സ്മാർട് സിറ്റി ഇലക്ട്രിക് ബസുകൾക്ക് എതിരെ കോർപറേഷൻ; ‘കെഎസ്ആർടിസിയുടേത് ‘അനധികൃത’ യാത്ര’
തിരുവനന്തപുരം ∙ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ സ്മാർട് സിറ്റി ഫണ്ട് ഉപയോഗിച്ച് കെഎസ്ആർടിസിക്ക് വാങ്ങി നൽകിയ ഇലക്ട്രിക് ബസുകൾ അനധികൃത യാത്ര നടത്തുകയാണെന്ന ആരോപണവുമായി കോർപറേഷൻ. നഗരത്തിനു പുറത്തേക്കും മറ്റു ജില്ലകളിലേക്കും സർവീസ് നടത്തുന്നത് കരാർ ലംഘനമാണെന്ന് കോർപറേഷൻ ആരോപിച്ചു.ഒന്നുകിൽ

തിരുവനന്തപുരം ∙ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ സ്മാർട് സിറ്റി ഫണ്ട് ഉപയോഗിച്ച് കെഎസ്ആർടിസിക്ക് വാങ്ങി നൽകിയ ഇലക്ട്രിക് ബസുകൾ അനധികൃത യാത്ര നടത്തുകയാണെന്ന ആരോപണവുമായി കോർപറേഷൻ. നഗരത്തിനു പുറത്തേക്കും മറ്റു ജില്ലകളിലേക്കും സർവീസ് നടത്തുന്നത് കരാർ ലംഘനമാണെന്ന് കോർപറേഷൻ ആരോപിച്ചു. ഒന്നുകിൽ നഗരത്തിനുള്ളിൽ സർവീസ് നടത്തണം, അല്ലെങ്കിൽ നേരിട്ട് സർവീസ് നടത്താനായി ഇലക്ട്രിക് ബസുകൾ കോർപറേഷന് കൈമാറണമെന്നും ആവശ്യപ്പെട്ട് മേയർ എസ്.ആര്യ രാജേന്ദ്രൻ കെഎസ്ആർടിസിക്ക് കത്ത് നൽകി. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് തദ്ദേശ മന്ത്രി എം.ബി.രാജേഷിനും മേയർ കത്ത് നൽകി.
2022 സെപ്റ്റംബർ 27 ന് കൂടിയ സ്മാർട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് ബോർഡ് യോഗമാണ് കെഎസ്ആർടിസിക്കായി ഇ–ബസുകൾ വാങ്ങാൻ തീരുമാനിച്ചത്. കാർബൺ ന്യൂട്രൽ നഗരമാക്കി തലസ്ഥാനത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു ഉദ്ദേശം. ഇ മൊബിലിറ്റി ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി 115 ഇലക്ട്രിക് ബസുകൾ കെഎസ്ആർടിസി സ്വിഫ്റ്റിന് വാങ്ങി നൽകി. സർവീസ് ക്രമീകരണം, വരുമാന പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളിൽ കോർപറേഷനും കെഎസ്ആർടിസിയും സ്മാർട് സിറ്റി തിരുവനന്തപുരം ലിമിറ്റഡും തമ്മിൽ 2023 ഫെബ്രുവരി 27 ന് ത്രികക്ഷി കരാറിൽ ഏർപ്പെട്ടു. 7 വർഷമാണ് കരാർ കാലാവധി. നഗരത്തിനു പുറത്തേക്ക് ബസ് സർവീസ് നടത്താൻ പാടില്ല എന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ.
ഇതു ലംഘിച്ചാണ് നഗരത്തിനു പുറത്തേക്കും കൊല്ലം ജില്ലയിലേക്കും ഇ ബസുകൾ സർവീസ് നടത്തുന്നത് എന്നാണ് ആരോപണം. ഇലക്ട്രിക് ബസുകളിൽ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിലൂടെ ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റത്തിൽ പരിശോധിച്ചപ്പോഴാണ് അനധികൃത യാത്ര നടത്തുന്നതെന്ന് കോർപറേഷൻ കണ്ടെത്തിയത്. വരുമാനമായി ഇതുവരെ ലഭിച്ച നയാ പൈസ പോലും കൈമാറിയിട്ടില്ലെന്നും കോർപറേഷൻ ആരോപിച്ചു. കരാർ വ്യവസ്ഥകൾ പാലിക്കണം എന്നാവശ്യപ്പെട്ട് കെഎസ്ആർടിസിക്ക് നൽകിയ കത്തിന് മറുപടി ലഭിക്കാതെ വന്നപ്പോഴാണ് വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് തദ്ദേശ മന്ത്രിയെ സമീപിച്ചത്.
കോർപറേഷന്റെ 4 ആവശ്യങ്ങൾ
1. നഗര പരിധി വിട്ട് ഇലക്ട്രിക് ബസുകൾ സർവീസ് നടത്താൻ പാടില്ല.
2. ബസുകൾ സർവീസ് നടത്തേണ്ട റൂട്ട് നിശ്ചയിക്കുന്നതിൽ കോർപറേഷനും പങ്കാളിത്തം വേണം.
3. ടിക്കറ്റ് നിരക്ക് നിശ്ചിക്കുന്നതിൽ കോർപറേഷന് അധികാരം നൽകണം.
4. ബസുകളുടെ വരുമാനത്തിന്റെ 50% കൈമാറണം.