സഞ്ചാരം പിന്നിലേക്ക്, ശത്രുക്കളെ വിരട്ടാൻ ‘മിമിക്രി’, മഷി ചീറ്റൽ; വിഴിഞ്ഞത്ത് കല്ലൻ കണവ ‘ചാകര’
വിഴിഞ്ഞം∙മീൻപിടിത്ത സീസൺ തിരക്കുള്ള വിഴിഞ്ഞം തീരത്തിന് നിറവായി കല്ലൻ കണവയുടെ വലിയ ശേഖരം. കടലമ്മയുടെ കനിവു തേടിപ്പോയ മിക്ക വള്ളങ്ങളിലും കല്ലൻ കണവയുടെ സാമാന്യം നല്ല കോരു കിട്ടിയതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കുറച്ചു കാലത്തിനിടെ ഈ ഇനം മത്സ്യം വലിയ തോതിൽ ലഭിക്കുന്നത് ഇതാദ്യമെന്നു മത്സ്യത്തൊഴിലാളികൾ.

വിഴിഞ്ഞം∙മീൻപിടിത്ത സീസൺ തിരക്കുള്ള വിഴിഞ്ഞം തീരത്തിന് നിറവായി കല്ലൻ കണവയുടെ വലിയ ശേഖരം. കടലമ്മയുടെ കനിവു തേടിപ്പോയ മിക്ക വള്ളങ്ങളിലും കല്ലൻ കണവയുടെ സാമാന്യം നല്ല കോരു കിട്ടിയതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കുറച്ചു കാലത്തിനിടെ ഈ ഇനം മത്സ്യം വലിയ തോതിൽ ലഭിക്കുന്നത് ഇതാദ്യമെന്നു മത്സ്യത്തൊഴിലാളികൾ. കണവ ശ്രേണിയിലെ മുന്തിയ ഇനമായ കല്ലൻ കണവ കയറ്റുമതി കമ്പോളത്തിൽ ഏറെ ഡിമാൻഡുള്ളതാണ്.
ഇന്നലെ ഉച്ച മുതൽക്കാണ് ഈ ഇനത്തിന്റെ വരവു തുടങ്ങിയത്. നാട്ടിൽ അധികം താരമല്ലാത്ത കല്ലൻ വിദേശ തീൻമേശകളിലെ രുചി വിഭവമാണ്. തീരത്തെ ഷെഡുകളിൽ സംഭരിച്ചു രാത്രിയോടെ കൊച്ചിക്കു പോകുന്ന കണവ ശേഖരം സംസ്കരണ ശേഷം വിദേശ രാജ്യങ്ങളിലേക്ക് കപ്പൽ കയറും. ശരാശരി 500 ഗ്രാം മുതൽ ഒന്നര കിലോഗ്രാം വരെ തൂക്കമുള്ളതായിരുന്നു ഓരോ കല്ലനും. തീരത്ത് കിലോയ്ക്ക് 400 രുപയോളമായിരുന്നു വില. തുറമുഖത്ത് അടുത്ത വള്ളങ്ങളിൽ നിന്നു കുട്ടകളിൽ പകർന്ന് തീരത്ത് നിരനിരയായി കല്ലൻ കണവ നിരത്തിയ കാഴ്ച കാണാൻ തന്നെ ആളു കൂടി.
ഉൾക്കടലിൽ മടകൾ താഴ്ന്നു
വിഴിഞ്ഞം∙കല്ലൻ കണവയുടെ വലിയ ആവാസ വ്യവസ്ഥയായ മടകൾ താഴ്ന്നതാണ് ഇവയുടെ വലിയ ശേഖരം ലഭിക്കാൻ കാരണമെന്നു ഈ മത്സ്യ ഇനം പിടികൂടി പരിചയമുള്ള തൊഴിലാളികൾ പറഞ്ഞു. കരയിൽ നിന്നു ഏകദേശം 45 മുതൽ 50 കിലോമീറ്റർ ഉള്ളിലായാണ് ഇവയുടെ മടകൾ കാണുക. കൂട്ടമായി കഴിയുന്ന ഇവയുടെ 3 മടകളാണത്രെ ഇന്നലെ മത്സ്യത്തൊഴിലാളികളെറിഞ്ഞ ചൂണ്ടക്കൊളുത്തുകളിൽ താഴ്ന്നത്.
