പൊഴിക്കരയിൽ പുലിമുട്ട് നിർമിക്കാൻ നടപടികൾ
പൊഴിയൂർ ∙ തീരശോഷണം രൂക്ഷമായ പൊഴിക്കരയിൽ പുലിമുട്ട് നിർമിക്കാൻ ടെൻഡർ നടപടികൾക്ക് തുടക്കമായി. നിർദിഷ്ട പൊഴിയൂർ ഫിഷിങ് ഹാർബർ നിർമാണ പ്രദേശമായ പൊഴിക്കരയിൽ ആദ്യഘട്ടമായി അഞ്ചു കോടി രൂപ ചെലവിൽ 65 മീറ്റർ ദൂരം പുലിമുട്ട് സ്ഥാപിക്കാൻ ആണ് പദ്ധതി.കനത്ത തിരയടി മൂലം കൊല്ലങ്കോട് മുതൽ പൊഴിക്കര വരെയുളള

പൊഴിയൂർ ∙ തീരശോഷണം രൂക്ഷമായ പൊഴിക്കരയിൽ പുലിമുട്ട് നിർമിക്കാൻ ടെൻഡർ നടപടികൾക്ക് തുടക്കമായി. നിർദിഷ്ട പൊഴിയൂർ ഫിഷിങ് ഹാർബർ നിർമാണ പ്രദേശമായ പൊഴിക്കരയിൽ ആദ്യഘട്ടമായി അഞ്ചു കോടി രൂപ ചെലവിൽ 65 മീറ്റർ ദൂരം പുലിമുട്ട് സ്ഥാപിക്കാൻ ആണ് പദ്ധതി. കനത്ത തിരയടി മൂലം കൊല്ലങ്കോട് മുതൽ പൊഴിക്കര വരെയുളള ഒരു കിലോമീറ്റർ ദൂരത്ത് ഒരു വർഷത്തിനിടയിൽ മാത്രം ഇരുപത് മീറ്റർ വരെ ദൂരം കടൽ എടുത്തിട്ടുണ്ട്. മഴയും കാറ്റും ശക്തമാകുന്ന സമയങ്ങളിൽ അൻപത് മീറ്റർ വരെ കരയിലേക്ക് കടൽ എത്തുന്നത് പതിവാണ്.
ടെൻഡർ പൂർത്തിയാകുന്നതോടെ അടുത്ത മാസത്തിനുള്ളിൽ പുലിമുട്ട് നിർമാണം ആരംഭിക്കും. ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ നേതൃത്വത്തിൽ ആണ് ജോലികൾ നടക്കുന്നത്. പതിനായിരത്തോളം മത്സ്യതൊഴിലാളികൾ താമസിക്കുന്ന മേഖലയിൽ ഫിഷിങ് ഹാർബർ വേണം എന്ന ആവശ്യത്തിനു മൂന്നു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. മത്സ്യബന്ധനത്തിന് ബോട്ടുകൾ ഇറക്കാൻ കഴിയാത്തതിനാൽ സംസ്ഥാനത്തെ മറ്റ് ഫിഷിങ് ഹാർബറിൽ പോയി ജോലി ചെയ്താണു പ്രദേശത്തെ നൂറുകണക്കിനു മത്സ്യതൊഴിലാളികൾ കഴിയുന്നത്.
ഹാർബർ നിർമാണത്തിനു 343 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നെങ്കിലും പദ്ധതിയുടെ അടങ്കൽ തുക 200 കോടിയിൽ താഴെ ആണെങ്കിൽ മാത്രമേ നിർമാണത്തിനു കേന്ദ്ര സഹായം ലഭ്യമാകൂ. നിർമാണ തുകയിൽ അറുപത് ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും ആണ് വഹിക്കുന്നത്. പൊഴിയൂരിൽ കടലിനു സ്വാഭാവിക ആഴക്കൂടുതൽ ഉള്ളതാണ് ഹാർബർ നിർമാണത്തിനു തുക ഉയരുന്നത്. 343 കോടി രൂപയ്ക്കു കേന്ദ്രാനുമതി ലഭിക്കാൻ സാധ്യത ഇല്ലാത്തതിനാൽ ചെലവ് കുറച്ച് നിർമാണം നടത്താൻ വീണ്ടും രൂപരേഖ തയാറാക്കാൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒാഷൻ ടെക്നോളജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ പഠനങ്ങൾ വൈകാതെ ആരംഭിക്കും.
മുതലപ്പൊഴിയിൽ ഫിഷിങ് ഹാർബറിനു ആഴ്ചകൾക്ക് മുൻപ് 179 കോടി അനുവദിച്ചതിനാൽ ജില്ലയിൽ തന്നെ ഇൗ സാമ്പത്തിക വർഷത്തിൽ വീണ്ടും ഹാർബറിനു തുക അനുവദിക്കാൻ സാധ്യത കുറവ് ആണെന്നും സൂചനകൾ ഉണ്ട്. നാലു വർഷം മുൻപ് അതിർത്തിക്കു അപ്പുറം തമിഴ്നാട് ഭാഗത്ത് പുലിമുട്ട് സ്ഥാപിച്ചതോടെ ആണ് കേരള തീരത്ത് തിരയടി ശക്തമായത്. പൊഴിക്കര മുതൽ കൊല്ലങ്കോട് വരെ 65 മീറ്ററിൽ കൂടുതൽ ദൂരം ഉള്ളതിനാൽ ശേഷിക്കുന്ന ഭാഗത്ത് പുലിമുട്ട് നിർമിക്കാൻ നടപടി വേണം എന്നും ആവശ്യം ഉയർന്നിട്ടുണ്ട്. പുലിമുട്ട് എത്തുന്നതോടെ പൊഴിക്കര നേരിടുന്ന ഗുരുതര പാരിസ്ഥിതിക പ്രശ്നത്തിനു പരിഹാരമാകും എന്ന പ്രതീക്ഷയിൽ ആണ് മത്സ്യതൊഴിലാളികൾ.