55 കിലോ കഞ്ചാവ് പിടികൂടിയ സംഭവം: അന്വേഷണം ഒഡീഷയും ആന്ധ്രയും കേന്ദ്രീകരിച്ച്
തിരുവനന്തപുരം ∙ ജില്ലയിൽ രണ്ടു ദിവസത്തിനിടെ 55 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവങ്ങളിൽ അന്വേഷണം ഒഡീഷയും ആന്ധ്രയും കേന്ദ്രീകരിച്ച്. തിരുവനന്തപുരം അസി.എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. 4 സംഭവങ്ങളിലാണ് 55 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. ഒഡീഷ സ്വദേശികളും വിതുര
തിരുവനന്തപുരം ∙ ജില്ലയിൽ രണ്ടു ദിവസത്തിനിടെ 55 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവങ്ങളിൽ അന്വേഷണം ഒഡീഷയും ആന്ധ്രയും കേന്ദ്രീകരിച്ച്. തിരുവനന്തപുരം അസി.എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. 4 സംഭവങ്ങളിലാണ് 55 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. ഒഡീഷ സ്വദേശികളും വിതുര
തിരുവനന്തപുരം ∙ ജില്ലയിൽ രണ്ടു ദിവസത്തിനിടെ 55 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവങ്ങളിൽ അന്വേഷണം ഒഡീഷയും ആന്ധ്രയും കേന്ദ്രീകരിച്ച്. തിരുവനന്തപുരം അസി.എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. 4 സംഭവങ്ങളിലാണ് 55 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. ഒഡീഷ സ്വദേശികളും വിതുര
തിരുവനന്തപുരം ∙ ജില്ലയിൽ രണ്ടു ദിവസത്തിനിടെ 55 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവങ്ങളിൽ അന്വേഷണം ഒഡീഷയും ആന്ധ്രയും കേന്ദ്രീകരിച്ച്. തിരുവനന്തപുരം അസി.എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. 4 സംഭവങ്ങളിലാണ് 55 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. ഒഡീഷ സ്വദേശികളും വിതുര സ്വദേശിനിയും ഉൾപ്പെടെ ആകെ 8 പേരാണ് അറസ്റ്റിലായത്. പിടിയിലായ പ്രതികളെല്ലാം റിമാൻഡിലാണ്.
ആറ്റിങ്ങൽ, നെടുമങ്ങാട്, പാറശാല, പള്ളിച്ചൽ എന്നിവിടങ്ങളിൽ നിന്നാണ് തിങ്കൾ, ബുധൻ ദിവസങ്ങളിലായി കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്. പാറശാലയിൽ നിന്നു 20 കിലോ കഞ്ചാവ് പിടിച്ച കേസിൽ, ഒഡീഷയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികൾ എക്സൈസിനോട് സമ്മതിച്ചിട്ടുണ്ട്. മറ്റിടങ്ങളിൽ കഞ്ചാവ് എത്തിച്ചത് എവിടെ നിന്നാണെന്ന് ഇപ്പോഴും വ്യക്തമല്ല. ഒഡീഷയിൽ നിന്നായിരിക്കാമെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് എക്സൈസ് ഉന്നത വൃത്തങ്ങൾ അറിയിച്ചു.
സംസ്ഥാനാന്തര ലഹരിക്കടത്ത് സംഘത്തിന്റെ തലവനെ ഒഡീഷയിൽ നിന്നു വെള്ളറട പൊലീസ് കഴിഞ്ഞ മാസം പിടികൂടിയിരുന്നു. കല്ലറ തണ്ണിയം കുഴിവിള വീട്ടിൽ ജാഫർ (അനീസ്–38) ആണ് അറസ്റ്റിലായത്. ഒഡീഷയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള വനമേഖലയിൽ കൃഷി ചെയ്യുന്ന കഞ്ചാവ് ലോഡ് കണക്കിന് സംസ്ഥാനത്ത് എത്തിച്ച് കച്ചവടം ചെയ്യുന്ന സംഘത്തിന്റെ തലവനാണ് ജാഫർ.
കഞ്ചാവ്, എംഡിഎംഎ പോലെയുള്ള ലഹരിമരുന്നിന്റെ ഉപയോഗത്തിൽ 18 വയസ്സ് തികയാത്ത കുട്ടികൾ വരെ സജീവമായി എന്നാണ് എക്സൈസ് നൽകുന്ന സൂചന. ഇവർക്ക് പൊലീസിനെയും എക്സൈസിനെയും പേടിയില്ലാതെ വിൽപനയും ഉപയോഗവും നടത്താൻ വഴി തുറക്കുന്നതിന് പിന്നിൽ വൻ മാഫിയകൾ ഉണ്ടെന്നും പറയപ്പെടുന്നു. ഇത്തരക്കാരെ വലയിലാക്കാൻ സ്കൂളുകൾ, പൊതുസ്ഥലങ്ങൾ, രഹസ്യ വിവരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് എക്സൈസിന്റെ അന്വേഷണം തുടങ്ങി. ആന്ധ്ര, ഒഡീഷ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു ട്രെയിനിലാണ് കഞ്ചാവ് കൊണ്ടുവരുന്നത്. യുവാക്കൾ ഇൗ സ്ഥലങ്ങളിൽ എത്തി കഞ്ചാവ് വാങ്ങി തിരികെ ട്രെയിനിൽ എത്തി വിവിധ ഭാഗങ്ങളിലേക്ക് കടത്തുകയാണു പതിവ്. ഇതര സംസ്ഥാന തൊഴിലാളികൾ വഴിയും കഞ്ചാവ് എത്തിക്കുന്നതായാണ് വിവരം.
കെഎസ്ആർടിസി ബസിൽ കഞ്ചാവ്: അന്വേഷണം ഇഴയുന്നു
ആറ്റിങ്ങൽ ∙ കെഎസ്ആർടിസി ബസിൽ കടത്തിയ 7 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷണം ഇഴയുന്നതായി ആക്ഷേപം. പ്രതികൾ പിടിയിലായി നാല് ദിവസം പിന്നിട്ടിട്ടും അന്വേഷണം അൽപം പോലും മുന്നോട്ട് നീങ്ങിയിട്ടില്ലെന്നാണ് ആരോപണം. അന്വേഷണ ഉദ്യോഗസ്ഥൻ ആരാണെന്ന കാര്യത്തിൽ വ്യക്തത വരാത്തതിനാൽ പിടിയിലായി നാല് ദിവസം പിന്നിട്ടിട്ടും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളും വൈകുകയാണ്.
നെടുമങ്ങാട്: കഞ്ചാവ് എത്തിച്ചത് ഒഡീഷയിൽ നിന്ന്
നെടുമങ്ങാട് ∙ 20 കിലോ കഞ്ചാവ് നെടുമങ്ങാട്ട് എത്തിച്ചത് ഒഡീഷയിൽ നിന്നെന്ന് അറസ്റ്റിലായ പ്രതി ഭുവനേശ്വരിയുടെ മൊഴി. എക്സൈസിന്റെ ചോദ്യം ചെയ്യലിലാണ് വെളിപ്പെടുത്തൽ. കേസിലെ രണ്ടാം പ്രതിയും ഭുവനേശ്വരിയുടെ ഭർത്താവുമായ മനോജിനെ ഇതുവരെ അറസ്റ്റു ചെയ്യാനായിട്ടില്ല. ഭുവനേശ്വരി റിമാൻഡിലാണ്. കുടുംബസമേതം കാറിൽ എത്തിയാണ് ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി കച്ചവടത്തിനായി കേരളത്തിലേക്ക് കൊണ്ടു വരുന്നതെന്ന് ഭുവനേശ്വരി എക്സൈസിനോട് പറഞ്ഞു. ഭുവനേശ്വരിയും മനോജും മഞ്ചയിൽ രണ്ടു മാസം മുൻപ് വീട് വാടകയ്ക്ക് എടുത്താണ് കഞ്ചാവ് വിൽപന ആരംഭിച്ചത്. 6 മാസം ഒരിടത്ത് തങ്ങിയതിനു ശേഷം പിന്നീട് മറ്റൊരിടത്തേക്കു മാറുന്നതാണ് ഇവരുടെ രീതി. ഫോണുകളും മാറി മാറിയാണ് ഉപയോഗിക്കുക. ഇങ്ങനെയാണ് ഇവർ ഇത്രയും നാൾ പിടിക്കപ്പെടാതിരുന്നത്.
വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചതിന് അറസ്റ്റ്
ആര്യനാട്∙ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച ഭഗവതിപുരം ചെഞ്ചേരി വടക്കുംകര പുത്തൻവീട്ടിൽ എസ്. ഷിബു കുമാറിനെ ആര്യനാട് എക്സൈസ് അറസ്റ്റ് ചെയ്തു. 5 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.