ആകർഷക വസ്തുക്കളുൾപ്പെടെ ഘടിപ്പിച്ച് എറിഞ്ഞ നിരവധി ചൂണ്ടകളിൽ കൊരുത്താണ് കല്ലൻ കണവക്കൂട്ടത്തെ കുടുക്കുക. ഈ ഇനം കണവയെ കുടുക്കുന്ന മത്സ്യബന്ധന രീതി പണ്ടേ വിഴിഞ്ഞത്തിന്റെ പ്രത്യേക വൈദഗ്ധ്യമാണെന്നു ബന്ധപ്പെട്ട ശാസ്ത്രജ്ഞർ പറയുന്നു. പിടികൂടി വള്ളത്തിൽ ഇടുന്നതിനു പിന്നാലെ ഇവയെ കൊല്ലുമെന്നും അല്ലെങ്കിൽ ഇവയുടെ ശത്രു പ്രതിരോധ രീതിയായ മഷി ചീറ്റുമെന്നും തൊഴിലാളികൾ. ഇതു വള്ളത്തെയും മത്സ്യബന്ധന ഉപകരണങ്ങളെയും വൃത്തികേടാക്കുന്നതു തടയാനാണിത്.
സഞ്ചാരം പിന്നിലേക്ക്...
ശ്രേണിയിലെ മറ്റിനങ്ങളെ പോലെ കല്ലൻ കണവയും സഞ്ചാരം പിന്നിലേയ്ക്കാണ്. ശത്രുക്കൾ മുന്നിൽ പെട്ടാൽ മഷി ചീറ്റും. ഇതു കലർന്ന് ആ ഭാഗത്തെ ജലം നിറം മാറി കാഴ്ചമറയുന്ന സ്ഥിതിയിൽ ഇവ രക്ഷപ്പെടുന്നതാണ് രീതി. കൂട്ടമായി സഞ്ചരിക്കുന്നതാണ് ശീലം. ചെറു മത്സ്യങ്ങളുൾപ്പെടെ കണ്ണിൽ കണ്ടതെല്ലാം ഭക്ഷണമാക്കും. ജീവി വർഗത്തിലെ ഏറ്റവും കാഴ്ച ശക്തിയുള്ളതാണ് കല്ലൻ കണവ. നാട്ടിൽ ഇവ അത്ര പ്രിയമല്ലെങ്കിലും കയറ്റുമതി കമ്പോളത്തിൽ ഏറെ ആവശ്യമുള്ള ഇനങ്ങളിൽ പ്രധാനിയാണിത്. കട്ടിയുള്ള മാംസമാണ്. ശാസ്ത്രീയ സംസ്കരണങ്ങൾക്കു ശേഷമാകും ഇവ കടൽ കടക്കുക.
വിളിപ്പേര് ഫറവോ.. മിമിക്രിക്കാരൻ...
വിഴിഞ്ഞം∙ ഈജിപ്റ്റിലെ ഫറവോമാരുടെ കോട്ടിന്റെ ഡിസൈൻ, നിറ സമാനമാണ് ഈ കണവ മീനിന്റെ നിറമെന്നതിനാൽ ഇവയുടെ വിളിപ്പേര് ഫറവോ എന്നാണ്. ശാസ്ത്രീയ പേര് അക്കാന്തോസെപിയാൺ ഫറോണിസ്. ശരീരത്തിന്റെ അടിവശം വെളുപ്പും പുറം ബ്രൗൺ കലർന്ന വരകളോടു കൂടിയതാണെങ്കിലും പിടിച്ചിട്ടാൽ ശരീരത്തിൽ മഴവിൽ വർണങ്ങൾ വിടരും.
ശത്രുക്കളെ വിരട്ടാൻ മഷി പ്രയോഗത്തിനു പുറമേ മിമിക്രി കാണിച്ചു രക്ഷപ്പെടുന്നതും ഇതിന്റെ രീതി. മറ്റു മത്സ്യങ്ങളുടെ രീതികൾ അനുകരിച്ചു ശത്രുവിന് ആശയക്കുഴപ്പമുണ്ടാക്കി രക്ഷപ്പെടും.