വ്യാജ ഷെയർ ട്രേഡിങ് : പ്രവാസിക്ക് നഷ്ടമായത് 6.19 കോടി രൂപ
തിരുവനന്തപുരം∙ തലസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പിൽ പ്രവാസിക്ക് 6.19 കോടി രൂപ നഷ്ടമായി. അംഗീകൃത ഷെയർ ട്രേഡിങ് കമ്പനി വഴി നാലിരട്ടി ലാഭം കിട്ടുമെന്നു വിശ്വസിപ്പിച്ചു പട്ടം മരപ്പാലം സ്വദേശിയായ 63 വയസ്സുകാരനിൽ നിന്നാണ് പണം തട്ടിയത്. വിവിധ സംസ്ഥാനങ്ങളിലെ 7 അക്കൗണ്ടുകളിലേക്കാണ് പണം പോയത്. പൊലീസ് കേസ് അന്വേഷണം

തിരുവനന്തപുരം∙ തലസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പിൽ പ്രവാസിക്ക് 6.19 കോടി രൂപ നഷ്ടമായി. അംഗീകൃത ഷെയർ ട്രേഡിങ് കമ്പനി വഴി നാലിരട്ടി ലാഭം കിട്ടുമെന്നു വിശ്വസിപ്പിച്ചു പട്ടം മരപ്പാലം സ്വദേശിയായ 63 വയസ്സുകാരനിൽ നിന്നാണ് പണം തട്ടിയത്. വിവിധ സംസ്ഥാനങ്ങളിലെ 7 അക്കൗണ്ടുകളിലേക്കാണ് പണം പോയത്. പൊലീസ് കേസ് അന്വേഷണം തുടങ്ങി. പണം മാറിയ അക്കൗണ്ടുകളിലെ ഇടപാട് മരവിപ്പിച്ചു. തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്നാണ് കണ്ടെത്തൽ. സാധാരണക്കാരുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടു തുറന്നാണ് പണം തട്ടിയത്. വാടകയ്ക്ക് എടുത്ത അക്കൗണ്ടും ഇക്കൂട്ടത്തിലുണ്ട്.
പ്രമുഖ കമ്പനിയുടെ പേരിലുള്ള ഷെയർ ട്രേഡിങ് ഏജൻസി സൈറ്റ് വ്യാജമായി നിർമിച്ചായിരുന്നു തട്ടിപ്പെന്നു പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 5ന് ആണ് പ്രവാസിയുടെ വാട്സ്ആപ്പിലേക്ക് സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ് നടത്തി മികച്ച ലാഭം നേടാമെന്ന ആദ്യ സന്ദേശം ലഭിച്ചത്. തുടർന്ന് മറ്റൊരു നമ്പരിൽ നിന്ന് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാക്കാമെന്നും താൽപര്യമുണ്ടെങ്കിൽ മാത്രം ഷെയർ വാങ്ങിയാൽ മതിയെന്നും സന്ദേശം ലഭിച്ചു.
ഗ്രൂപ്പിലെ അംഗങ്ങളുടെ നിർദേശ പ്രകാരം ആകെ 7 അക്കൗണ്ടുകളിലേക്ക് സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 17വരെ 23 ട്രാൻസാക്ഷനുകളിലായി 6,19,50,000 രൂപ അയച്ചു കൊടുത്തു. തുക നാലിരട്ടി ആയെന്ന് ആപ്പിൽ കാണിച്ചെങ്കിലും പണം പിൻവലിക്കാൻ മറ്റൊരു അക്കൗണ്ടിലേക്ക് നികുതി ആവശ്യങ്ങൾക്കായി പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഇതിൽ സംശയം തോന്നിയതോടെയാണ് ചതി മനസ്സിലാക്കുന്നതും പ്രവാസി പൊലീസിൽ പരാതി നൽകുന്നതും.