തിരുവനന്തപുരം∙ തലസ്ഥാന നഗരത്തിലെ തിരക്കേറിയ റോഡുകളിലൂടെ 9.5 കിലോമീറ്ററോളം ഓടിനടന്നു മുപ്പതോളം പേരെ കടിച്ചു കുടഞ്ഞ 2 തെരുവുനായ്ക്കളിൽ ഒന്നിനെ കോർപറേഷന്റെ ഡോഗ് ക്യാച്ചർ സ്ക്വാഡ് പിടികൂടി. മറ്റൊരു നായയ്ക്കായി തിരച്ചിൽ തുടരുന്നു. പേവിഷബാധയുണ്ടെന്നു സംശയിക്കുന്ന നായ, പേട്ട വെറ്ററിനറി ആശുപത്രിയിൽ

തിരുവനന്തപുരം∙ തലസ്ഥാന നഗരത്തിലെ തിരക്കേറിയ റോഡുകളിലൂടെ 9.5 കിലോമീറ്ററോളം ഓടിനടന്നു മുപ്പതോളം പേരെ കടിച്ചു കുടഞ്ഞ 2 തെരുവുനായ്ക്കളിൽ ഒന്നിനെ കോർപറേഷന്റെ ഡോഗ് ക്യാച്ചർ സ്ക്വാഡ് പിടികൂടി. മറ്റൊരു നായയ്ക്കായി തിരച്ചിൽ തുടരുന്നു. പേവിഷബാധയുണ്ടെന്നു സംശയിക്കുന്ന നായ, പേട്ട വെറ്ററിനറി ആശുപത്രിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തലസ്ഥാന നഗരത്തിലെ തിരക്കേറിയ റോഡുകളിലൂടെ 9.5 കിലോമീറ്ററോളം ഓടിനടന്നു മുപ്പതോളം പേരെ കടിച്ചു കുടഞ്ഞ 2 തെരുവുനായ്ക്കളിൽ ഒന്നിനെ കോർപറേഷന്റെ ഡോഗ് ക്യാച്ചർ സ്ക്വാഡ് പിടികൂടി. മറ്റൊരു നായയ്ക്കായി തിരച്ചിൽ തുടരുന്നു. പേവിഷബാധയുണ്ടെന്നു സംശയിക്കുന്ന നായ, പേട്ട വെറ്ററിനറി ആശുപത്രിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ തലസ്ഥാന നഗരത്തിലെ തിരക്കേറിയ റോഡുകളിലൂടെ 9.5 കിലോമീറ്ററോളം ഓടിനടന്നു മുപ്പതോളം പേരെ കടിച്ചു കുടഞ്ഞ 2 തെരുവുനായ്ക്കളിൽ ഒന്നിനെ കോർപറേഷന്റെ ഡോഗ് ക്യാച്ചർ സ്ക്വാഡ് പിടികൂടി. മറ്റൊരു നായയ്ക്കായി തിരച്ചിൽ തുടരുന്നു. പേവിഷബാധയുണ്ടെന്നു സംശയിക്കുന്ന നായ, പേട്ട വെറ്ററിനറി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. നായയുടെ ഉമിനീരിൽ വൈറസുകൾ ഉണ്ടെങ്കിൽ അടുത്ത 10 ദിവസത്തിനകം ഇതു ചത്തുപോകും.

നായ ചത്തു പോകുകയാണെങ്കിൽ പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസസ് (എസ്ഐഎഡി)ൽ എത്തിച്ചു പോസ്റ്റ് മോർട്ടം നടത്തി ലബോറട്ടറി പരിശോധനയ്ക്കു വിധേയമാക്കുമെന്നും അധികൃതർ പറഞ്ഞു. തുടർന്നേ പേ വിഷബാധ സ്ഥിരീകരിക്കാനാകൂ. നിലവിൽ തെരുവുനായയ്ക്കു പേവിഷ ബാധയുണ്ടെന്ന സംശയം ശക്തമാണ്. അക്രമ സ്വഭാവം, പിൻ കാലുകളിലെ തളർച്ച തുടങ്ങി നായയുടെ പെരുമാറ്റത്തിൽ പ്രകടമായ ലക്ഷണങ്ങളുണ്ട്. ശരീര ഭാഗങ്ങൾക്കു തളർച്ച സംഭവിക്കുന്നതും വായ തുറന്നു തന്നെ ഇരിക്കുന്നതും ഉമിനീർ നിർത്താതെ ഒലിക്കുന്നതും റേബീസ് രോഗ ലക്ഷണങ്ങളിൽ കാണപ്പെടുന്നവയാണ്.

