കഴക്കൂട്ടം∙ നാലു ദിവസമായി ശുദ്ധജലം കിട്ടാതായതോടെ കുളത്തൂർ പുല്ലുകാട് നിവാസികൾ പാത്രങ്ങൾ നിരത്തി കഴിഞ്ഞ ചൊവ്വാഴ്ച രാത്രി റോഡ് ഉപരോധിച്ചു.നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ടാങ്കറിൽ വെള്ളം എത്തിച്ചു. ബുധൻ രാവിലെ മുതൽ മുടങ്ങിയ ശുദ്ധജലം പുന:സ്ഥാപിച്ചു.മൺവിള ടാങ്കിൽ വെള്ളം എത്തിക്കുന്ന പൈപ്പിൽ ചോർച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴക്കൂട്ടം∙ നാലു ദിവസമായി ശുദ്ധജലം കിട്ടാതായതോടെ കുളത്തൂർ പുല്ലുകാട് നിവാസികൾ പാത്രങ്ങൾ നിരത്തി കഴിഞ്ഞ ചൊവ്വാഴ്ച രാത്രി റോഡ് ഉപരോധിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ടാങ്കറിൽ വെള്ളം എത്തിച്ചു. ബുധൻ രാവിലെ മുതൽ മുടങ്ങിയ ശുദ്ധജലം പുന:സ്ഥാപിച്ചു. മൺവിള ടാങ്കിൽ വെള്ളം എത്തിക്കുന്ന പൈപ്പിൽ ചോർച്ച കണ്ടതിനെ തുടർന്ന് വെള്ളിയാഴ്ച മുതൽ ഈ പ്രദേശത്ത് ശുദ്ധജലം മുടങ്ങി. 

ഞായറാഴ്ചയോടെ ജലവിതരണം പുനഃസ്ഥാപിക്കും എന്നറിയിച്ചിരുന്നതിനാൽ രണ്ടു ദിവസത്തേക്കുള്ള ജലം വീട്ടുകാർ സംഭരിച്ചു വച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച സന്ധ്യയായിട്ടും ജലം കിട്ടാത്തതിനെ തുടർന്ന് രാത്രിയോടെ പുല്ലുകാടിലെ നാട്ടുകാർ ഹോമിയോ ഡിസ്പൻസറിക്കു സമീപം റോഡിൽ പാത്രങ്ങൾ നിരത്തി റോഡ് ഉപരോധിച്ചു. ശുദ്ധജല വിതരണം തടസ്സപ്പെട്ട ദിവസങ്ങളിൽ നഗരസഭ ടാങ്കറിൽ പോലും വെള്ളം എത്തിച്ചില്ലെന്ന് ആരോപിച്ചാണ് ഉപരോധം.

ADVERTISEMENT

വാർഡ് കൗൺസിൽ നാജ എത്തി നഗരസഭ അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് 9.30ന് ഒരു ടാങ്കറിൽ ശുദ്ധജലം എത്തിച്ചു. എന്നാൽ ഇതുകൊണ്ട് കുടിവെള്ള പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് നാട്ടുകാർ പറഞ്ഞതോടെ മറ്റൊരു ടാങ്കറിൽ കൂടി വെള്ളം എത്തിച്ചു. തുടർന്നാണ് നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചത്. മുടങ്ങിയ ശുദ്ധജല വിതരണം ഇന്നലെ പുലർച്ചെ മുതൽ ഈ മേഖലയിൽ ഏതാണ്ട് പൂർണമായും പുന:സ്ഥാപിച്ചു എന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT