ഭാര്യയെയും മകനെയും നടുറോഡിൽ വെട്ടിപ്പരുക്കേൽപിച്ചു; യുവാവ് ഒളിവിൽ
കാട്ടാക്കട ∙ ഭാര്യയെയും മകനെയും നടുറോഡിൽ യുവാവ് വെട്ടിപ്പരുക്കേൽപ്പിച്ചു. പൂവച്ചൽ ചാമവിള സിഎസ്ഐ പള്ളിക്ക് സമീപം പി.വി.നിവാസിൽ സ്വപ്ന(35), മകൻ അഭിനവ്(12) എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്. ആക്രമിച്ച ശേഷം കടന്നുകളഞ്ഞ ഓട്ടോറിക്ഷാ ഡ്രൈവർ നിഷാന്തിനെ (വിനോദ്–45) പൊലീസ് തിരയുന്നു.സ്വപ്നയുടെ മുതുകിലും

കാട്ടാക്കട ∙ ഭാര്യയെയും മകനെയും നടുറോഡിൽ യുവാവ് വെട്ടിപ്പരുക്കേൽപ്പിച്ചു. പൂവച്ചൽ ചാമവിള സിഎസ്ഐ പള്ളിക്ക് സമീപം പി.വി.നിവാസിൽ സ്വപ്ന(35), മകൻ അഭിനവ്(12) എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്. ആക്രമിച്ച ശേഷം കടന്നുകളഞ്ഞ ഓട്ടോറിക്ഷാ ഡ്രൈവർ നിഷാന്തിനെ (വിനോദ്–45) പൊലീസ് തിരയുന്നു. സ്വപ്നയുടെ മുതുകിലും കൈക്കും വയറിനും മുഖത്തും വെട്ടേറ്റു. ആറാം ക്ലാസ്സുകാരനായ അഭിനവിന്റെ മുതികിലും കൈക്കുമാണ് മുറിവേറ്റത്. വലതുകയ്യിലെ 3 വിരലുകൾക്ക് ഗുരുതരപരുക്കുണ്ട്. ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാവിലെ ആറരയോടെ പൂവച്ചൽ കൈതക്കോണത്തിനു സമീപമാണ് സംഭവം. സ്വപ്നയും ഭർത്താവ് നിഷാന്തും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതെത്തുടർന്ന് 3 ആഴ്ചയായി സ്വപ്നയും മകനും നക്രാംചിറയിൽ സ്വപ്നയുടെ മാതാവിനൊപ്പം വാടക വീട്ടിലാണ് കഴിയുന്നത്. പെട്രോൾ പമ്പ് ജീവനക്കാരിയായ, സ്വപ്ന മകനുമായി രാവിലെ ജോലിക്ക് പോകുമ്പോഴാണ് ആക്രമണം. വായ്പയുടെ തിരിച്ചടവിനായി നൽകിയ പണം നിഷാന്ത് അടയ്ക്കാതിരുന്നത് സ്വപ്ന ചോദ്യം ചെയ്തതാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു.
ഇരുവരെയും ആക്രമിക്കുന്നതിനിടെ, അവിടെയെത്തിയ ലോറിഡ്രൈവർ വാഹനം നിർത്തി നിഷാന്തിനെ വിരട്ടിയോടിച്ചാണ് ഇരുവരെയും രക്ഷിച്ചതെന്നു നാട്ടുകാർ പറഞ്ഞു. നിഷാന്ത് 2 ദിവസം മുൻപ് സ്വപ്ന ജോലിചെയ്യുന്ന പെട്രോൾ പമ്പിലെത്തി അസഭ്യം പറഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചത് പമ്പ് ജീവനക്കാർ തടഞ്ഞിരുന്നു. വെട്ടാൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. നിഷാന്തിനായി തിരച്ചിൽ നടക്കുന്നതായി കാട്ടാക്കട പൊലീസ് പറഞ്ഞു.