ADVERTISEMENT

എന്നാൽ സാധാരണയായി തന്നെ ചൂടിൽ നിന്നു രക്ഷപ്പെടാൻ നായകൾ ഉമിനീർ ഉൽപാദിപ്പിച്ചു നാക്കിലൂടെ ശരീര ഊഷ്മാവ് നിയന്ത്രിക്കാറുണ്ട്. അതിനാൽ ഈ ലക്ഷണങ്ങൾ ഉള്ള നായ്ക്കൾക്ക് റേബീസ് രോഗം ഉണ്ടാകണമെന്നില്ലെന്നും വെറ്ററിനറി ഡോക്ടർ പറഞ്ഞു. നായയെ ശനി രാത്രി പന്ത്രണ്ടോടെ ആറ്റുകാൽ ബണ്ട് റോഡ് ഭാഗത്തു നിന്നാണ് പിടികൂടിയത്. ഇതറിയാതെ ഇന്നലെ രാവിലെ നഗരത്തിൽ മറ്റു തെരുവു നായ്ക്കളെ കണ്ട് പലരും പരിഭ്രാന്തരായി. പേവിഷബാധ സംശയിക്കുന്ന നായയെ സെക്രട്ടേറിയറ്റ് നടയിലും വഞ്ചിയൂരിലും കണ്ടെന്നു അഭ്യൂഹം പരന്നതാണു കാരണം.  ശനി വൈകിട്ട് 4ന് നേമം കാരയ്ക്കാമണ്ഡപത്തു നിന്നാണ് നായ്ക്കൾ ആക്രമണം തുടങ്ങിയത്.

പാപ്പനംകോട്, കൈനം ആഴാങ്കൽ, മരുതൂർക്കടവ് പാലം എന്നിവിടങ്ങളിൽ വഴിയിൽ നിന്നവരെയെല്ലാം  കടിച്ചു. അവിടെ നിന്നു പരക്കം പാഞ്ഞ് ഓടിയ നായ വെള്ളായണി, ഐരാണിമുട്ടം, കരമന, ആയുർവേദ കോളജ്, പാറ്റൂർ എന്നിവിടങ്ങളിലും ഒട്ടേറെ പേരെ കടിച്ചു പരുക്കേൽപിച്ചു. മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സ തേടിയ 14 പേരിൽ 4 പേരുടെ പരുക്ക് ഗുരുതരമാണ്. കരകുളം സ്വദേശി നിർമലയുടെ കാലിലെ മാംസം ഇളകി എല്ല് പുറത്തുകാണുന്ന സ്ഥിതിയായിരുന്നു. കൈമനം സ്വദേശി ഗോപകുമാർ വീട്ടിൽ നിന്നു സാധനങ്ങൾ വാങ്ങാനായി റോഡിലേയ്ക്ക് ഇറങ്ങിയപ്പോഴാണ്  കടിയേറ്റത്. കോർപറേഷൻ ജീവനക്കാരി രമ്യ ബസ് ഇറങ്ങി പാപ്പനംകോട്ടുള്ള വീട്ടിലേക്കു പോകുമ്പോൾ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. ചികിത്സ തേടിയവർക്ക് ഇന്നലെ പേവിഷ പ്രതിരോധ വാക്സീൻ നൽകി. തെരുവുനായ ശല്യം തടയുന്നതിൽ കോർപറേഷൻ പരാജയപ്പെട്ടെന്ന് ആരോപിച്ച് ബിജെപിയും കോൺഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്. 

ADVERTISEMENT

വന്ധ്യംകരണ പദ്ധതി അവതാളത്തിൽ
തിരുവനന്തപുരം∙ തെരുവുനായ്ക്കളുടെ എണ്ണം ജില്ലയിൽ അനുദിനം വർധിക്കുമ്പോഴും വന്ധ്യംകരണ പദ്ധതി അവതാളത്തിൽ. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ഫണ്ട് വകയിരുത്തുന്നതിലെ വീഴ്ച എന്നിവ കാരണം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെല്ലാം തെരുവുനായ വന്ധ്യംകരണ പദ്ധതി നിലച്ചിരിക്കുകയാണ്. സർക്കാർ തലത്തിൽ പേട്ട വെറ്ററിനറി ആശുപത്രിയിലും തിരുവല്ലം വണ്ടിത്തടം ആശുപത്രിയിലും മാത്രമാണ് വന്ധ്യംകരണം നടത്തുന്നത്. ഒരു കോർപറേഷനും 4 മുനിസിപാലിറ്റികളും 73 പഞ്ചായത്തുകളും ജില്ലയിലുണ്ടെങ്കിലും അനിമൽ ബർത്ത് കൺട്രോൾ (എബിസി) പദ്ധതിക്കായി പല സ്ഥാപനങ്ങളും ഫണ്ട് വകയിരുത്തുന്നില്ല. 

കോർപറേഷൻ എ.ബി.സി (അനിമൽ ബെർത്ത് കൺട്രോൾ) മോണിറ്ററിംഗ് കമ്മിറ്റി തീരുമാന പ്രകാരം നടത്തുന്ന തെരുവ് നായ്ക്കൾക്കുള്ള വാക്സിനേഷൻ പദ്ധതിയും മന്ദഗതിയിലാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവു കാരണം വന്ധ്യം കരണ ശസ്ത്രക്രിയകളുടെ എണ്ണവും കൂട്ടാൻ കഴിയാത്ത അവസ്ഥയിലാണ് കോർപറേഷൻ. വെറ്ററിനറി സർജൻ ഉൾപ്പെടെയുള്ളവരുടെ കുറവു കാരണം പ്രതിദിനം നിശ്ചിത എണ്ണത്തിൽ കൂടുതൽ ശസ്ത്രക്രിയകൾ നടത്താൻ കഴിയാത്ത അവസ്ഥയാണ്. അനധികൃതമായി ശേഖരിക്കുന്ന ഇറച്ചി മാലിന്യം കൂട്ടത്തോടെ പൊതു സ്ഥലങ്ങളിൽ തള്ളുന്നതു പതിവായതിനാൽ നായ്ക്കൾക്കു ഭക്ഷണത്തിനു കുറവില്ല. ഇവ കൂടാതെ സന്നദ്ധ പ്രവർത്തകരും കൃത്യമായി എല്ലാ ദിവസവും ഇവർക്ക് ഭക്ഷണമെത്തിക്കുന്നുണ്ട്.

ADVERTISEMENT

പ്രഖ്യാപിച്ചിട്ടും പാളിയ പദ്ധതികൾ
തിരുവനന്തപുരം∙ തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനായി കോർപറേഷൻ പ്രഖ്യാപിച്ച നടപടികളെല്ലാം പാളി. പേ വിഷ പ്രതിരോധ വാക്സീൻ നൽകുന്നതിന് പുറമേ പൊതുസ്ഥലങ്ങളിൽ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് വിലക്കുമെന്ന് പ്രഖ്യാപിച്ചത് നടന്നില്ല. തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവരുടെ യോഗം വിളിക്കുമെന്നും നിയന്ത്രണം ഏർപ്പെടുത്തുമെന്നു പ്രഖ്യാപിച്ചതും നടന്നില്ല.   

തെരുവുനായ് കുഞ്ഞുങ്ങളെ ദത്ത് നൽകാൻ കോർപറേഷൻ പപ്പി അഡോപ്ഷൻ ക്യാപ് സംഘടിപ്പിച്ചതും വിജയിച്ചില്ല. പദ്ധതി ഉപേക്ഷിച്ച മട്ടാണ്. വന്ധ്യംകരണ ശസ്ത്രക്രിയ മാത്രം പരിഹാരമാകില്ലെന്ന് കരുതി ആസൂത്രണം ചെയ്ത പദ്ധതികളാണ് ഫലം കാണാതെ പോയത്.

പുലിയൂരിൽ നാട്ടുകാരെ കടിച്ച തെരുവ് നായ ചത്തു
പാലോട്∙ കഴിഞ്ഞ ദിവസം നന്ദിയോട് പുലിയൂരിൽ 5 വയസ്സുള്ള കുട്ടിയടക്കം 6 പേരെ കടിച്ച തെരുവ് നായ ചത്തു. പേ വിഷബാധയുള്ള പട്ടിയാണോ എന്നറിയാൻ പാലോട് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസിൽ പട്ടിയെ എത്തിച്ചു. ഇന്ന് അവധി ആയതിനാൽ പരിശോധന ഫലം നാളെയേ ലഭിക്കൂ. നാട്ടുകാരെ പട്ടി കടിച്ചതറിഞ്ഞു മിഷൻ റാബീസ് ടീം ആണ് പുലിയൂരിലെത്തി പട്ടിയെ പിടികൂടി നന്ദിയോട് മൃഗാശുപത്രിയിൽ നിരീക്ഷണത്തിലാക്കിയത്.

ഇന്നലെ 11 മണിയോടെ പട്ടി ചത്തു. നാട്ടുകാരെ കടിച്ചതിനു പുറമേ പ്രദേശത്തെ തെരുവ് നായ്ക്കളെയും വ്യാപകമായി കടിച്ചതിനെ തുടർന്ന് മിഷൻ റാബീസ് ടീം പ്രദേശത്തെ തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട്. വീടുകളിൽ എത്തി ബോധവൽക്കരണവും നടത്തി. നാളെ ഫലം വന്നാൽ പ്രദേശത്ത് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ടീം അറിയിച്ചു.

4 തവണ
തിരുവനന്തപുരം∙ 4 വർഷത്തിനിടെ നഗരമധ്യത്തിൽ തെരുവുനായ്ക്കൾ  ഓടിനടന്നു കടിക്കുന്നത് ഇത് നാലാം തവണ. 
∙ 2021 ജനുവരി 8ന് സെക്രട്ടേറിയറ്റിനു ചുറ്റും ഒന്നിനു പുറകേ ഒന്നായി പത്തോളം പേരെ തെരുവുനായ കടിച്ചു
∙ 2021 ജൂലൈയിൽ സെക്രട്ടേറിയറ്റിനു സമീപം ചെങ്കൽചൂള– പ്രസ് റോഡിലും ഒരേ സമയം ഏഴു പേരെ നായ്ക്കൾ കടിച്ചു
∙ 2023ൽ കുളത്തൂർ ഇൻഫോസിസ്– പുല്ലുകാട് റോഡ് മുതൽ സിഇടി വരെ കിലോമീറ്ററുകളോളം ഓടിനടന്നു ഐടി ജീവനക്കാരടക്കം പന്ത്രണ്ടോളം പേരെ കടിച്ചു.
∙ഇന്നലെ മുപ്പതിലധികം പേർക്ക് കടിയേറ്റു

നാട്ടിലാകെ നായ്പ്പട ജില്ലയിൽ തെരുവുനായ്ക്കൾ
47829 
സംസ്ഥാനത്ത് ആകെ
2,89,986
കോർപറേഷൻ പരിധിയിൽ
8679
പേവിഷ പ്രതിരോധ  കുത്തിവയ്പെടുത്തവ  (കഴിഞ്ഞ വർഷം)
4567 
വന്ധ്യംകരിച്ചവ
1185 
കുത്തിവയ്പ് എടുത്ത വളർത്തു നായ്ക്കൾ
48839 
* അവലംബം: മൃഗസംരക്ഷണ വകുപ്പിന്റെ കണക്കെടുപ്പ്

English Summary:

Thiruvananthapuram Dog Bite Update: One Stray Dog Apprehended, Rabies Tests Underway