കളിയിക്കാവിള–കന്യാകുമാരി ദേശീയപാത; നടുവൊടിച്ച് കുഴിത്തുറ, മണലി ഭാഗത്തെ റോഡുകൾ
നാഗർകോവിൽ∙കളിയിക്കാവിള–കന്യാകുമാരി ദേശീയപാതയിലെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യമുയരുന്നു. പ്രത്യേകിച്ചും കളിയിക്കാവിളയ്ക്കും തക്കലയ്ക്കും ഇടയിൽ കുഴിത്തുറ, മണലി എന്നിവിടങ്ങളിലൂടെയുള്ള യാത്ര യാത്രികരുടെ നടുവൊടിക്കുകയാണ്. വാഹനങ്ങൾ വേഗം കുറയ്ക്കുന്നതിനാൽ കുഴിത്തുറയ്ക്കു

നാഗർകോവിൽ∙കളിയിക്കാവിള–കന്യാകുമാരി ദേശീയപാതയിലെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യമുയരുന്നു. പ്രത്യേകിച്ചും കളിയിക്കാവിളയ്ക്കും തക്കലയ്ക്കും ഇടയിൽ കുഴിത്തുറ, മണലി എന്നിവിടങ്ങളിലൂടെയുള്ള യാത്ര യാത്രികരുടെ നടുവൊടിക്കുകയാണ്. വാഹനങ്ങൾ വേഗം കുറയ്ക്കുന്നതിനാൽ കുഴിത്തുറയ്ക്കു സമീപത്തുള്ള റോഡിൽ മിക്കസമയ ങ്ങളിലും വാഹനങ്ങളുടെ നീണ്ട നിര കാണാം. മഴ മൂലം റോഡുകളുടെ സ്ഥിതി കൂടുതൽ മോശമാകാനാണ് സാധ്യത. വിനോദ സഞ്ചാരകേന്ദ്രങ്ങളായ കന്യാകുമാരി, തൃപ്പരപ്പ് എന്നിവിടങ്ങളിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കാറുകളിലും മറ്റും വരുന്നവർ ഇൗ റോഡിലൂടെ വേണം യാത്ര ചെയ്യാൻ. റോഡുകളിലെ കുഴികളിൽ അകപ്പെട്ട് വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായിട്ടുണ്ട്. മണ്ഡലകാലം നവംബർ 16ന് തുടങ്ങാനിരിക്കെ ശബരിമല തീർഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തരും കന്യാകുമാരിയിലേക്കുള്ള യാത്രയ്ക്ക് ഈ പാതയിലൂടെ വേണം സഞ്ചരിക്കാൻ. കൂടാതെ രണ്ടുമാസം നീണ്ടുനിൽക്കുന്ന കന്യാകുമാരി സീസണും നവംബർ 16ന് ആരംഭിക്കും. ശബരിമല തീർഥാടനത്തിനു മുമ്പ് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. തമിഴ്നാട്ടിൽ വടക്ക്–കിഴക്കൻ കാലവർഷം സജീവമായിട്ടുണ്ട്. ഇക്കുറി മഴ ശക്തി പ്രാപിക്കുമെന്ന സുചനയാണ് കാലാവസ്ഥ നിരീക്ഷ ണകേന്ദ്രം നൽകുന്നത്. അതിനാൽ മഴക്കാലത്ത് റോഡ് പണി ആരംഭിക്കുന്നതും പരിശോധിച്ചു വരുന്നു. വിജയ്‌വസന്ത് എംപി കേന്ദ്ര ഗതാഗതമന്ത്രിയെ സന്ദർശിച്ച് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റോഡ് നവീകരണത്തിനായി 14.87 കോടി രൂപ അനുവദിച്ചതായി എംപി അറിയിച്ചിരുന്നു. ഇതിനായുള്ള ടെൻഡർ നടപടികൾ നവംബർ 11ന് നടക്കുമെന്ന് അറിയുന്നു. ശബരിമല സീസൺ തുടങ്ങുന്നതിന് രണ്ടാഴ്ച മാത്രം അവ ശേഷിക്കേ റോഡിലെ വലിയ കുണ്ടും കുഴിയും ആദ്യഘട്ടത്തിൽ ഗതാഗതയോഗ്യമാക്കണമെന്നതാണ് വാഹനയാത്രികരുടെ ആവശ്യം.