തിരുവനന്തപുരം ∙ നഗരത്തിൽ ഭീതി പടർത്തി മുപ്പതിലധികം പേരെ കടിച്ചതിനു പിന്നാലെ പേട്ടയിലെ മൃഗാശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്ന തെരുവു നായ ചത്തു. ഇന്നലെ രാവിലെയാണ് നായ ചത്തത്. പേവിഷബാധയുണ്ടോയെന്നത് ഉൾപ്പെടെ പരിശോധിക്കാനും പോസ്റ്റുമാർട്ടത്തിനുമായി ചത്ത നായയെ പാലോട്‌ സ്‌റ്റേറ്റ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ നഗരത്തിൽ ഭീതി പടർത്തി മുപ്പതിലധികം പേരെ കടിച്ചതിനു പിന്നാലെ പേട്ടയിലെ മൃഗാശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്ന തെരുവു നായ ചത്തു. ഇന്നലെ രാവിലെയാണ് നായ ചത്തത്. പേവിഷബാധയുണ്ടോയെന്നത് ഉൾപ്പെടെ പരിശോധിക്കാനും പോസ്റ്റുമാർട്ടത്തിനുമായി ചത്ത നായയെ  പാലോട്‌ സ്‌റ്റേറ്റ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ആനിമൽ ഡിസീസിലേക്കു  കൊണ്ടു പോയി. ഇന്നലെ അവധിയായതിനാൽ പോസ്റ്റ്മോർട്ടം ഉൾപ്പെടെ നടന്നില്ല. ഇന്ന് പോസ്റ്റ്മോർട്ടവും മറ്റു പരിശോധനകളും നടത്തി നായയെ കുഴിച്ച് മൂടും. നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചാൽ ഇത് കനത്ത ആശങ്കയ്ക്ക് വഴിവയ്ക്കും. 

കോർപറേഷൻ ഡോഗ് സ്ക്വാഡ് ആണ് നായയെ പിടികൂടിയത്. കോർപറേഷന്റെ പട്ടികളുടെ വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇതിനായുള്ള ധാരണാപത്രത്തിൽ കഴിഞ്ഞ ദിവസം ഒപ്പ് വച്ചു. കാവ സംഘടനയുമായി ചേർന്നാണ് വാക്സിനേഷൻ നടത്തുന്നത്. നേരത്തെ 52 വാർഡുകളിൽ നടത്തിയിരുന്നു. ബാക്കിയുള്ള 48 വാർഡുകളിലാണ് വാക്സിനേഷൻ നടത്തുന്നത്. തെരുവ് നായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പേവിഷ ബാധ സംശയിക്കുന്ന നായ്ക്കളെ പിടികൂടി പത്ത് ദിവസം നിരീക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചാവുകയാണെങ്കിൽ പാലോട്‌ സ്‌റ്റേറ്റ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ആനിമൽ ഡിസീസിൽ എത്തിച്ച്‌ പരിശോധന നടത്തും. മറിച്ചായാൽ ഒന്ന്‌, മൂന്ന്‌, ഏഴ്‌, 14, 28 ദിവസങ്ങളിൽ വാക്സിനേഷൻ നൽകി പിടികൂടിയ സ്ഥലത്ത്‌ തിരികെ വിടും. 

ADVERTISEMENT

തെരുവ് നായ്ക്കളിലെ വന്ധ്യംകരണ പ്രവർത്തനങ്ങൾ ഊർജിതമാണെന്ന് കോർപറേഷൻ അവകാശപ്പെടുമ്പോഴും  വന്ധ്യംകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് ആക്ഷേപം വ്യാപകമാണ്. പേട്ട വെറ്ററിനറി ആശുപത്രിയിലും വണ്ടിത്തടം ആശുപത്രിയിലുമാണ് വന്ധ്യംകരണം നടത്തുന്നത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 4.30  മുതൽ രാത്രി 8 വരെയാണ് നഗരത്തിൽ തെരുവ് നായ ആക്രമണം ഉണ്ടായത്. നേമം മുതൽ വഞ്ചിയൂർ വരെയുള്ള ഭാഗത്ത് ആളുകൾക്ക് തെരുവ് നായയുടെ കടിയേറ്റു. ‍ഞാറാഴ്ച വൈകിട്ടോടെ ആറ്റുകാൽ ഭാഗത്ത് നിന്നാണ് നായയെ പിടികൂടി പേട്ടയിൽ നിരീക്ഷണത്തിലാക്കിയത്. പത്ത് ദിവസം നിരീക്ഷിക്കാനായിരുന്നു തീരുമാനം. ഇതിനിടയിലാണ് ഇന്നലെ നായ ചത്തത്. രണ്ടു നായകളാണ് ആക്രമണം നടത്തിയതെന്ന വിലയിരുത്തൽ ഉണ്ടായെങ്കിലും നിലവിൽ ഇതിന് സ്ഥീരീകരണമില്ല. സ്ത്രീകളും കുട്ടികളും പ്രായമേറിയവരും ഉൾപ്പെടെ തെരുവ് നായ ആക്രമണത്തിന് ഇരയായിരുന്നു. നേമം ശാന്തിവിള ആശുപത്രി, ജനറൽ ആശുപത്രി, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് കടിയേറ്റവർ ചികിത്സ തേടി എത്തിയത്.