തിരുവനന്തപുരം ജില്ലയിൽ ഇന്ന് (04-11-2024); അറിയാൻ, ഓർക്കാൻ
കനത്ത മഴ: ജില്ലയിൽജാഗ്രതാനിർദേശം+ തിരുവനന്തപുരം ∙ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ജലാശയങ്ങളുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. നദികളിൽ ഇറങ്ങാനോ കുറുകെ കടക്കാനോ പാടില്ല. പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കണം. മലയോര മേഖലകളിൽ കനത്ത മഴയുണ്ടായ

കനത്ത മഴ: ജില്ലയിൽ ജാഗ്രതാ നിർദേശം+
തിരുവനന്തപുരം ∙ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ജലാശയങ്ങളുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. നദികളിൽ ഇറങ്ങാനോ കുറുകെ കടക്കാനോ പാടില്ല. പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കണം. മലയോര മേഖലകളിൽ കനത്ത മഴയുണ്ടായ സാഹചര്യത്തിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. വൈകിട്ട് ഉണ്ടാകുന്ന മഴയ്ക്ക് ഒപ്പം മിന്നലും ഉള്ളതിനാൽ ശ്രദ്ധിക്കണം.
മിന്നൽ നേരത്ത് വെള്ളത്തിലോ, ടെറസിലോ നിൽക്കാൻ പാടില്ല. മിന്നൽ ഉണ്ടാകുമ്പോൾ പുറത്ത് ഇറങ്ങി നടക്കുന്നത് ഒഴിവാക്കണം. കനത്ത മഴ കാരണം വാമനപുരം നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ കരയിൽ ഉള്ളവർ ജാഗ്രത പാലിക്കണം. സംസ്ഥാന ജലസേചന വകുപ്പിന്റെ മൈലംമൂട് സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
ഖവാലി സൂഫി സംഗീത സദസ്സ് നാളെ മുതൽ
തിരുവന്തപുരം∙ തലസ്ഥാന നഗരിയിൽ സൂഫി ഖവാലി സംഗീതമൊരുക്കാൻ രാംപൂർ വാർസി സഹോദരന്മാർ. നാളെ മുതൽ 8 വരെ തിരുവനന്തപുരം സ്കൂൾ - കോളജ് ക്യാംപസുകളിൽ അരങ്ങേറുന്ന ഖവാലി സൂഫി സംഗീത സദസ്സ് പ്രശസ്ത വാർസി സഹോദരങ്ങളായ മുഹമ്മദ് ഖാൻ വാർസിയും,മുഹമ്മദ് അഹമ്മദ് ഖാൻ വാർസിയും നയിക്കും. സൂഫി കാവ്യാലാപനത്തിൽ പ്രഗത്ഭരായ വാരിസ് നവാസ്, അർഷദ്, ഇഖ്ലാസ് ഹുസൈൻ, മുഹമ്മദ് നാഖ്‌വി, മുഹമ്മദ് ഫൈസ്, രഹത് ഹുസൈൻ എന്നിവരും അണിനിരക്കും. സ്പിക്മാക്കെയുടെ (സൊസൈറ്റി ഫോർ ദി പ്രമോഷൻ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് ആൻഡ് കൾചർ എമങ് യൂത്ത്) കേരള ചാപ്റ്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അധ്യാപക ഒഴിവ്
അവനവഞ്ചേരി ∙ ഗവ. ഹൈസ്‌കൂളിൽ എച്ച് എസ് വിഭാഗം മലയാളം അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 4 ന് 9.30ന് നടക്കും
ഇളമ്പ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ് വിഭാഗം ഹിന്ദി , ഗണിതം അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 6 ന് 10 ന് നടക്കും.