തിരുവനന്തപുരം ∙ രണ്ടു ദിവസമായി നഗരത്തിൽ ശുദ്ധജല ക്ഷാമം രൂക്ഷം. അറ്റകുറ്റപ്പണിക്കായി അരുവിക്കരയിലെ ഒരു പ്ലാന്റ് താൽക്കാലികമായി പൂട്ടിയതും തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്നതിനായി പമ്പിങ് നിർത്തിയതുമാണ് കാരണം. ജലവിതരണ തടസ്സം

തിരുവനന്തപുരം ∙ രണ്ടു ദിവസമായി നഗരത്തിൽ ശുദ്ധജല ക്ഷാമം രൂക്ഷം. അറ്റകുറ്റപ്പണിക്കായി അരുവിക്കരയിലെ ഒരു പ്ലാന്റ് താൽക്കാലികമായി പൂട്ടിയതും തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്നതിനായി പമ്പിങ് നിർത്തിയതുമാണ് കാരണം. ജലവിതരണ തടസ്സം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ രണ്ടു ദിവസമായി നഗരത്തിൽ ശുദ്ധജല ക്ഷാമം രൂക്ഷം. അറ്റകുറ്റപ്പണിക്കായി അരുവിക്കരയിലെ ഒരു പ്ലാന്റ് താൽക്കാലികമായി പൂട്ടിയതും തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്നതിനായി പമ്പിങ് നിർത്തിയതുമാണ് കാരണം. ജലവിതരണ തടസ്സം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ രണ്ടു ദിവസമായി നഗരത്തിൽ ശുദ്ധജല ക്ഷാമം രൂക്ഷം. അറ്റകുറ്റപ്പണിക്കായി അരുവിക്കരയിലെ ഒരു പ്ലാന്റ് താൽക്കാലികമായി പൂട്ടിയതും തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്നതിനായി പമ്പിങ് നിർത്തിയതുമാണ് കാരണം. ജലവിതരണ തടസ്സം സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് ജല അതോറിറ്റി നൽകിയില്ല.

ജലക്ഷാമം നേരിടുന്നതിൽ കോർപറേഷൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പരാജയപ്പെടുകയും ചെയ്തതോടെ കുടിക്കാൻ പോലും വെള്ളം കിട്ടാതെ വലയുകയാണ് ജനം. അരുവിക്കര പ്ലാന്റ് പമ്പിങ് പുനരാരംഭിച്ചെങ്കിലും പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്ന ജോലികൾ ഇനിയും പൂർത്തിയായിട്ടില്ല. ജലക്ഷാമം രണ്ടു ദിവസം കൂടി തുടരാനാണ് സാധ്യത. 

ADVERTISEMENT

റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നേമം, ഐരാണിമുട്ടം ഭാഗങ്ങളിലേക്ക് പോകുന്ന ട്രാൻസ്മിഷൻ പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്നതിന് കിള്ളിപ്പാലം– ജഗതി റോഡിലെ സിഐടി റോഡ്, കുഞ്ചാലുംമൂട് എന്നിവിടങ്ങളിലാണ് നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. പ്രവൃത്തി പൂർത്തിയാക്കി ഇന്നലെയോടെ പമ്പിങ് പുനരാരംഭിക്കുമെന്നായിരുന്നു അറിയിപ്പ് എങ്കിലും ജല അതോറിറ്റിക്ക് വാക്കു പാലിക്കാൻ കഴിഞ്ഞില്ല.

ഇന്ന് രാവിലെയോടെ ജലവിതരണം ആരംഭിക്കുമെന്നാണ് പുതിയ അറിയിപ്പ് എങ്കിലും ഉയർന്ന പ്രദേശങ്ങളിൽ ഇന്നും ജലവിതരണം മുടങ്ങാൻ സാധ്യതയുണ്ട്. അറ്റകുറ്റപ്പണി നീളുന്നതിനാൽ 33 വാർഡുകളിൽ പൂർണമായും 12 വാർഡുകളിൽ ഭാഗികമായും രണ്ടു ദിവസമായി ശുദ്ധജല വിതരണം മുടങ്ങിയിരിക്കുകയാണ്. ഇതിനു പുറമേയാണ് മുന്നറിയിപ്പ് നൽകാതെ അരുവിക്കരയിലെ ഒരു പ്ലാന്റിന്റെ അറ്റകുറ്റപ്പണി ജല അതോറിറ്റി നടത്തിയത്.

4 പ്ലാന്റുകളാണ് അരുവിക്കരയിൽ ഉള്ളത്. ഇതിലൊന്ന് ഷട്ട് ഡൗൺ ചെയ്യുമ്പോൾ കാര്യമായ പ്രശ്നം ഉണ്ടാകാറില്ലെങ്കിലും റെയിൽവേക്കു വേണ്ടിയുള്ള ജോലിയും സ്മാർട് റോഡുകളിലെ നിർമാണങ്ങളും കൂടിയായപ്പോൾ നഗരത്തിൽ ജലവിതരണം പൂർണമായും മുടങ്ങി.

സെക്രട്ടേറിയറ്റിൽ ജലമുടക്കം അപ്രതീക്ഷിതം
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിൽ ജലവിതരണം മുടങ്ങിയതോടെ വലഞ്ഞ് ജീവനക്കാർ. 30,000– 40,000 ലീറ്റർ സംഭരണശേഷിയുള്ള കൂറ്റൻ ടാങ്കാണ് സെക്രട്ടേറിയറ്റിലുള്ളത്.  എല്ലാ ദിവസവും രാവിലെ 6 ന് ജലഅതോറിറ്റിയുടെ ടാങ്കർ ലോറികളിലൂടെ ടാങ്കിൽ വെള്ളം നിറയ്ക്കാറുണ്ട്. ഇതിനു പുറമേ ജലഅതോറിറ്റിയുടെ ശുദ്ധജല കണക്‌ഷനുകളുമുണ്ട്. ജലവിതരണം തടസ്സപ്പെട്ടതിനു പിന്നാലെ ടാങ്കർ ലോറികളും എത്താതിരുന്നതോടെയാണ്    സെക്രട്ടേറിയറ്റിൽ പ്രതിസന്ധി രൂക്ഷമായത്.    

ADVERTISEMENT

രാവിലെ ഓഫിസിലെത്തിയ ഉദ്യോഗസ്ഥർക്ക് കുടിക്കാൻ പോലും ശുദ്ധജലം കിട്ടിയില്ല. ശുചിമുറികളിലും വെള്ളം ഇല്ലായിരുന്നു. സെക്രട്ടേറിയറ്റിലെ സൊസൈറ്റിയിൽ നിന്ന് കുപ്പിവെള്ളം വാങ്ങിയാണ് പലരും ആവശ്യങ്ങൾ നിറവേറ്റിയത്.  ജീവനക്കാർക്കുള്ള കന്റീനിൽ പാത്രം കഴുകാൻ പോലും വെള്ളമില്ലായിരുന്നു.  

2,800 ജീവനക്കാരാണ് നിത്യവും കന്റീൻ ഉപയോഗിക്കുന്നത്. കന്റീനിലെത്തിയ പലരും കുപ്പിവെള്ളം വാങ്ങിയാണ് കൈ കഴുകിയത്. വെള്ളമില്ലാത്തതിനെ തുടർന്ന് വളപ്പിലെ കോഫി ഹൗസ് ഇന്നലെ തുറന്നില്ല.  ഇതോടെ മന്ത്രി ഓഫിസുകളിലേക്ക് ചായയും കാപ്പിയും എത്തിക്കുന്നതും മുടങ്ങി.  

മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടതിനെത്തുടർന്ന് ഉച്ചയ്ക്ക് 1.30ന് ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ചതോടെയാണ് പ്രതിസന്ധി താൽക്കാലികമായി പരിഹരിച്ചത്.  സെക്രട്ടേറിയറ്റിലെ രണ്ട് അനക്സിലും ഇതേ സ്ഥിതിയായിരുന്നു. ഇന്നും ടാങ്കറുകളിൽ വെള്ളം എത്തിച്ചില്ലെങ്കിൽ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം തടസ്സപ്പെടുമെന്ന സ്ഥിതിയാണ്. 

ഇന്നും വെള്ളം എത്തില്ല?
തിരുവനന്തപുരം–നാഗർകോവിൽ റെയിൽപാത ഇരട്ടിപ്പിക്കൽ ജോലികളുമായി ബന്ധപ്പെട്ട് കിള്ളിപ്പാലം പിആർഎസ് ആശുപത്രിക്കു സമീപം സിഐടിയിലും, ശാസ്ത്രിനഗറിലൂടെയും റെയിൽവേ ലൈൻ കടന്നു പോകുന്ന സ്ഥലങ്ങളിൽ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി അരുവിക്കര ജലസംഭരണിയിലെ 75 എംഎൽഡി, 72 എംഎൽഡി പ്ലാന്റുകളുടെ പ്രവർത്തനം നിർത്തിയതാണ് സെക്രട്ടേറിയറ്റ് ഉൾപ്പെടെ നഗരത്തിൽ രൂക്ഷമായ ജലക്ഷാമത്തിനു കാരണമായത്.

ADVERTISEMENT

2 എംഎൽഡി പ്ലാന്റുകളിൽ നിന്നുള്ള വെള്ളം ഒരേ സമയം ഉപയോഗിച്ചാണ് നഗരത്തിലെ ശുദ്ധജല ആവശ്യം നിറവേറ്റുന്നത്. ഇന്നലെ 75 എംഎൽഡി പ്ലാന്റിൽ പമ്പിങ് പുനഃരാരംഭിച്ചെങ്കിലും നഗരത്തിലെ ശുദ്ധജല ആവശ്യത്തിന് പര്യാപ്തമായിരുന്നില്ല. മറ്റു പണികൾ എത്രയും വേഗം പൂർത്തിയാക്കി ഇന്ന് ഉച്ചയോടെ പമ്പിങ് പുനഃരാരംഭിക്കാനാകുമെന്നാണ് കരുതുന്നതെന്ന് ജലഅതോറിറ്റി  അധികൃതർ പറഞ്ഞു. 

തമ്മിലടിച്ച് സർക്കാർ വകുപ്പുകൾ, കയ്യുംകെട്ടി അധികൃതർ 
തിരുവനന്തപുരം ∙ വകുപ്പുകൾ തമ്മിലടിക്കുന്നതു കാരണം ശുദ്ധജല വിതരണം മുടങ്ങി നഗരത്തിൽ ജന ജീവിതം ദുസ്സഹം. കുടിക്കാൻ പോലും തുള്ളിവെള്ളം കിട്ടാതെ ടാങ്കറിൽ എത്തുന്ന വെള്ളത്തിനായി രാവും പകലും കാത്തിരിക്കുകയാണ് ജനം. ജല അതോറിറ്റിയും കേരള റോഡ് ഫണ്ട് ബോർഡും സ്മാർട് സിറ്റി തിരുവനന്തപുരം ലിമിറ്റഡും തമ്മിലുള്ള പോര് കാരണം ശുദ്ധജല വിതരണം മാസങ്ങളായി മുടങ്ങുകയാണ്.

സ്മാർട് റോഡ് നിർമാണത്തിന്റെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിച്ചതിൽ അപാകതയുണ്ടെന്നും പുതുതായി സ്ഥാപിച്ച പൈപ്പ് ലൈനും പഴയതും തമ്മിൽ ബന്ധിപ്പിക്കാത്തതുമാണ് പലയിടത്തും ശുദ്ധജല ക്ഷാമത്തിന് കാരണമെന്നും ജല അതോറിറ്റി പറയുന്നു.

ആദ്യ ഘട്ട ടാറിങ് നടത്തിയ റോഡുകളിൽ പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണി നടത്താ‍ൻ റോഡ് ഫണ്ട് ബോർഡ് അനുമതി നൽകുന്നില്ലെന്നും ജല അതോറിറ്റി ആരോപിച്ചു. എന്നാൽ, ആരാണ് ഇന്റർ കണ‌ക്‌ഷൻ ജോലികൾ ചെയ്യേണ്ടത് എന്നാണ് സ്മാർട് സിറ്റി അധികൃതരുടെ ചോദ്യം. ജോലി ചെയ്യേണ്ടവർ കുറ്റം പറഞ്ഞിരിക്കുകയാണെന്നും ശുദ്ധജല വിതരണത്തിന്റെ ചുമതല ജല അതോറിറ്റിക്കാണെന്നും സ്മാ‍ർട് സിറ്റി അധികൃതർ ആഞ്ഞടിച്ചു. 

പൈപ്പ് സ്ഥാപിച്ചത് തങ്ങളുടെ മേൽനോട്ടത്തിലല്ല– ജല അതോറിറ്റി
കോംപസിറ്റി ടെൻഡർ വഴി വാർഷിക അറ്റകുറ്റപ്പണി ഉൾപ്പെടെയാണ് സ്മാർട് റോഡുകളുടെ നിർമാണത്തിന് കരാർ നൽകിയിരിക്കുന്നത്. ഇതനുസരിച്ച് പുതിയ പൈപ്പ് സ്ഥാപിക്കേണ്ടതും കണക്‌ഷൻ നൽകേണ്ടതും 5 വർഷം അറ്റകുറ്റപ്പണി നടത്തേണ്ടതും കരാർ കമ്പനിയാണ്. ജല അതോറിറ്റിയുടെ മേൽനോട്ടത്തിൽ അല്ല പൈപ്പ് ലൈൻ സ്ഥാപിച്ചത്. സ്മാർട് റോഡ് നിർമാണത്തിൽ ഇതുവരെ വകുപ്പിനെ ഭാഗമാക്കിയിട്ടില്ല. 

വൻകിടക്കാ‍ർക്ക് ഇഷ്ടം പോലെ വെള്ളം കിട്ടുന്നത് എവിടെ നിന്ന്– സ്മാർട് സിറ്റി 
ജല അതോറിറ്റിയിൽ നിന്ന് വിരമിച്ച ഉയർന്ന ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ് എല്ലാ സ്മാർട് റോഡുകളിലും പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചത്. ഇന്റർ കണൿഷൻ നൽകാൻ താമസിക്കുന്നത് ഉപ ലൈനുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകാത്തതു കൊണ്ടാണ്. ജല അതോറിറ്റിയുടെ കൈവശമുള്ള അത്തരം വിവരങ്ങൾ കൈമാറുന്നില്ല. ഗാർഹിക കണക്‌ഷനുകളിലേക്ക് മാത്രമാണ് പമ്പിങ് ഇല്ലാത്തത് വൻകിട ഉപഭോക്താക്കൾക്ക് യഥേഷ്ടം വെള്ളം കിട്ടുന്നുണ്ട്. ആൽത്തറ– തൈക്കാട് റോഡിലെ പ്രമുഖ ഹാളിന് 6 കണക്‌ഷനുകളാണ് അനധികൃതമായി നൽകിയിരിക്കുന്നത്.  

ജല അതോറിറ്റി അലൈൻമെന്റ് കണ്ട് ബോധ്യപ്പെട്ടതാണ്– റോഡ് ഫണ്ട് ബോർഡ്
ആദ്യ ഘട്ട ടാറിങ് നടത്തുന്നതിന് മുൻപ് ജല അതോറിറ്റി ഉദ്യോഗസ്ഥർ പൈപ്പിന്റെ അലൈൻമെന്റ് കണ്ട് ബോധ്യപ്പെട്ടതാണ്. അറ്റകുറ്റപ്പണിയുടെ പേരിൽ ഇനി റോഡ് കുഴിക്കാൻ അനുമതി നൽകുന്നതി‍ന് സാങ്കേതിക തടസ്സമുണ്ട്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT