ഡ്രോൺ ലിഡാർ സർവേ; അനധികൃത ഖനനം തടയാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ പദ്ധതി
നെയ്യാറ്റിൻകര ∙ സംസ്ഥാനത്തെ ക്വാറികളിലെ അനധികൃത ഖനനം തടയാൻ, ഡ്രോണിന്റെ സഹായത്തോടെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി. പെരുങ്കടവിള ഡെൽറ്റ ക്വാറിയിൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു.പുതിയ പദ്ധതിയിലൂടെ ഖനന മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാകുമെന്നും അനാവശ്യ

നെയ്യാറ്റിൻകര ∙ സംസ്ഥാനത്തെ ക്വാറികളിലെ അനധികൃത ഖനനം തടയാൻ, ഡ്രോണിന്റെ സഹായത്തോടെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി. പെരുങ്കടവിള ഡെൽറ്റ ക്വാറിയിൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. പുതിയ പദ്ധതിയിലൂടെ ഖനന മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാകുമെന്നും അനാവശ്യ ആക്ഷേപങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
നിയമാനുസൃത ഖനന പ്രവർത്തനങ്ങൾ നാടിന് ആവശ്യമാണ്. സാങ്കേതിക വിദ്യയുടെ വികാസം അനുസരിച്ച് ഖനന മേഖലയിൽ ആധുനികവൽക്കരണം തുടരുമെന്നും മന്ത്രി പറഞ്ഞു.സി.കെ.ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.പി.എം.മുഹമ്മദ് ഹനീഷ്, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ ഡോ. കെ.ഹരികുമാർ, അഡീഷനൽ ഡയറക്ടർ എം.സി.കിഷോർ തുടങ്ങിയവർ പ്രസംഗിച്ചു. രാജ്യത്ത് ആദ്യമായാണ് ധാതു ഖനനത്തിന്റെ അളവ് കണ്ടെത്തുന്നതിന് സർവേയും സർവേ പോർട്ടലും നടപ്പാക്കുന്നത്.
ഡ്രോൺ ലിഡാർ സർവേ
കെൽട്രോണിന്റെ സഹായത്തോടെ ആണ് ഡ്രോൺ ലിഡാർ സർവേ പദ്ധതി നടപ്പാക്കുന്നത്. ഖനന അനുമതിയ്ക്കു അപേക്ഷിക്കുന്ന സ്ഥലങ്ങളിൽ നിയമാനുസൃതമായി ഖനനം ചെയ്യാവുന്ന ധാതുവിന്റെ അളവ് കൃത്യമായി കണക്കാക്കാൻ സർവേയിലൂടെ സാധിക്കും. പരിസ്ഥിതിക്ക് ദോഷം വരാതെയുള്ള ഖനനം സാധ്യമാകും. ലൈസൻസികളും ബന്ധപ്പെട്ട വകുപ്പുകളും തമ്മിലുള്ള തർക്കങ്ങളും ഒഴിവാക്കാനാകും.ചങ്ങലയുടെയും സർവേയർമാരുടെയും സഹായത്തോടെ പരമ്പരാഗത രീതിയിലാണ് ക്വാറികളിൽ പാറഖനനത്തിന്റെ അളവ് നിലവിൽ നിശ്ചയിച്ചിരുന്നത്. പലപ്പോഴും അളവിൽ കൂടുതൽ ഖനനം ചെയ്യുന്ന സ്ഥിതിയുണ്ട്. പുതിയ സംവിധാനം വരുന്നതോടെ ഇത് ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.