ നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ വശം കരിങ്കല്ല് കെട്ടി ഉയർത്തിയതോടെ ജീവിതം ദുരുതത്തിലായ കുടുംബത്തിന് ഒടുവിൽ പെ‌ാതുമരാമത്ത് അധികൃതർ വഴി ഒരുക്കുന്നു. അരുവിക്കര പഞ്ചായത്തിലെ മുളയറ ഗാന്ധിജി നഗർ എസ്എസ് നിവാസിൽ ബി.ശിവകുമാറിന്റെയും കുടുംബത്തിന്റെയും അവസ്ഥ മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. വഴിക്കു വേണ്ടി കരിങ്കൽ കെട്ടിനോട് ചേർന്ന് പടിക്കെട്ടിന്റെ നിർമാണം തുടങ്ങി.

രണ്ടു മാസമായി ഏണിയിലൂടെയാണ് ഇവർ വീട്ടിലേക്ക് ഇറങ്ങിയിരുന്നത്. 6 കോടി രൂപ ചെലവിൽ വെള്ളനാട് കണ്ണമ്പള്ളി മുളയറ റോഡിന്റെ നവീകരണത്തിന്റെ ഭാഗമായാണ് ശിവകുമാറിന്റെ വീടിനോടു ചേർന്ന് കരിങ്കൽ കെട്ടി 15 മീറ്ററോളം ഉയർത്തിയത്.

ADVERTISEMENT

വഴിക്കായി ആദ്യം മണ്ണ് കെ‌ാണ്ടിട്ടെങ്കിലും സമീപവാസി അവരുടെ വസ്തുവിന്റെ അതിർത്തിയിൽ കയർ കെട്ടിയതോടെ അതിലൂടെ വഴി ഒരുക്കാൻ കഴിയാതെ ആയി. ഏണിയിലൂടെ എപ്പോഴും ഇറങ്ങാൻ കഴിയാത്തതിനെ തുടർന്ന് വീടിന്റെ മുകളിൽ ടാർപോളിൻ കെട്ടിയാണ് പാകം ചെയ്തിരുന്നത്. താഴെയുള്ള കിണറ്റിൽ നിന്ന് വെള്ളം കോരാൻ പ്രത്യേക രീതിയിൽ തടികൾ കെട്ടി ഇറക്കി. മുൻപ് വഴിക്കായി കെ‌ാണ്ടിട്ട മണ്ണിന് മുകളിലൂടെ കരിങ്കല്ല് കെ‌ാണ്ടാണ് പടിക്കെട്ട് നിർമിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT