തിരുവനന്തപുരം∙ കഞ്ചാവ് വിൽപന നടത്തിയ കേസിൽ നാല് പ്രതികൾക്ക് 12 വര്‍ഷം കഠിന തടവും 1,50,000 രൂപ വീതം പിഴയും. നാലാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ആജ് സുദര്‍ശനാണ് ശിക്ഷ വിധിച്ചത്. എക്സൈസിന്റെ പിടിയിലാകുമ്പോള്‍ ഇവരുടെ പക്കല്‍ 40 കിലോയോളം കഞ്ചാവ് ഉണ്ടായിരുന്നു. കീഴാറ്റിങ്ങല്‍ സ്വദേശികളായ മുളവത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കഞ്ചാവ് വിൽപന നടത്തിയ കേസിൽ നാല് പ്രതികൾക്ക് 12 വര്‍ഷം കഠിന തടവും 1,50,000 രൂപ വീതം പിഴയും. നാലാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ആജ് സുദര്‍ശനാണ് ശിക്ഷ വിധിച്ചത്. എക്സൈസിന്റെ പിടിയിലാകുമ്പോള്‍ ഇവരുടെ പക്കല്‍ 40 കിലോയോളം കഞ്ചാവ് ഉണ്ടായിരുന്നു. 

കീഴാറ്റിങ്ങല്‍ സ്വദേശികളായ മുളവത്ത് വീട്ടില്‍ അർജുന്‍ നാഥ്, എം.സി. നിവാസില്‍ അജിന്‍ മോഹന്‍, ആറ്റിങ്ങല്‍ ഗേള്‍സ് ഹൈസ്‌ക്ൂളിന് സമീപം ചിത്തിരയില്‍ ഗോകുല്‍ രാജ്, വര്‍ക്കല തോപ്പിന്‍ ചന്ത എഫ്.എഫ്. മന്‍സിലില്‍ ഫഹദ് എന്നിവരാണ് കേസിലെ പ്രതികള്‍. 2010 ആഗസ്റ്റ് 22 ന് രാത്രി 7.30 നാണ് ആറ്റിങ്ങല്‍ എക്സൈസ് സര്‍ക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തില്‍ പ്രതികളില്‍ നിന്ന് വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചത്. അർജുന്‍ നാഥിന്റെ വീട്ടില്‍ നിന്നും ഫോര്‍ച്ച്യൂണ്‍ കാറില്‍ നിന്നും, ബെന്‍സ് ലോറിയില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തിരുന്നു. അജിന്‍ മോഹനന്റെ ഫോര്‍ഡ് ഐക്കണ്‍ കാറിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 

ADVERTISEMENT

ആറ്റിങ്ങള്‍-കൊല്ലം ബൈപാസില്‍ ആലംകോട് പുളിമൂട് ജംക്ഷനിലുളള ഫഹദിന്റെ പിതാവിന്റെ ഉടമസ്ഥതയിലുളള റെസ്റ്റോറന്റിലും പ്രതികള്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നു. സമൂഹത്തെ കാര്‍ന്നു തിന്നുന്ന ലഹരി മരുന്ന് കച്ചവടം നടത്തുന്ന പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പു വരുത്തിയില്ലെങ്കില്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശമാകും നല്‍കുക എന്ന് കോടതി വിലയിരുത്തി. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.പ്രവീണ്‍ കുമാര്‍ ഹാജരായി.

English Summary:

In a significant victory against drug trafficking, a Thiruvananthapuram court sentenced four individuals to 12 years imprisonment for possessing and selling a large quantity of cannabis. The court highlighted the detrimental impact of drug sales and the importance of stringent penalties.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT