പൊട്ടിയ പൈപ്പ് മാറ്റൽ; 13 വാർഡുകളിൽ 2 ദിവസം ജലവിതരണം മുടങ്ങും
തിരുവനന്തപുരം ∙ പേരൂർക്കട ജംക്‌ഷനിൽ പൊട്ടിയ ജല വിതരണ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതായി പമ്പിങ് നിർത്തുന്നതിനാൽ കോർപറേഷൻ പരിധിയിലെ 13 വാർഡുകളിൽ ശനിയാഴ്ച മുതൽ 2 ദിവസം ശുദ്ധ ജല വിതരണം മുടങ്ങും. പേരൂർക്കട ജംക്‌ഷനു സമീപം പൈപ്പ് പൊട്ടി ദിവസങ്ങളായി വെള്ളം പാഴാകുന്നുണ്ട് എങ്കിലും അറ്റകുറ്റപ്പണിക്കായി റോഡ്

തിരുവനന്തപുരം ∙ പേരൂർക്കട ജംക്‌ഷനിൽ പൊട്ടിയ ജല വിതരണ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതായി പമ്പിങ് നിർത്തുന്നതിനാൽ കോർപറേഷൻ പരിധിയിലെ 13 വാർഡുകളിൽ ശനിയാഴ്ച മുതൽ 2 ദിവസം ശുദ്ധ ജല വിതരണം മുടങ്ങും. പേരൂർക്കട ജംക്‌ഷനു സമീപം പൈപ്പ് പൊട്ടി ദിവസങ്ങളായി വെള്ളം പാഴാകുന്നുണ്ട് എങ്കിലും അറ്റകുറ്റപ്പണിക്കായി റോഡ് പൊളിക്കുമ്പോൾ ഗതാഗതവും പമ്പിങ് നിർത്തുന്നതിനാൽ ജല വിതരണവും മുടങ്ങും എന്നതിനാലാണ് അറ്റകുറ്റപ്പണി ശനിയാഴ്ചയിലേക്ക് നീട്ടിയത്.
19 ന് രാത്രി പത്തു മുതൽ 21 ന് രാവിലെ 6 വരെ ജല വിതരണം മുടങ്ങുമെന്നാണ് ജല അതോറിറ്റിയുടെ അറിയിപ്പ്. ജല വിതരണം മുടങ്ങാൻ സാധ്യതയുള്ള സ്ഥലങ്ങൾ– പേരൂർക്കട, ഇന്ദിരാ നഗർ, ഊളംപാറ, പൈപ്പിന്മൂട്, ശാസ്തമംഗലം, വെള്ളയമ്പലം, കവടിയാർ, നന്തൻകോട്, കുറവൻകോണം, പട്ടം, പൊട്ടക്കുഴി, മുറിഞ്ഞപാലം, ഗൗരീശപട്ടം, കുമാരപുരം, മെഡിക്കൽ കോളജ്, ഉള്ളൂർ, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, വയലിക്കട, അമ്പലമുക്ക്.
സ്മാർട് സിറ്റി പദ്ധതിയുടെ വകയായും വെള്ളം കിട്ടില്ല
തിരുവനന്തപുരം ∙ സ്മാർട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ റേഡിയോ റോഡിലെ ജല അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകൾ ആൽത്തറ -വഴുതക്കാട് റോഡിൽ പുതിയതായി സ്ഥാപിച്ച ലൈനുമായി ബന്ധിപ്പിക്കുന്ന ജോലി നടക്കുന്നതിനാൽ 23 ന് രാവിലെ 8 മുതൽ 24 ന് രാവിലെ 8 വരെ പാളയം, സ്റ്റാച്യു, എംജി റോഡ്, സെക്രട്ടേറിയറ്റ്, പുളിമൂട്, എകെജി സെന്ററിനു സമീപ പ്രദേശങ്ങൾ, പിഎംജി, ലോ കോളജ്, കുന്നുകുഴി, വെള്ളയമ്പലം, ആൽത്തറ, സിഎസ്എം നഗർ പ്രദേശങ്ങൾ, വഴുതക്കാട്, കോട്ടൺഹിൽ, ഡിപിഐ ജംക്‌ഷനു സമീപ പ്രദേശങ്ങൾ, ഇടപ്പഴിഞ്ഞി, കെ.അനിരുദ്ധൻ റോഡ്, ജഗതി, തൈക്കാട്, മേട്ടുക്കട, വലിയശാല എന്നിവിടങ്ങളിൽ പൂർണമായും ജനറൽ ഹോസ്പിറ്റൽ, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറകുളം, കുമാരപുരം, അണമുഖം, കണ്ണമ്മൂല പ്രദേശങ്ങളിൽ ഭാഗികമായും ജലവിതരണം തടസ്സപ്പെടും.