കാറ്റത്ത് വീടിന്റെ മേൽക്കൂര പറന്നു, വൈദ്യുതി പോസ്റ്റുകൾ വീണു; മഴയത്ത് കാർഷികവിളകൾ നശിച്ചു
വർക്കല∙മേഖലയിൽ പുലർച്ചെ വീശിയ ശക്തമായ കാറ്റിൽ പല സ്ഥലത്തും മരങ്ങൾ കടപുഴകി വീണു. ചില സ്ഥലങ്ങളിൽ വൈദ്യുതി ബന്ധം നിലച്ചു. ചെമ്മരുതി മുട്ടപ്പലത്തു പഴയ വീടിനു മുകളിൽ പുളിമരം വീണു കുടുംബത്തിലെ രണ്ടു പേർക്ക് പരുക്കേറ്റു. മുട്ടപ്പലം കുന്നുവിള വീട്ടിൽ തുളസിയുടെ തലയിൽ ഇഷ്ടിക വീണു. മകൾ ഷീനയുടെ കാൽ ഒടിഞ്ഞു.
വർക്കല∙മേഖലയിൽ പുലർച്ചെ വീശിയ ശക്തമായ കാറ്റിൽ പല സ്ഥലത്തും മരങ്ങൾ കടപുഴകി വീണു. ചില സ്ഥലങ്ങളിൽ വൈദ്യുതി ബന്ധം നിലച്ചു. ചെമ്മരുതി മുട്ടപ്പലത്തു പഴയ വീടിനു മുകളിൽ പുളിമരം വീണു കുടുംബത്തിലെ രണ്ടു പേർക്ക് പരുക്കേറ്റു. മുട്ടപ്പലം കുന്നുവിള വീട്ടിൽ തുളസിയുടെ തലയിൽ ഇഷ്ടിക വീണു. മകൾ ഷീനയുടെ കാൽ ഒടിഞ്ഞു.
വർക്കല∙മേഖലയിൽ പുലർച്ചെ വീശിയ ശക്തമായ കാറ്റിൽ പല സ്ഥലത്തും മരങ്ങൾ കടപുഴകി വീണു. ചില സ്ഥലങ്ങളിൽ വൈദ്യുതി ബന്ധം നിലച്ചു. ചെമ്മരുതി മുട്ടപ്പലത്തു പഴയ വീടിനു മുകളിൽ പുളിമരം വീണു കുടുംബത്തിലെ രണ്ടു പേർക്ക് പരുക്കേറ്റു. മുട്ടപ്പലം കുന്നുവിള വീട്ടിൽ തുളസിയുടെ തലയിൽ ഇഷ്ടിക വീണു. മകൾ ഷീനയുടെ കാൽ ഒടിഞ്ഞു.
വർക്കല∙മേഖലയിൽ പുലർച്ചെ വീശിയ ശക്തമായ കാറ്റിൽ പല സ്ഥലത്തും മരങ്ങൾ കടപുഴകി വീണു. ചില സ്ഥലങ്ങളിൽ വൈദ്യുതി ബന്ധം നിലച്ചു. ചെമ്മരുതി മുട്ടപ്പലത്തു പഴയ വീടിനു മുകളിൽ പുളിമരം വീണു കുടുംബത്തിലെ രണ്ടു പേർക്ക് പരുക്കേറ്റു. മുട്ടപ്പലം കുന്നുവിള വീട്ടിൽ തുളസിയുടെ തലയിൽ ഇഷ്ടിക വീണു. മകൾ ഷീനയുടെ കാൽ ഒടിഞ്ഞു. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ വീട്ടിലുണ്ടായിരുന്ന നാലു അംഗങ്ങളെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വീട് പൂർണമായി തകർന്നു. വർക്കല പുല്ലാനിക്കോട് പുന്നവിള വീട്ടിൽ സുനിതയുടെ വീടിനു മേൽ തെങ്ങു പതിച്ചു ഭാഗികമായി തകർന്നു. വർക്കല ക്ലിഫിലെ കടൽ തീരത്തോട് ചേർന്ന കെട്ടിടങ്ങളിലെ ഗ്ലാസുകളും മേൽക്കൂര ഷീറ്റുകളും കാറ്റിൽ ഇളകി തകർന്നു പോയി. പത്തോളം സ്ഥാപനങ്ങൾക്ക് ഇത്തരത്തിൽ നാശനഷ്ടമുണ്ട്.
ചുഴലിക്കാറ്റിൽ കൃഷിനാശം
ചിറയിൻകീഴ്∙കഴിഞ്ഞ ദിവസം രാത്രിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ മേഖലയിൽ വൻ കൃഷിനാശമുണ്ടാക്കി. കൃഷിയിറക്കിയിരുന്ന വാഴത്തോട്ടങ്ങളാണു കാറ്റുവീഴ്ചയിൽ നശിച്ചത്. കിഴുവിലം, ഗ്രാമപഞ്ചായത്തിലെ വയലേലകൾ കേന്ദ്രീകരിച്ചാണു നാശനഷ്ടം അധികവും സംഭവിച്ചിട്ടുള്ളത്. മുടപുരം, മുട്ടപ്പലം, വലിയേല എന്നിവിടങ്ങളിൽ ആയിരക്കണക്കിനു രൂപയുടെ കൃഷിനാശം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. കുലയെത്തി മൂപ്പെത്താറായ നേന്ത്രവാഴകൾ പൂർണമായി നിലംപൊത്തിയ അവസ്ഥയിലാണ്. അധികവും വായ്പയെടുത്താണു കൃഷിയിറക്കിയിട്ടുള്ളത്.കടയ്ക്കാവൂർ, വക്കം ഗ്രാമപഞ്ചായത്തു പ്രദേശങ്ങളിൽ പൂ–പച്ചക്കറി കൃഷിയിടങ്ങളിലും കാറ്റുവീഴ്ച വ്യാപകമായ നാശനഷ്ടങ്ങളുണ്ടാക്കി. അഴൂർ, ചിറയിൻകീഴ് പഞ്ചായത്തു പ്രദേശങ്ങളിലും കൃഷിനാശം സംഭവിച്ചു.
അതാത് കൃഷിഭവനുകൾ മുഖേന നഷ്ടം കണക്കാക്കി വരുന്നതേയുള്ളൂ. പലയിടത്തും വൈദ്യുതി ലൈനുകൾക്കു മുകളിൽ വൃക്ഷശിഖരങ്ങൾ ഒടിഞ്ഞുവീണു വൈദ്യുതി വിതരണവും തകരാറിലായി. ഇന്നലെ വൈകുന്നേരത്തോടെ വൈദ്യുതി പുനഃസ്ഥാപിച്ചു. കടലോര ഗ്രാമപഞ്ചായത്തായ അഞ്ചുതെങ്ങിൽ രാത്രിയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ കടപ്പുറത്തോടു ചേർന്നുള്ള മത്സ്യത്തൊഴിലാളി കുടുംബത്തിന്റെ വീടിന്റെ മേൽക്കൂര പറന്നുപോയി. അഞ്ചുതെങ്ങ് വലിയപള്ളിക്കുസമീപം വാടിക്കകം തുണ്ടുപുരയിടത്തിൽ മൈക്കിളിന്റെ വീടിന്റെ മേൽക്കൂരയാണു തകർന്നത്. സംഭവം നടക്കുമ്പോൾ മൈക്കിളും ഭാര്യ എഡലും മകൾ എമിയും വീടിനുള്ളിൽ ഉറക്കത്തിലായിരുന്നു.
വൻശബ്ദം കേട്ടു ഞെട്ടിയുണരുമ്പോൾ വീടിന്റെ മേൽക്കൂരയപ്പാടെ കാറ്റിലിളകി 10മീറ്ററോളം ദൂരത്തിൽ പറന്നുപോയശേഷം താഴേയ്ക്കു പതിക്കുകയായിരുന്നു. രാത്രിയായതിനാൽ ദുരന്തമൊഴിവായി. തുടർന്നു പുലർച്ചെവരെ നീണ്ടുനിന്ന ശക്തമായ മഴയിൽ ഇവരുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന രേഖകളും സാധനസാമഗ്രികളുമടക്കം മഴയിൽകുതിർന്നു നാമാവശേഷമായി. മൂന്നംഗ കുടുംബം പിന്നീടു നേരം പുലരും വരം തീരദേശപാതയിലെ കടത്തിണ്ണയിലാണു അഭയം തേടിയത്. അഞ്ചുതെങ്ങിൽ ഒട്ടേറെ വീടുകൾക്കു ഭാഗികമായ നാശനഷ്ടം സംഭവിച്ചു. കൂടുതലും മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കടലോരപ്രദേശങ്ങളിലെ വീടുകൾക്കാണു കാറ്റുവീഴ്ചയിൽ നാശമുണ്ടായിട്ടുള്ളത്.
വാഴക്കൃഷിക്കു നാശം
വെഞ്ഞാറമൂട്∙ ഇന്നലെ പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിൽ നെല്ലനാട് മേഖലയിലെ വാഴക്കൃഷിക്കു നാശം സംഭവിച്ചു. നെല്ലനാട് കടവറത്തു വീട്ടിൽ രാജേന്ദ്രൻനായരുടെ വാഴത്തോട്ടത്തിലെ 600ൽ അധികം കുല വന്ന വാഴകൾ ഒടിഞ്ഞു വീണു. സമീപത്തെ വാഴത്തോട്ടങ്ങളിലും ചെറിയ തോതിൽ നാശം സംഭവിച്ചിട്ടുണ്ട്.പുല്ലമ്പാറ കൂനൻവേങ്ങ,നീറുമൺകടവ് എന്നിവിടങ്ങളിലും കൃഷി നാശം ഉണ്ടായി.
പോസ്റ്റ് തകർന്നു
മടവൂർ∙ കനത്ത മഴയിലും ശക്തമായി കാറ്റിലും കെഎസ്ഇബി മടവൂർ സെക്‌ഷൻ പരിധിയിൽ 6 വൈദ്യുതി തൂണുകൾ തകർന്നു. മരം വീണ് വൈദ്യുതി കമ്പികൾ പൊട്ടിയതിനെ തൂടർന്ന് വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം നിലച്ചു. പനപ്പാംകുന്ന് ശശി വിലാസത്തിൽ പ്രദീപ്കുമാറിന്റെ കാറിനു മുകളിൽ മരം വീണു. പോങ്ങനാട് പഴയചന്തയിൽ 40 വാഴ കാറ്റത്ത് നിലംപതിച്ചു.