തിരുവനന്തപുരം ∙ കണ്ണൂർ സ്വദേശി ‘ജോർജിന് കിട്ടേണ്ടത് കിട്ടി’ എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് അപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന അരുവിക്കര മൈലം സ്വദേശി ജി.വിശ്വാസിന്റെ (രഞ്ജിത്) ചിത്രം. എക്സിബിഷനും തെരുവോര കച്ചവടവും നടത്തുന്ന വിശ്വാസ് ചികിത്സയ്ക്കു ധനസഹായം അഭ്യർഥിച്ചു കേരള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കണ്ണൂർ സ്വദേശി ‘ജോർജിന് കിട്ടേണ്ടത് കിട്ടി’ എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് അപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന അരുവിക്കര മൈലം സ്വദേശി ജി.വിശ്വാസിന്റെ (രഞ്ജിത്) ചിത്രം. എക്സിബിഷനും തെരുവോര കച്ചവടവും നടത്തുന്ന വിശ്വാസ് ചികിത്സയ്ക്കു ധനസഹായം അഭ്യർഥിച്ചു കേരള എക്സിബിഷൻ എന്ന വാട്സാപ് ഗ്രൂപ്പിൽ ഷെയർ ചെയ്ത ചിത്രമാണ് ആരോ തെറ്റായി പ്രചരിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി ചിത്രം പ്രചരിച്ചതോടെ വിശ്വാസിനെതിരെ രൂക്ഷമായ സൈബർ ആക്രമണമാണു 2 ദിവസമായി നടക്കുന്നത്. 

കൈയ്ക്കു ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ വേദന തിന്നു കഴിയുന്ന വിശ്വാസിന് അതിനെക്കാൾ വേദനയായി ഈ വ്യാജ പ്രചാരണം. വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട് അനാഥരായ കുഞ്ഞുങ്ങൾക്കു മുലയൂട്ടാൻ സന്നദ്ധത അറിയിച്ചു യുവതി പങ്കുവച്ച ഫെയ്സ്ബുക് പോസ്റ്റിനു താഴെ ജോർജ് എന്ന വ്യക്തി അശ്ലീല സന്ദേശം കമന്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിശ്വാസ് കൈയ്ക്കു പ്ലാസ്റ്റർ ഇട്ട് ആശുപത്രി കിടക്കയിൽ ഇരിക്കുന്ന ചിത്രം ജോർജിന്റേതായി പ്രചരിപ്പിച്ചത്. 

ADVERTISEMENT

വിശ്വാസിന്റെ വാക്കുകൾ: ‘‘അറിയാത്ത കാര്യത്തിനാണ് എന്നെ അപമാനിക്കുന്നത്. ജൂലൈ 26ന് നെയ്യാറ്റിൻകരയിൽ വച്ചുണ്ടായ കാർ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ഒരാഴ്ചയായി ചികിത്സയിലാണ്. ഞാൻ കൂടി അംഗമായ എക്സിബിഷൻ വാട്സാപ് ഗ്രൂപ്പിലെ അംഗങ്ങൾക്കു അപകടമോ രോഗമോ ഉണ്ടായാൽ ചികിത്സയ്ക്കു ധനസഹായം നൽകുന്ന പതിവുണ്ട്. ഇതിനായി ഗ്രൂപ്പിലെ അംഗങ്ങൾ ആവശ്യപ്പെട്ട പ്രകാരമാണ് ആശുപത്രി കിടക്കയിൽ ഇരിക്കുന്ന ചിത്രം ശനി രാവിലെ 10.30ന് ഷെയർ ചെയ്തത്.

മണിക്കൂറുകൾ കഴിഞ്ഞതും ഈ ഫോട്ടോ എടുത്ത് ‘ജോർജിന് കിട്ടേണ്ടത് കിട്ടി’ എന്ന തലക്കെട്ടോടെ ആരോ പ്രചരിപ്പിച്ചു. രാത്രിയാണ് ഇക്കാര്യം അറിഞ്ഞത്. പിന്നീട് പേരു പറയാതെ ഫോട്ടോ മാത്രം വച്ച് മോശമായ പ്രചാരണം ഉണ്ടായി. സുഹൃത്തുക്കളും ബന്ധുക്കളും നിരന്തരം ഫോണിൽ വിളിച്ചു കൊണ്ടിരിക്കുന്നു. ചിലർ അതു കണ്ട് തെറ്റിദ്ധരിച്ച് മോശമായി സംസാരിച്ചു.  ടെൻഷൻ കാരണം ഇന്നലെ മുതൽ ആഹാരവും മരുന്നും കഴിച്ചിട്ടില്ല. എഴുന്നേറ്റു നടക്കാൻ കഴിയാത്തതിനാൽ പൊലീസ് സ്റ്റേഷനിൽ നേരിട്ട് പോയി പരാതി നൽകാൻ കഴിഞ്ഞില്ല. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ ഫോണിൽ വിളിച്ച് പരാതി അറിയിച്ചിട്ടുണ്ട്’’