തിരുവനന്തപുരം റെയിൽവേ വികസനം: മാസ്റ്റർ പ്ലാൻ വീണ്ടും വെട്ടിച്ചുരുക്കി
തിരുവനന്തപുരം ∙ തലസ്ഥാനത്തെ റെയിൽവേ പദ്ധതികളുടെ മാസ്റ്റർ പ്ലാൻ ദക്ഷിണ റെയിൽവേ വെട്ടിച്ചുരുക്കുന്നതു തുടരുന്നു. നേമത്തിനു പിന്നാലെ തിരുവനന്തപുരം സ്റ്റേഷൻ നവീകരണ പദ്ധതിയുടെ മാസ്റ്റർ പ്ലാനിലാണു ദക്ഷിണ റെയിൽവേ കത്തിവച്ചിരിക്കുന്നത്. പ്ലാറ്റ്ഫോമുകൾക്കു മുകളിൽ തൂണുകളിൽ നിർമിക്കുന്ന വിശ്രമകേന്ദ്രമായ എയർ

തിരുവനന്തപുരം ∙ തലസ്ഥാനത്തെ റെയിൽവേ പദ്ധതികളുടെ മാസ്റ്റർ പ്ലാൻ ദക്ഷിണ റെയിൽവേ വെട്ടിച്ചുരുക്കുന്നതു തുടരുന്നു. നേമത്തിനു പിന്നാലെ തിരുവനന്തപുരം സ്റ്റേഷൻ നവീകരണ പദ്ധതിയുടെ മാസ്റ്റർ പ്ലാനിലാണു ദക്ഷിണ റെയിൽവേ കത്തിവച്ചിരിക്കുന്നത്. പ്ലാറ്റ്ഫോമുകൾക്കു മുകളിൽ തൂണുകളിൽ നിർമിക്കുന്ന വിശ്രമകേന്ദ്രമായ എയർ കോൺകോഴ്സിന്റെ വീതികുറയ്ക്കാനാണ് ഒടുവിലത്തെ നീക്കം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ 72 മീറ്റർ വീതിയാണ് എയർ കോൺകോഴ്സിനു വിശദമായ പഠന റിപ്പോർട്ടിൽ (ഡിപിആർ) ശുപാർശ ചെയ്തിരുന്നത്. എന്നാൽ ഇത് 36 മീറ്ററായി കുറയ്ക്കാനാണു പുതിയ നിർദേശം. യാത്രക്കാർ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങുന്ന സംവിധാനമുൾപ്പെടെയാണു നവീകരണ പദ്ധതി വരുന്നത്.
നവീകരണം നടക്കുന്ന എറണാകുളം ജംക്‌ഷൻ സ്റ്റേഷനിൽ കോൺകോഴ്സിന്റെ ആകെ വിസ്തൃതി 4176 ചതുരശ്രമീറ്ററും കൊല്ലത്ത് 4200 ചതുരശ്രമീറ്ററും കോഴിക്കോട് 5280 ചതുരശ്രമീറ്ററുമാണെങ്കിൽ തലസ്ഥാനത്ത് വെറും 1728 ചതുരശ്രമീറ്റർ മാത്രമായാണു ചുരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന റെയിൽവേ സ്റ്റേഷനാണു തിരുവനന്തപുരം സെൻട്രൽ. 281 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷത്തെ വരുമാനം. 1.31 കോടി യാത്രക്കാരാണു സ്റ്റേഷൻ ഉപയോഗിച്ചത്. ഭാവിയിലെ തിരക്കു കൂടി കണക്കിലെടുത്താണു ഡിപിആറിൽ 72 മീറ്റർ വീതിയിൽ കോൺകോഴ്സ് നിർമിക്കണമെന്നു ശുപാർശ ചെയ്തത്.
ഡിപിആറിൽ 650 കാറുകൾ നിർത്താവുന്ന മൾട്ടി ലവൽ കാർ പാർക്കിങ് പദ്ധതി ശുപാർശ ചെയ്തിരുന്നതും ഒഴിവാക്കിയിട്ടുണ്ട്. നേമം ടെർമിനലിന്റെ മാസ്റ്റർപ്ലാൻ ചുരുക്കി 5 പിറ്റ്‌ലൈനുകൾക്കു പകരം 3 ആക്കിയത് സമീപകാലത്താണ്. തലസ്ഥാനത്തെ റെയിൽവേ പദ്ധതികളുടെ കാര്യത്തിൽ മാത്രമാണു ഈ അവഗണന.